Just In
- 10 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 11 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്ണഫലം
- 23 hrs ago
രക്തസമ്മര്ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
- 1 day ago
ആമസോണ് ഗ്രേറ്റ് ഫ്രീഡം സെയില് തുടക്കമായി: അപ്രതീക്ഷിത വിലക്കുറവില് ഹാന്ഡ്ബാഗുകള്
Don't Miss
- Sports
CWG 2022: സ്വര്ണത്തിന് കൈയെത്തുംദൂരത്ത് സിന്ധു, ഫൈനല് ബെര്ത്ത്
- Movies
'കെജിഎഫിനേയും ബീസ്റ്റിനേയും പേടിച്ച് മലയാള സിനിമ റിലീസ് ചെയ്തില്ല, ഈ സ്വീകാര്യത മലയാളത്തിന് തമിഴിലില്ല'; ധ്യാൻ
- News
ദിലീപ് കേസില് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്... അള്ട്ടിമേറ്റ്ലി...
- Finance
10,000 രൂപ മാസ അടവ് സാധിക്കുമോ, 10 ലക്ഷം നേടാന് കെഎസ്എഫ്ഇ ചിട്ടി; ഉയർന്ന ലാഭ വിഹിതം
- Automobiles
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ പരിപാലിക്കേണ്ടത് ഇങ്ങനെ; ടിപ്സുകള് ഇതാ
- Technology
കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
- Travel
ഐആര്സിടിസിയുടെ കൊല്ലൂര്, മുരുഡേശ്വര്, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
പൈല്സ് രോഗികള്ക്ക് ആശ്വാസം പകരും ഈ ഭക്ഷണങ്ങള്
മലദ്വാരത്തിനു ചുറ്റുമുള്ള സിരകള് വീര്ക്കുന്ന ഒരു മെഡിക്കല് അവസ്ഥയാണ് പൈല്സ് അല്ലെങ്കില് ഹെമറോയ്ഡ്. ഈ അവസ്ഥയില് നിങ്ങള്ക്ക് ഇരിക്കുമ്പോഴും നില്ക്കുമ്പോഴും മലമൂത്രവിസര്ജ്ജനം നടത്തുമ്പോഴും അതിനു ശേഷവും വേദനയും അസ്വസ്ഥതയും ഉണ്ടാകാം. മലദ്വാരത്തിലും പരിസരത്തും വേദനാജനകമായ മുഴകള്, രക്തം കലര്ന്ന മലം എന്നിവയാണ് പൈല്സിന്റെ ലക്ഷണങ്ങള്.
Most
read:
കൂര്ക്കംവലി
സ്വാഭാവികമായി
നിര്ത്താം;
ഈ
യോഗാസനങ്ങള്
ഫലപ്രദം
പൈല്സ് ആന്തരികവും ബാഹ്യവുമാകാം. ബാഹ്യ പരിശോധനയ്ക്കിടെ ആന്തരിക പൈല്സ് എല്ലായ്പ്പോഴും നിര്ണ്ണയിക്കാന് കഴിയില്ല. പൈല് എന്നത് വളരെ സാധാരണമായ ഒരു രോഗമാണ്. ശസ്ത്രക്രിയയിലൂടെ പൈല്സ് നീക്കം ചെയ്യാം. എന്നിരുന്നാലും, നിങ്ങളുടെ രോരാവസ്ഥ ഗുരുതരമല്ലെങ്കില്, ഈ അവസ്ഥയെ നേരിടാന് സഹായിക്കുന്ന ചില മരുന്നുകളും ജീവിതശൈലിയും ഭക്ഷണക്രമവും ഉണ്ട്. പൈല്സിനെ കൂടുതല് ഫലപ്രദമായി നേരിടാന് നിങ്ങള് കഴിക്കേണ്ട ചില ഭക്ഷണങ്ങള് ഇതാ.

പയര്വര്ഗ്ഗങ്ങള്
നിങ്ങളുടെ ഭക്ഷണത്തിലൂടെ ആവശ്യത്തിന് നാരുകള് ശരീരത്തിന് നല്കുക. ഇതിലൂടെ നിങ്ങള്ക്ക് പൈല്സ് വളരാനുള്ള സാധ്യത കുറയ്ക്കാന് കഴിയും. ഭക്ഷണത്തില് നിന്ന് ലഭിക്കുന്ന രണ്ട് തരം നാരുകള് ഉണ്ട് - ലയിക്കുന്നതും ലയിക്കാത്തതും. ലയിക്കുന്ന നാരുകള് നിങ്ങളുടെ ദഹനനാളത്തില് ഒരു ജെല് രൂപപ്പെടുത്തുകയും കുടല് സൗഹൃദ ബാക്ടീരിയകളാല് ദഹിപ്പിക്കപ്പെടുകയും ചെയ്യും. മറുവശത്ത്, ലയിക്കാത്ത നാരുകള് നിങ്ങളുടെ മലം കൂട്ടാന് സഹായിക്കുന്നു. ബീന്സ്, പയര്, കടല, സോയാബീന്, നിലക്കടല, ചെറുപയര് എന്നിവയില് രണ്ട് തരത്തിലുള്ള നാരുകളും അടങ്ങിയിട്ടുണ്ട്. പയറും മറ്റ് പയറുവര്ഗ്ഗങ്ങളും നിങ്ങളുടെ മലശോധന കൂട്ടും, ഇത് ബാത്ത്റൂമില് പോകുമ്പോള് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികള്
കോളിഫ്ളവര്, ബ്രസ്സല് നട്സ്, ബ്രോക്കോളി, കാലെ, ടുലിപ്സ്, കാബേജ് തുടങ്ങിയ പച്ചക്കറികള് വളരെയധികം ലയിക്കാത്ത നാരുകള് അടങ്ങിയിട്ടുണ്ട്. ഇതുപോലുള്ള ക്രൂസിഫറസ് പച്ചക്കറികളില് ഗ്ലൂക്കോസിനോലേറ്റ് എന്ന സസ്യ രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് കുടല് ബാക്ടീരിയയാല് എളുപ്പത്തില് വിഘടിപ്പിക്കപ്പെടുന്നു, അങ്ങനെ എളുപ്പത്തില് മലം കടന്നുപോകാന് പ്രോത്സാഹിപ്പിക്കുകയും പൈല്സിന്റെ ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുന്നു.
Most
read:ചൂടുകാലത്ത്
അകാരണമായ
തലവേദന
പ്രശ്നമാകുന്നോ?
ഇവ
ശീലിച്ചാല്
രക്ഷ

റൂട്ട് പച്ചക്കറികള്
ടേണിപ്സ്, ബീറ്റ്റൂട്ട്, കാരറ്റ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ റൂട്ട് പച്ചക്കറികളാണ്. അവ നിങ്ങളെ വളരെനേരം വിശപ്പ് രഹിതമായി നിലനിര്ത്തും. അത്യധികം പോഷകഗുണങ്ങളും ഇവയിലുണ്ട്. വേവിച്ച ഉരുളക്കിഴങ്ങില് പ്രതിരോധശേഷിയുള്ള അന്നജം എന്നറിയപ്പെടുന്ന ഒരുതരം കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകള്ക്ക് സമാനമായി, അവ നിങ്ങളുടെ കുടല് ബാക്ടീരിയയെ പോഷിപ്പിക്കാനും മലം എളുപ്പത്തില് പുറന്തള്ളാനും സഹായിക്കുന്നു.

കാപ്സിക്കം
വിറ്റാമിന് സി, ധാതുക്കള്, വിറ്റാമിനുകള് എന്നിവ നിറഞ്ഞ കാപ്സിക്കം പൈല്സ് രോഗികള്ക്ക് ഒരു മികച്ച ഭക്ഷണമാണ്. ഒരു കപ്പ് കാപ്സിക്കത്തില് ഏകദേശം 2 ഗ്രാം നാരുകള് അടങ്ങിയിട്ടുണ്ട്. ഏകദേശം 93% ജലാംശം ഉള്ളതിനാല്, ഇത് നിങ്ങള്ക്ക് ജലാംശം നല്കുകയും ബുദ്ധിമുട്ടില്ലാതെ മലം കടന്നുപോകുന്നതിനും സഹായിക്കുന്നു.
Most
read:പ്രമേഹം
ചെറുക്കാന്
വ്യായാമശീലം
വളര്ത്തണം;
തുടങ്ങും
മുമ്പ്
അറിയേണ്ട
കാര്യങ്ങള്

ധാന്യങ്ങള്
പയര്വര്ഗ്ഗങ്ങള്ക്ക് സമാനമായി, ധാന്യങ്ങളും പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ഇവയെല്ലാം നാരുകള് നിറഞ്ഞതാണ്. ലയിക്കാത്ത നാരുകളാല് സമ്പന്നമാണ് ധാന്യങ്ങള്. അവ നിങ്ങളുടെ മലത്തിന്റെ അളവ് കൂട്ടുകയും, പൈല്സ് മൂലമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കുകയും ചെയ്യുന്നു. ക്വിനോവ, ബാര്ലി, ബ്രൗണ് റൈസ്, ഓട്സ്, ചോളം എന്നിവ പൈല്സ് രോഗികള്ക്ക് പ്രയോജനപ്രദമായ ചില ധാന്യങ്ങളാണ്. പൈല്സിന്റെ ലക്ഷണങ്ങള് കുറയ്ക്കുന്നതിന് നിങ്ങള്ക്ക് ഓട്സ് തയ്യാറാക്കി കഴിക്കാം. ഓട്സില് ബീറ്റാ-ഗ്ലൂക്കന് എന്ന പ്രത്യേക ലയിക്കുന്ന ഫൈബര് അടങ്ങിയിട്ടുണ്ട്, ഇത് ഒരു പ്രീബയോട്ടിക് പോലെ പ്രവര്ത്തിക്കുന്നതിലൂടെ നിങ്ങളുടെ കുടല് ബാക്ടീരിയകള്ക്ക് ഗുണം ചെയ്യും, ഇത് ആരോഗ്യകരമായ കുടല് ബാക്ടീരിയകളെ പോഷിപ്പിക്കുകയും എളുപ്പത്തില് മലവിസര്ജ്ജനം ചെയ്യാന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം
പൈല്സിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കാന് വാഴപ്പഴം വളരെ മികച്ചതാണ്. പ്രതിരോധശേഷിയുള്ള അന്നജം നിറഞ്ഞ ഒരു വാഴപ്പഴം ശരാശരി 3 ഗ്രാം ഫൈബര് നല്കുന്നു. വാഴപ്പഴത്തിലെ പെക്റ്റിന്, അന്നജം എന്നിവയുടെ സംയോജനം മലം എളുപ്പത്തില് വൃത്തിയാക്കാന് സഹായിക്കുന്നു.

തക്കാളി
തക്കാളിയില് ധാരാളം ഫൈബര് ഒപ്റ്റിക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില് നല്ല അളവില് ജലാംശവും ഉണ്ട്. മലബന്ധത്തിന്റെ ലക്ഷണങ്ങള് ലഘൂകരിക്കാന് ഇത് സഹായിക്കുന്നു, മലവിസര്ജ്ജനം നടത്തുമ്പോള് നിങ്ങള്ക്ക് ആയാസം കുറയുന്നു. മലവിസര്ജ്ജനം കൂട്ടുന്ന നരിന്ജെനിന് എന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റ് തക്കാളിയില് അടങ്ങിയിട്ടുണ്ട്.
Most
read:ആവശ്യത്തിലധികമായാല്
മറവി
വില്ലനാകും;
ഓര്മ്മത്തകരാറ്
നേരത്തേ
ചെറുക്കാന്
വഴിയിത്

സിട്രസ് പഴങ്ങള്
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പഴങ്ങളില് വിറ്റാമിന് സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പഴങ്ങളില് ധാരാളം നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്, ഇത് മലം മൃദുവാക്കുന്നു. തക്കാളിയെപ്പോലെ, സിട്രസ് പഴങ്ങളിലും പോഷകഗുണമുള്ള പ്രകൃതിദത്ത സംയുക്തമായ നരിന്ജെനിന് അടങ്ങിയിട്ടുണ്ട്.

പൈല്സ് രോഗികള് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
പൈല്സ് രോഗികള് നാരുകള് കുറവുള്ള എല്ലാ ഭക്ഷണ പദാര്ത്ഥങ്ങളും ഒഴിവാക്കണം. അവയില് ചിലത് ഇവയാണ്
പ്രോസസ് ചെയ്ത മാംസം - നാരുകള് വളരെ കുറഞ്ഞ ഉയര്ന്ന സോഡിയം അടങ്ങിയ ഇത്തരം ഭക്ഷണം പൈല്സ് രോഗികള് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പാലുല്പ്പന്നങ്ങള്- പാല്, ചീസ്, മറ്റ് ക്രീം ഉല്പ്പന്നങ്ങള് എന്നിവ ഒഴിവാക്കണം. നേരെമറിച്ച്, തൈരില് പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് കുടല് ബാക്ടീരിയകളെ പോഷിപ്പിക്കുന്നു, അതിനാല് തൈര് നിങ്ങള്ക്ക് കഴിക്കാം.
Most
read:കാലം
മാറുമ്പോള്
ആരോഗ്യവും
മാറും;
സീസണല്
അലര്ജി
അല്പം
അപകടം

പൈല്സ് രോഗികള് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
റെഡ് മീറ്റ് - ദഹിക്കാന് ഏറ്റവും പ്രയാസമുള്ള മാംസമാണ് ഇത്. ഇത് മലബന്ധത്തിന് കാരണമാകുന്നതിനാല് രോഗലക്ഷണങ്ങളോ പൈല്സിലേക്ക് നീങ്ങുന്ന പ്രവണതയോ ഉള്ള ആളുകള് റെഡ് മീറ്റ് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള് - അവ ദഹിപ്പിക്കാന് പ്രയാസമാണ്, മലവിസര്ജ്ജനത്തിന് പ്രശ്നമുണ്ടാക്കും.
ഉപ്പിലിട്ട ഭക്ഷണങ്ങള്: ഇത്തരം ഭക്ഷണങ്ങള് എല്ലാവരും ഒഴിവാക്കണം, പ്രത്യേകിച്ച് പൈല്സ് ഉള്ളവര്.
എരിവുള്ള ഭക്ഷണം- നാരുകള് കുറവാണെന്ന് മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങള് മലം പോകുമ്പോള് പൈല്സ് ഉള്ളവര്ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.

പൈല്സ് രോഗികള് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
മദ്യം - മദ്യം നിങ്ങളെ നിര്ജ്ജലീകരണത്തിലേക്ക് തള്ളിവിടുന്നു. പൈല്സ് രോഗികള് മദ്യം കഴിക്കുന്നത് മലബന്ധപ്രശനം വളര്ത്തും. ഇത് നിങ്ങളുടെ മലം വരണ്ടതാക്കുന്നു, പൈല്സ് ഉള്ളവര് മദ്യം കളിക്കരുത്.
കഫീന് അടങ്ങിയ പാനീയങ്ങള് - ചായയും കാപ്പിയും മലം കഠിനമാക്കും. ഇത് പ്രധാനമായും ഹെമറോയ്ഡുകള് ഉള്ള ആളുകള്ക്ക് അനുകൂലമല്ല. ഇത് മലവിസര്ജ്ജനം ബുദ്ധിമുട്ടാക്കുന്നു.
Most
read:ദീര്ഘകാല
കോവിഡിന്റെ
ലക്ഷണങ്ങള്
കൂടുതലും
സ്ത്രീകളില്;
പഠനം