For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴി

|

നിങ്ങളുടെ ശരീരത്തിന് വേണ്ട ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തിന്റെ പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും പങ്ക് വഹിക്കുന്ന ഒന്നാമിത്. നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ അധിക അളവിലുള്ള കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളെ ഹൃദ്രോഗങ്ങള്‍ക്ക് അടിമയാക്കും. അനാരോഗ്യകരമായ ശരീരഭാരം, മോശം ഭക്ഷണ ശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കും.

Most read: ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവുംMost read: ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

എന്നിരുന്നാലും, ചില നിയന്ത്രണങ്ങളിലൂടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ ക്രമീകരിക്കാന്‍ സാധിക്കും. ജീവിതശൈലിയിലെ ചില മാറ്റങ്ങളും ഡയറ്റ് കണ്‍ട്രോളും ഉപയോഗിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാനാകും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ചില ഡയറ്റ് പ്ലാനുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഡാഷ് ഡയറ്റ്

ഡാഷ് ഡയറ്റ്

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ മികച്ചതാണ് ഡാഷ് ഡയറ്റ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഭക്ഷണക്രമം തിരഞ്ഞെടുക്കാവുന്നതാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഈ ഡയറ്റ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും മികച്ചതാണ്. മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ലീന്‍ പ്രോട്ടീനുകളും ഈ ഡയറ്റില്‍ ലഭ്യമാണ്. റെഡ് മീറ്റ്, പഞ്ചസാര, മധുരപലഹാരങ്ങള്‍, സോഡിയം എന്നിവയെല്ലാം ഗണ്യമായി കുറവുള്ളതാണ് ഡാഷ് ഡയറ്റ്.

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ്

നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മെഡിറ്ററേനിയന്‍ ഡയറ്റ് മികച്ച വഴിയാണ്. ബീന്‍സ്, പരിപ്പ്, പയര്‍, ധാന്യങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകളില്‍ ഈ ഡയറ്റ് ശ്രദ്ധിക്കുന്നു. മെഡിറ്ററേനിയന്‍ ഡയറ്റില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കും. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന സാധനങ്ങളായ ധാന്യങ്ങള്‍, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ മെഡിറ്ററേനിയന്‍ ഡയറ്റില്‍ കുറവാണ്.

Most read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

വെജിറ്റേറിയന്‍ ഡയറ്റ്

വെജിറ്റേറിയന്‍ ഡയറ്റ്

ഇന്ത്യയിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് സസ്യാഹാരമാണ്. വെജിറ്റേറിയന്‍ ഡയറ്റ് സസ്യാധിഷ്ഠിത ഭക്ഷണങ്ങളും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റാണ് ഇത്.

വീഗന്‍ ഡയറ്റ്

വീഗന്‍ ഡയറ്റ്

അടുത്ത കാലത്തായി സസ്യാഹാരങ്ങള്‍ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. വീഗന്‍ ഡയറ്റില്‍ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നത് അടങ്ങിയിരിക്കുന്നു. എല്‍ഡിഎല്‍ അളവ് മോശമാക്കുന്ന അള്‍ട്രാ-പ്രോസസ്ഡ് മില്‍ക്, മാംസ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഈ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു.

Most read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴിMost read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴി

ഫ്‌ളെക്‌സിറ്റേറിയന്‍ ഡയറ്റ്

ഫ്‌ളെക്‌സിറ്റേറിയന്‍ ഡയറ്റ്

ഫ്‌ളെക്‌സിറ്റേറിയന്‍ ഡയറ്റ് ഒരു ഫ്‌ളെക്‌സിബിള്‍ ഡയറ്റിനെ സൂചിപ്പിക്കുന്നു. ഈ ഭക്ഷണക്രമം പ്രാഥമികമായി സസ്യാഹാരം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, ഇടയ്ക്കിടെ അല്‍പം മാംസം കഴിക്കുകയും ചെയ്യാം. എല്‍ഡിഎല്‍ കുറയ്ക്കുന്നതും എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നതുമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ ഈ ഡയറ്റ് സഹായിക്കുന്നു.

ടി.എല്‍.സി ഡയറ്റ്

ടി.എല്‍.സി ഡയറ്റ്

ഡാഷ് ഡയറ്റിന് സമാനമായി നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ടി.എല്‍.സി ഡയറ്റ്. ഹൃദ്രോഗം തടയാനായി ഭക്ഷണക്രമം, ഫിറ്റ്‌നസ്, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവ പ്രധാനമാണ്. ടിഎല്‍സി ഡയറ്റ്, മറ്റ് ഡയറ്റ് പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ദീര്‍ഘകാല പരിഹാരമായി ശീലിക്കാവുന്നതാണ്.

Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ വഴികള്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ വഴികള്‍

* ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക

* പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക

* പതിവായി വ്യായാമം ചെയ്യുക.

* ട്രാന്‍സ് ഫാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കുക, പൂരിത കൊഴുപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക

* നിങ്ങള്‍ മാംസാഹാരം കഴിക്കുന്ന ആളാണെങ്കില്‍, ആഴ്ചയില്‍ രണ്ടുതവണ മാത്രം നോണ്‍ വെജ് കഴിക്കുക.

* ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക

* ഉരുളക്കിഴങ്ങ് ചിപ്സ്, ഉപ്പിട്ട നട്സ്, പോപ്കോണ്‍ എന്നിവ ഒഴിവാക്കുക

* ബേക്കറി ഇനങ്ങള്‍ ഒഴിവാക്കുക -

* അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക

* സ്‌ട്രെസ് നിയന്ത്രിക്കാന്‍ പഠിക്കുക

English summary

Best Diets To Lower Your Cholesterol Level in Malayalam

Various foods can decrease cholesterol in different ways. Here are some diets to lower your cholesterol level.
Story first published: Wednesday, November 23, 2022, 12:06 [IST]
X
Desktop Bottom Promotion