For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവനത്തിന് ചൂടുവെള്ളത്തില്‍ 2 തുള്ളി നാരങ്ങ

നിത്യയൗവനത്തിന് ഈ പാനീയം

|

പ്രായമായാലും ചെറുപ്പമെന്നു കേള്‍ക്കുന്നതായിരിയ്ക്കും, മിക്കവാറും പേര്‍ക്കും താല്‍പര്യം. ഇതിനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരും ധാരാളം.

പ്രായക്കുറവിന് കാരണം ചര്‍മസംരക്ഷണം മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ യുവത്വം നില നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുമുണ്ട്. നല്ല ഭക്ഷണം, ചിട്ടയായ ജീവിതം, വ്യായാമം, ദുശീലങ്ങള്‍ ഇല്ലാതിരിയ്ക്കുക, ചര്‍മത്തിന് മതിയായ ശ്രദ്ധ നല്‍കുക എന്നിവയെല്ലാം തന്നെ നല്ല ചര്‍മത്തിനു പ്രധാനപ്പെട്ട ഘടകങ്ങളാണ്. ചര്‍മത്തിന് പ്രായക്കുറവു നല്‍കുന്ന ചിലതാണ്.

ചില തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ചര്‍മത്തിന് പ്രായക്കുറവു നല്‍കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങളുമെല്ലാം. ചിലതു ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നതും ചര്‍മത്തിനു പ്രായക്കുറവു നല്‍കുന്നു.

ചര്‍മത്തിന് നിത്യയൗവനം നല്‍കുന്ന ഇത്തരം ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയൂ.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ ഒന്നാണിത്. നാരങ്ങയിലെ ആന്റിഓക്‌സൈഡുകളും വിറ്റാമിന്‍ സിയും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്. ഇതു ടോക്‌സിനുകള്‍ പുറന്തള്ളി ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കി തിളക്കം നല്‍കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കുന്നു.

നട്‌സ്

നട്‌സ്

നട്‌സ് ശരീരത്തിനു മാത്രമല്ല,ചര്‍മത്തിനും നല്ലതാണ്. ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നതില്‍ ഇത് ഏറെ നല്ലതാണ്.

ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്‍കുന്നു.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇത്തരത്തിലെ ഒരു ഫലവര്‍ഗമാണ്. ചര്‍മത്തിന് ഏറെ നല്ലതാണ് ഇത്. വൈററമിന്‍ ഇ, സി, കെ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് ചര്‍മത്തിന് നിത്യയൗവനം നല്‍കുന്ന ഒന്നാണ്.

നാരങ്ങ വര്‍ഗത്തില്‍ പെട്ടവ

നാരങ്ങ വര്‍ഗത്തില്‍ പെട്ടവ

നാരങ്ങ വര്‍ഗത്തില്‍ പെട്ടവ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ഇവയില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ പരിരക്ഷിക്കുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റാണ് വൈറ്റമിന്‍ സി. ചര്‍മ്മത്തിന് ഉത്തമമായ ഫ്ലേവനോയ്ഡുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു.

തണ്ണിമത്തന്‍, കുക്കുമ്പര്‍

തണ്ണിമത്തന്‍, കുക്കുമ്പര്‍

വെള്ളം ധാരാളമുള്ള തണ്ണിമത്തന്‍, കുക്കുമ്പര്‍ എന്നിവയും ശരീരത്തില്‍ ചെറുപ്പം നില നിര്‍ത്തുവന്നവയാണ്. കുക്കുമ്പറില്‍ 6% വെള്ളവും ആന്റിഓക്സിഡന്റുകളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡയന്റ് സ്ട്രെസ് കുറയ്ക്കും. ഹാനികരമായ ഫ്രീ റാഡിക്കലുകളെ തടയുന്നതിന് സഹായിക്കുന്നവയാണ്

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ടീ പ്രായക്കുറവു തോന്നിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനും മനസിനും ശരീരത്തിനും ഉണ്‍വു നല്‍കാനും ഗ്രീന്‍ടീ നല്ലതാണ്.ഗ്രീന്‍ ടീയില്‍ പോളിഫെനോല്‍സ് അടങ്ങിയിരിക്കുന്നു. ഇത് കെരാറ്റിനോസൈറ്റുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ചര്‍മ്മത്തില്‍ ക്ഷതം കുറയ്ക്കുകയും അതുവഴി ചുളിവുകള്‍ ഒഴിവാക്കുകയും ചെയ്യും

വെള്ളം

വെള്ളം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമായതു കൊണ്ട് ആറു മുതല്‍ എട്ടു വരെ ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ത്വക്ക് ആരോഗ്യത്തോടെയിരിക്കാന്‍ വെള്ളം അത്യാവശ്യമാണ്.ചര്‍മത്തിലെ മാലിന്യങ്ങളെ പുറന്തള്ളുവാന്‍ ഇത് ഏറെ പ്രധാനമാണ്. ഇതു വഴി മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങളെ തടയാം, മാത്രമല്ല, ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയും.

English summary

Best Antiageing food For Youthful Skin

Best Antiageing food For Youthful Skin, Read more to know about
Story first published: Saturday, October 12, 2019, 16:21 [IST]
X
Desktop Bottom Promotion