For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിസാരം നിസ്സാരമല്ല: കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും

|

അതിസാരം അഥവാ ഡയറിയ എന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മളില്‍ പലരും അനുഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതാണ് പലപ്പോഴും നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും എത്തിക്കുന്നത്. ആരോഗ്യ സസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ നമ്മള്‍ ഇടക്കിടെ അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് ഭക്ഷ്യവിഷബാധ, ഗ്യാസ്‌ട്രോഎനന്റൈറ്റിസ് അഥവാ കുടലിലെ അണുബാധ എന്നിവ. ഇതാണ് പലപ്പോഴും ഗുരുതരമായി മാറുന്നതും. കുട്ടികളിലും മുതിര്‍ന്നവരിലും ഈ അവസ്ഥ ഒരുപോലെ കാണപ്പെടുന്നുണ്ട്. അത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നത് ഓര്‍ക്കേണ്ടതാണ്.

Best And Worst Foods For Diarrhea I

എന്നാല്‍ ഈ സമയത്ത് പ്രാഥമികമായി എന്ത് ചെയ്യണം എന്നുള്ളത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോലും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കുന്നതില്‍ ഭക്ഷണത്തിന് പോലും വളരെ വലിയ പങ്കാണ് ഉള്ളത്. കാരണം നാം കഴിക്കുന്ന ഭക്ഷണം പോലും ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാവുന്നുണ്ട്. എന്ത് സംഭവിച്ചാലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. കഴിക്കേണ്ട ഭക്ഷണങ്ങള്‍, കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവ ഏതൊക്കെയെന്ന് തിരിച്ചറിയേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നാരുകള്‍ കുറഞ്ഞ അന്നജവും ധാന്യങ്ങളും

നാരുകള്‍ കുറഞ്ഞ അന്നജവും ധാന്യങ്ങളും

നാരുകള്‍ മലം കൂട്ടുകയും നിങ്ങളുടെ മലവിസര്‍ജ്ജനം ക്രമമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ് എന്ന് നമുക്കറിയാം. എന്നാല്‍ വയറിളക്കം പോലുള്ള അവസ്ഥയില്‍ നാരുകള്‍ കുറഞ്ഞ ഭക്ഷണമാണ് നിര്‍ദ്ദേശിക്കുന്നത്. ഇത് ദഹനം എളുപ്പത്തിലാക്കുന്നു. എന്ന് മാത്രമല്ല ഇത് മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. ഓട്‌സ് പോലുള്ള ഭക്ഷണങ്ങള്‍ ഇവര്‍ക്ക് നല്‍കാവുന്നതാണ്.

വേവിച്ച പച്ചക്കറികള്‍

വേവിച്ച പച്ചക്കറികള്‍

പച്ചക്ക് പച്ചക്കറികള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഡയറിയ പോലുള്ള അനാരോഗ്യകരമായ അവസ്ഥയുണ്ടെങ്കില്‍ ഒരു കാരണവശാലും പച്ചക്കറികള്‍ പച്ചക്ക് കഴിക്കാന്‍ പാടില്ല. എന്ന് മാത്രമല്ല ഇവ വേവിച്ച് തന്നെ കഴിക്കണം. കാരണം ഈ സമയത്ത് ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ദഹനം നടക്കാത്തത് കൊണ്ട് പലരിലും വയറിളക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസരത്തില്‍ നിങ്ങള്‍ പച്ചക്കറികള്‍ വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. പച്ച പയര്‍, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ വേണം തിരഞ്ഞെടുക്കുന്നതിന്.

സൂപ്പ് കഴിക്കാം

സൂപ്പ് കഴിക്കാം

നിങ്ങള്‍ക്ക് വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ സൂപ്പ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ഉപ്പിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നതും. വയറിളക്ക സമയത്ത് ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് സൂപ്പ് നിങ്ങളെ സഹായിക്കുന്നു.

ചിക്കന്‍

ചിക്കന്‍

ഈ സമയത്ത് ചിക്കന്‍ കഴിക്കാമോ എന്നുള്ളത്ത ഒരു ചോദ്യമാണ്. എന്നാല്‍ ഈ സമയത്ത് ചിക്കന്‍ കഴിക്കാവുന്നതാണ്. ടര്‍ക്കി പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം എന്നത് മാത്രമാണ് ഉള്ളത്. ഇത് കൂടാതെ മസാലകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ചിക്കന്‍ സൂപ്പ് നല്ലൊരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത സൂപ്പ് ആക്കി കഴിക്കുന്നത് നിങ്ങളില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഡയറിയ ഉള്ളവര്‍ക്ക് ചിക്കന്‍ സൂപ്പ് മികച്ചതാണ്.

ദ്രാവകങ്ങള്‍

ദ്രാവകങ്ങള്‍

നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ജലാംശം അകത്തേക്ക് എത്തിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി നിങ്ങള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദ്രാവകങ്ങള്‍ ദഹിപ്പിക്കാന്‍ എളുപ്പവും കുടല്‍ പ്രകോപനം തടയുന്നതിനും സഹായിക്കുന്നതാണ്. ഈ സമയം വെള്ളം, ആപ്പിള്‍സോസ്, നേര്‍പ്പിച്ച ജ്യൂസ്, സൂപ്പ്, കഫീന്‍ നീക്കം ചെയ്ത ചായ അല്ലെങ്കില്‍ കാപ്പി, ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങള്‍ എന്നിവ ശീലമാക്കാവുന്നതാണ്. എന്നാല്‍ ഇനി ഡയറിയ ഉള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

പലപ്പോഴും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് വയറിളക്കം കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഒരിക്കലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കരുത്. കാരണം കൊഴുപ്പ് സാധാരണഗതിയില്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇത് വീണ്ടും അന്നനാളത്തിനും കുടലിനും ആയാസമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

നിങ്ങള്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ല ഇങ്ങനെയുള്ള അവസരങ്ങളില്‍. കാരണം ഇത് നിങ്ങളുടെ അവസ്ഥ വഷളാക്കുകയാണ് ചെയ്യുന്നത്. പരമാവധി പാല്‍, ചീസ്, ക്രീം, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ നമുക്ക് കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ട് തന്നെ തൈര് നിങ്ങള്‍ക്ക് ഡയറിയ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥക്ക് മികച്ചതാണ്. ഇതില്‍ പഞ്ചസാര ചേര്‍ത്ത് ലസ്സി ആയി മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ഡയറിയ പോലുള്ള അവസ്ഥയുണ്ടെങ്കില്‍ നിര്‍ബന്ധമായും എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം മസാലകള്‍ നിറഞ്ഞ ഭക്ഷണം എപ്പോഴും നിങ്ങളുടെ ദഹനത്തില്‍ പ്രശ്‌നമുണ്ടാക്കുകയും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മസാല അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഡയറിയയുടെ ലക്ഷണങ്ങള്‍

ഡയറിയയുടെ ലക്ഷണങ്ങള്‍

അസുഖകരമായ ചില ലക്ഷണങ്ങളോടെയാണ് പലപ്പോഴും വയറിളക്കം വരുന്നത്. എന്നാല്‍ അതിനോടൊപ്പം തന്നെ അവഗണിക്കാന്‍ പാടില്ലാത്ത പല വിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ട്. മലത്തില്‍ രക്തം കാണപ്പെടുന്നതും, ഏഴു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വയറിളക്കവും, അതിനോടൊപ്പം ഛര്‍ദ്ദിയും ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇത് പലപ്പോഴും നിര്‍ജ്ജലീകരണത്തിലേക്കും അവിടെ നിന്ന് അപകടത്തിലേക്കും എത്തിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വയര്‍ വീര്‍ക്കുന്നതും, പനിയും, ഓക്കാനവും, വയറുവേദനയും, മലബന്ധവും അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വീട്ടുവൈദ്യങ്ങള്‍ തേടുന്നതിനോടൊപ്പം തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം.

അതിസാരത്തിന് ഒരിക്കലും ഇത് കഴിക്കരുത്അതിസാരത്തിന് ഒരിക്കലും ഇത് കഴിക്കരുത്

പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലംപന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

English summary

Best And Worst Foods For Diarrhea In Malayalam

Here in this article we are sharing the best and worst food for Diarrhoea in malayalam. Take a look
Story first published: Thursday, July 21, 2022, 10:28 [IST]
X
Desktop Bottom Promotion