For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണം

|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതില്‍ നിങ്ങളുടെ പാചക എണ്ണ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. ഇവിടെയാണ് സസ്യ എണ്ണകളുടെ പ്രാധാന്യം വരുന്നത്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സസ്യ എണ്ണയ്ക്ക് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിനാല്‍ ഈ എണ്ണകള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

Most read: ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെ

സൂര്യകാന്തി എണ്ണ, കുങ്കുമപ്പൂ എണ്ണ, നിലക്കടല എണ്ണ, ഒലീവ് ഓയില്‍. എള്ളെണ്ണ, സോയാബീന്‍ എണ്ണ എന്നിവ ദൈനംദിന ഉപയോഗത്തിനുള്ള കൂടുതല്‍ ജനപ്രിയ എണ്ണകളില്‍ ചിലതാണ്. എല്ലാത്തരം പാചകത്തിനും സസ്യ എണ്ണ അനുയോജ്യമാണ്. സസ്യ എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ചില പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ ഇതാ.

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ട്രൈഗ്ലിസറൈഡാണ് സസ്യ എണ്ണ. പല സസ്യഭാഗങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുമെങ്കിലും, വാണിജ്യാടിസ്ഥാനത്തില്‍, പ്രധാനമായും വിത്തുകളില്‍ നിന്നാണ് എണ്ണ വേര്‍തിരിച്ചെടുക്കുന്നത്. സസ്യ എണ്ണകളെല്ലാം ഇന്ന് പാചക എണ്ണയായോ മറ്റ് ആവശ്യങ്ങള്‍ക്കായോ വ്യാപകമായി ഉപയോഗിക്കുന്നു. പോപ്പി സീഡ്, റാപ്‌സീഡ്, സോയാബീന്‍, ലിന്‍സീഡ്, ബദാം, എള്ള്, കുങ്കുമപ്പൂവ്, പരുത്തി എന്നിവ പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചിരുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുക, മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തുക, സ്തനാര്‍ബുദ സാധ്യത കുറയ്ക്കുക, ശരീരത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ലഭ്യമാക്കുക തുടങ്ങിയ വിവിധ ആരോഗ്യ ആനുകൂല്യങ്ങള്‍ സസ്യ എണ്ണകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

സസ്യ എണ്ണയുടെ പോഷക മൂല്യം

സസ്യ എണ്ണയുടെ പോഷക മൂല്യം

സസ്യ എണ്ണകളില്‍ നമ്മുടെ ശരീരത്തെ സഹായിക്കുന്ന വ്യത്യസ്ത പോഷക ഘടകങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ ഇ (ടോക്കോഫെറോള്‍), ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, പൂരിത കൊഴുപ്പ് തുടങ്ങിയ പൊതുവായ ഘടകങ്ങള്‍ ഇവയിലുണ്ട്.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

സ്തനാര്‍ബുദ സാധ്യത കുറയുന്നു

സ്തനാര്‍ബുദ സാധ്യത കുറയുന്നു

ഇറ്റലിയിലെ യൂണിവേഴ്സിറ്റ ഡി മിലാനോയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ഒലിവ് ഓയിലും മറ്റ് സസ്യ എണ്ണകളും പതിവായി ഉപയോഗിക്കുന്നത് രോഗത്തിന്റെ വികാസത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

വെളിച്ചെണ്ണ പോലുള്ള സസ്യ എണ്ണകളില്‍ ലോറിക് ആസിഡ് (മോണോലൗറിന്‍) അടങ്ങിയിട്ടുണ്ട്. ഇത് കാന്‍ഡിഡ കുറയ്ക്കാനും ബാക്ടീരിയയെ ചെറുക്കാനും ശരീരത്തില്‍ വൈറസുകള്‍ക്ക് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. ഈ ഘടകങ്ങള്‍ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ഒലിവ് ഓയിലില്‍ ഫിനോളിക് സംയുക്തങ്ങളും പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സസ്യ എണ്ണ, പ്രത്യേകിച്ച് ഒലിവ് ഓയില്‍ കഴിക്കുന്നത് അമിതവണ്ണമുള്ളവരില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഇത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

കോശവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു

കോശവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു

കുങ്കുമപ്പൂവ്, പരുത്തിക്കുരു, സൂര്യകാന്തി, ബദാം തുടങ്ങിയ എണ്ണകളില്‍ കോശസംരക്ഷണത്തിനും വികാസത്തിനും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. ഇത് ചര്‍മ്മം, കണ്ണുകള്‍, സ്തനങ്ങള്‍, വൃഷണങ്ങള്‍, കരള്‍ തുടങ്ങിയ ശരീരകലകളെ സംരക്ഷിക്കുന്നു.

Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു

ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു

എള്ളെണ്ണയിലെ ടൈറോസിന്‍, സെറോടോണിന്‍ പ്രവര്‍ത്തനം തലച്ചോറിന്റെ ഊര്‍ജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്ന എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പാന്‍ക്രിയാറ്റിസ് ചികിത്സിക്കാന്‍ സഹായിക്കുന്നു

പാന്‍ക്രിയാറ്റിസ് ചികിത്സിക്കാന്‍ സഹായിക്കുന്നു

ഒലിവ് ഓയിലില്‍ ഒലിക് ആസിഡും ഹൈഡ്രോക്‌സിറ്റിറോസോളും അടങ്ങിയിട്ടുണ്ട്. ഇത് അക്യൂട്ട് പാന്‍ക്രിയാറ്റിസിന്റെ (പാന്‍ക്രിയാസിന്റെ പെട്ടെന്നുള്ള വീക്കം) വികാസത്തെ ചെറുക്കുന്നു. എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലിന്റെ ഘടകങ്ങള്‍ അക്യൂട്ട് പാന്‍ക്രിയാറ്റിസില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍

ഒലീവ് ഓയിലില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, അത് ദോഷകരമായ ബാക്ടീരിയകളെ തടയാന്‍ സഹായിക്കുന്നു. എട്ട് തരം ബാക്ടീരിയകള്‍ക്കെതിരെ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും.

ഓസ്റ്റിയോപൊറോസിസ് തടയുന്നു

ഓസ്റ്റിയോപൊറോസിസ് തടയുന്നു

ഫ്രീ റാഡിക്കലിനെതിരെ പോരാടാന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ വെളിച്ചെണ്ണയിലുണ്ട്. ഓസ്റ്റിയോപൊറോസിസിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ വെളിച്ചെണ്ണ എല്ലുകളുടെ അളവും ശരീരഘടനയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഓസ്റ്റിയോപൊറോസിസ് മൂലമുള്ള അസ്ഥികളുടെ നഷ്ടം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ശരീരത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ വെളിച്ചെണ്ണ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു, അങ്ങനെ ആമാശയത്തിലെ അള്‍സര്‍, വന്‍കുടല്‍ പുണ്ണ് എന്നിവ ചികിത്സിക്കാനോ തടയാനോ ഇത് സഹായിക്കുന്നു. ബാക്ടീരിയകളെയും കാന്‍ഡിഡയെയും നശിപ്പിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വെളിച്ചെണ്ണ സഹായിക്കും.

ആന്റിഓക്സിഡന്റ് അടങ്ങിയത്

ആന്റിഓക്സിഡന്റ് അടങ്ങിയത്

പീനട്ട് ഓയില്‍, ബദാം ഓയില്‍ തുടങ്ങിയ ചില എണ്ണകളില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഇത് ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മം, കണ്ണുകള്‍ തുടങ്ങിയ വിവിധ ശരീര കോശങ്ങളെ സംരക്ഷിക്കുകയും ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുന്ന ഒരു ആന്റി-ഓക്സിഡന്റാണ്. രക്തം കട്ടപിടിക്കുന്നതും കൊറോണറി ധമനികളിലെ തടസ്സങ്ങള്‍ നീക്കാനും ഇത് സഹായിക്കുന്നു.

Most read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

സസ്യ എണ്ണയുടെ ഉപയോഗങ്ങള്‍

സസ്യ എണ്ണയുടെ ഉപയോഗങ്ങള്‍

വെജിറ്റബിള്‍ ഓയില്‍ സാധാരണയായി പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്നു. സോപ്പുകള്‍, ചര്‍മ്മ ഉല്‍പ്പന്നങ്ങള്‍, മെഴുകുതിരികള്‍, പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഒരു ഘടകമായും അവ ഉപയോഗിക്കുന്നു. ചില എണ്ണകള്‍ ഡ്രൈയിംഗ് ഓയിലുകള്‍ക്ക് അനുയോജ്യമാണ്, കൂടാതെ പെയിന്റുകളും മറ്റ് തടി സംസ്‌കരണ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കുന്നു. പരമ്പരാഗത ഡീസല്‍ പോലെ ഉപയോഗിക്കാവുന്ന ബയോഡീസല്‍ നിര്‍മ്മിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്.

സസ്യ എണ്ണയുടെ അലര്‍ജികളും പാര്‍ശ്വഫലങ്ങളും

സസ്യ എണ്ണയുടെ അലര്‍ജികളും പാര്‍ശ്വഫലങ്ങളും

സസ്യ എണ്ണകളില്‍ ഒമേഗ 6 പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ജൈവശാസ്ത്രപരമായി സജീവമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. അവ അമിതമായാല്‍ (ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ഒഴികെ) ശരീരത്തിന് ദോഷകരമാണ്. പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുന്നു, ഒരുപക്ഷേ ഡിഎന്‍എ പോലുള്ള സുപ്രധാന ഘടനകളെ ഇത് നശിപ്പിക്കും. ചിലപ്പോള്‍ ഈ ഫാറ്റി ആസിഡുകള്‍ കോശ സ്തരങ്ങളില്‍ ഇരിക്കുകയും ദോഷകരമായ ഓക്സിഡേറ്റീവ് ചെയിന്‍ പ്രതികരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

English summary

Benefits of Using Vegetable Oil And Its Side Effects in Malayalam

Vegetable oil is amongst the affordable cooking oils. Here are some benefits of using vegetable oil and its side effects.
Story first published: Tuesday, July 26, 2022, 11:20 [IST]
X
Desktop Bottom Promotion