For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളി; മാറ്റം അത്ഭുതം

|

സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. രോഗശാന്തി ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. അവിടെയാണ് ബേക്കിംഗ് സോഡ ഇട്ട വെള്ളത്തിലെ കുളി പ്രാധാന്യമര്‍ഹിക്കുന്നത്. ബേക്കിംഗ് സോഡ അടിസ്ഥാനപരമായി സോഡിയം അയോണ്‍, ബൈകാര്‍ബണേറ്റ് അയോണ്‍ എന്നിവയുടെ മിശ്രിതമാണ്. ഇത് പലപ്പോഴും അണുക്കളെ കൊല്ലാനായി ഉല്‍പ്പന്നങ്ങള്‍ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്നു. ഈ ഗുണം നിങ്ങളുടെ ശരീരത്തിനും ലഭിക്കാനുള്ള വഴിയാണ് ബേക്കിംഗ് സോഡ കലര്‍ത്തിയ വെള്ളത്തിലുള്ള ഒരു കുളി.

Most read: ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലംMost read: ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലം

ചെറുചൂടുള്ള വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കുളിക്കുന്നത് നിങ്ങളുടെ പേശികള്‍ തുറക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ഇത് ഉപകരിക്കും. ചര്‍മ്മത്തിലെ ചൊറിച്ചില്‍, അണുബാധ, ഫംഗസ് ബാധ, മൂത്രനാളി അണുബാധ, ഡയപര്‍ റാഷസ്‌ എന്നിവയ്‌ക്കെല്ലാം പരിഹാരമാണിത്. ശരീരത്തിലെ ചര്‍മ്മ സുഷിരങ്ങളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. ബേക്കിംഗ് സോഡ ഉപയോഗിച്ച് കുളിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധകള്‍ പലരും അനുഭവിക്കുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചൊറിച്ചില്‍, നീര്‍വീക്കം തുടങ്ങിയ ചില ലക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നു. യീസ്റ്റ് അണുബാധയുള്ള ഒരു വ്യക്തിക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പലപ്പോഴും ബുദ്ധിമുട്ടാകുന്നു. ഇതിന് പരിഹാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഇട്ട വെള്ളത്തിലെ കുളി രോഗലക്ഷണങ്ങളെ ലഘൂകരിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യും. യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസ് കോശങ്ങളായ കാന്‍ഡിഡ കോശങ്ങളെ നശിപ്പിക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഫംഗസ് അണുബാധ

ഫംഗസ് അണുബാധ

സാധാരണയായി കണ്ടുവരുന്ന ഒരുതരം അണുബാധയാണ് ഫംഗസ് അണുബാധ. ചര്‍മ്മം, ജനനേന്ദ്രിയം, നഖങ്ങള്‍ എന്നിവയില്‍ ഈ അണുബാധയെ ബാധിക്കുന്നു. ബേക്കിംഗ് സോഡയില്‍ ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. ഇത് ഫംഗസ് അണുബാധയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഫംഗസ് ബാധിത പ്രദേശത്തെ ചൊറിച്ചില്‍, പ്രകോപനം എന്നിവയില്‍ നിന്ന് മോചനം നല്‍കാന്‍ ബേക്കിംഗ് സോഡയിട്ട വെള്ളത്തിലെ കുളി സഹായിക്കുന്നു.

Most read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടംMost read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടം

മൂത്രനാളി അണുബാധ

മൂത്രനാളി അണുബാധ

സ്ത്രീകള്‍ക്കിടയില്‍ മൂത്രനാളിയിലെ പ്രകോപനവും ചൊറിച്ചിലും ഒരു സാധാരണ പ്രശ്‌നമാണ്. ബേക്കിംഗ് സോഡയിട്ട വെള്ളത്തിലെ കുളി മൂത്രത്തിലെ ആസിഡിനെ സന്തുലിതമാക്കുകയും അണുക്കളെ പുറന്തള്ളുകയും മറ്റ് മലിന വസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മൂത്രമൊഴിക്കുമ്പോഴുള്ള വേദന കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

എക്സിമ

എക്സിമ

എക്സിമയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. എക്‌സിമ ബാധിച്ച ഒരു വ്യക്തിയുടെ ചര്‍മ്മം വരണ്ടതും ചൊറിച്ചിലുള്ളതുമായി മാറുന്നു. ചര്‍മ്മത്തിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. എന്നിരുന്നാലും ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളിച്ച ശേഷം ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ മറക്കരുത്.

Most read:വേനല്‍ക്കാല ജലദോഷം വില്ലനാണ്; തുരത്താന്‍ വഴിയുണ്ട്Most read:വേനല്‍ക്കാല ജലദോഷം വില്ലനാണ്; തുരത്താന്‍ വഴിയുണ്ട്

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ചികിത്സിക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. സോറിയാസിസ് ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്ക് വീക്കം കുറയ്ക്കുന്നതിന് ഓട്സും ബേക്കിംഗ് സോഡയും വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാവുന്നതാണ്. അര കപ്പ് ബേക്കിംഗ് സോഡയും ഓട്‌സും വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് പ്രകോപിപ്പിക്കലും ചൊറിച്ചിലും കുറയ്ക്കാന്‍ സഹായിക്കും. കുളി കഴിഞ്ഞ ഉടന്‍ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

ഡയപ്പര്‍ റാഷസ്

ഡയപ്പര്‍ റാഷസ്

ഡയപ്പര്‍ നനഞ്ഞിരിക്കുന്നത് അണുക്കള്‍ പെരുകുന്നതിന് ഇടയാക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഡയപ്പര്‍ റാഷസിന് കാരണമാകും. കുഞ്ഞുങ്ങള്‍ക്ക് ഇത് ഏറെ അസ്വസ്ഥത നല്‍കുന്ന ഒന്നാണ്. അണുക്കളെ നീക്കം ചെയ്യാനും സെന്‍സിറ്റീവ് ചര്‍മ്മത്തെ മെച്ചപ്പെടുത്താനും ബേക്കിംഗ് സോഡ സഹായിക്കും. കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും, കുറഞ്ഞ അളവില്‍ മാത്രമേ ബേക്കിംഗ് സോഡ ഉപയോഗിക്കാവൂ. കാരണം ഇത് അധികമായാല്‍ ചിലപ്പോള്‍ കുട്ടികളുടെ ചര്‍മ്മത്തിലൂടെ അകത്തേക്ക് ആഗിരണം ചെയ്യപ്പെടാം. 1 മുതല്‍ 2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ഇളം ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുളിക്കുക. ഡയപ്പര്‍ റാഷസ് ബാധിച്ച പ്രദേശത്ത് 10 മിനിറ്റ് നേരം ഈ വെള്ളം ചേര്‍ത്ത് തുടയ്ക്കുക.

Most read:ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലംMost read:ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലം

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ചര്‍മ്മത്തിലുടനീളം ചൊറിച്ചിലിന് കാരണമാകും. നിങ്ങളുടെ ശരീരത്തിലെ അത്തരം ചൊറിച്ചിലും പാടുകളും ലഘൂകരിക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. ബേക്കിംഗ് സോഡ ഉപയോഗിച്ച് ദിവസത്തില്‍ മൂന്ന് തവണ കുളിക്കുന്നതിലൂടെ ചിക്കന്‍ പോക്‌സിന്റെ പാടുകള്‍ കുറയ്ക്കാവുന്നതാണ്.

ബേക്കിംഗ് സോഡ വെള്ളം തയാറാക്കാന്‍

ബേക്കിംഗ് സോഡ വെള്ളം തയാറാക്കാന്‍

കുളിക്കാനുള്ള വെള്ളത്തില്‍ ¼ മുതല്‍ 2 കപ്പ് വരെ ബേക്കിംഗ് സോഡ കലര്‍ത്തി ചൂടാക്കുക. ബേക്കിംഗ് സോഡ പൂര്‍ണ്ണമായും അലിഞ്ഞു കഴിഞ്ഞാല്‍, ഇത് 40 മിനിറ്റ് തണുപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് കുളിച്ച ശേഷം ഒരു തൂവാല കൊണ്ട് ശരീരത്തിലെ വെള്ളം തുടച്ച് പ്രകൃതിദത്ത എണ്ണയോ ലോഷനോ ഉപയോഗിച്ച് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുക.

Most read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകുംMost read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകും

English summary

Benefits of Taking a Baking Soda Bath

In this article, we look at the benefits of a baking soda bath and how taking one may help.
X
Desktop Bottom Promotion