For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളില്ല കാന്‍സറില്ല, നിലക്കടല ഒരു കേമന്‍

|

മിക്ക ആളുകളും നിലക്കടല കഴിക്കുന്നു. പല വിഭവങ്ങളിലും രുചി കൂട്ടാന്‍ നിലക്കടല ഉപയോഗിക്കുന്നു. എന്നാല്‍ രുചിക്ക് മാത്രമല്ല, നിലക്കടല ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ രക്ഷിക്കാനാകും. വിറ്റാമിന്‍ ഇ, ബി1, ബി3, ബി9 എന്നിവയും മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ ധാതുക്കളും നിലക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല, മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ല ഉറവിടമായി നിലക്കടല കണക്കാക്കപ്പെടുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും കൂടുതല്‍ പ്രോട്ടീനും നിലക്കടലയിലുണ്ട്.

Also read: രക്തത്തിലെ പഞ്ചസാര കുതിച്ചുയരും, പ്രമേഹം നിയന്തിക്കാനാകില്ല; ഈ തെറ്റ് ഒരിക്കലും ചെയ്യരുത്Also read: രക്തത്തിലെ പഞ്ചസാര കുതിച്ചുയരും, പ്രമേഹം നിയന്തിക്കാനാകില്ല; ഈ തെറ്റ് ഒരിക്കലും ചെയ്യരുത്

അല്‍ഷിമേഴ്സ് രോഗം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് നിയന്ത്രിക്കാനും സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഒരു പവര്‍ഹൗസാണ് നിലക്കടല. നിലക്കടല കുതിര്‍ത്തി കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കും. ദിവസവും രാവിലെ കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

നിലക്കടലയിലെ പോഷകങ്ങള്‍

നിലക്കടലയിലെ പോഷകങ്ങള്‍

100 ഗ്രാം നിലക്കടലയില്‍ ഇവയൊക്കെ അടങ്ങിയിരിക്കുന്നു.

567 കിലോ കലോറി

16 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്

9 ഗ്രാം ഡയറ്ററി ഫൈബര്‍

4 ഗ്രാം പഞ്ചസാര

26 ഗ്രാം പ്രോട്ടീന്‍

49 ഗ്രാം കൊഴുപ്പ്

7 ഗ്രാം പൂരിത കൊഴുപ്പ്

16 ഗ്രാം പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്

24 ഗ്രാം മോണോസാചുറേറ്റഡ് കൊഴുപ്പ്

18 മില്ലിഗ്രാം സോഡിയം

705 മില്ലിഗ്രാം പൊട്ടാസ്യം

0.9 മി വിറ്റാമിന്‍ ബി 1

0.2 മി വിറ്റാമിന്‍ ബി 2

17.6 മി നിയാസിന്‍

0.5 മി വിറ്റാമിന്‍ ബി 6

350 മി.ഗ്രാം ഫോളേറ്റ്

134 മി കാല്‍സ്യം

6.7 മി ഇരുമ്പ്

245 മില്ലിഗ്രാം മഗ്‌നീഷ്യം

549 ഫോസ്ഫറസ്

കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങള്‍

കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങള്‍

നിലക്കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലാണ്. ആരോഗ്യകരമായ മറ്റ് പോഷകങ്ങള്‍ക്കൊപ്പം ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ബി വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ കൂടാതെ, പികൊമാറിക് ആസിഡ്, ഐസോഫ്‌ളാവോണുകള്‍, റെസ്വെറാറ്റോള്‍, ഫൈറ്റിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ പോലുള്ള ഗുണകരമായ സസ്യ സംയുക്തങ്ങളും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

Most read:ആരെയും മയക്കുന്ന സൗന്ദര്യവും ആകാരവടിവും; നോറ ഫത്തേഹിയുടെ ശരീരരഹസ്യംMost read:ആരെയും മയക്കുന്ന സൗന്ദര്യവും ആകാരവടിവും; നോറ ഫത്തേഹിയുടെ ശരീരരഹസ്യം

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

നട്‌സ് പല വിധത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. അതിലൊന്നാണ് രക്തചംക്രമണം മെച്ചപ്പെടുത്തല്‍. ഇതിലൂടെ നിങ്ങളുടെ ഹൃദയത്തെയും സഹായിക്കുന്നു. വിവിധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന കാര്‍ഡിയോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ അടങ്ങിയ നട്‌സ് ആണ് നിലക്കടല. നിലക്കടലയുടെ ഗുണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ നല്ല മിശ്രിതമാണ് നിലക്കടല. ഈ പോഷകങ്ങള്‍ അടങ്ങിയ നിലക്കടല നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെയുള്ളവരാക്കാന്‍ സഹായിക്കുന്നു.

Also read:വിഷത്തിന് തുല്യം; ഈ രോഗാവസ്ഥകളുള്ളവര്‍ അച്ചാര്‍ കഴിക്കരുത്, അപകടംAlso read:വിഷത്തിന് തുല്യം; ഈ രോഗാവസ്ഥകളുള്ളവര്‍ അച്ചാര്‍ കഴിക്കരുത്, അപകടം

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യുന്നു. കാരണം നിലക്കടലയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയുകയും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദഹനനാളത്തെ ക്രമപ്പെടുത്താന്‍ ദിവസവും അല്‍പം നിലക്കടല കഴിക്കുക.

Most read:ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലംMost read:ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലം

നടുവേദനയ്ക്ക് പരിഹാരം

നടുവേദനയ്ക്ക് പരിഹാരം

കുതിര്‍ത്ത നിലക്കടല നടുവേദന സുഖപ്പെടുത്താന്‍ ഗുണം ചെയ്യുന്നു. നിങ്ങള്‍ക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിവസവും രാവിലെ അല്‍പം നിലക്കടല കഴിക്കുക. നിലക്കടല കഴിക്കുന്നത് നടുവേദന ഒഴിവാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Also read:ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ത്രിഫല; ഉപയോഗം ഈവിധമെങ്കില്‍ ഫലം പെട്ടെന്ന്Also read:ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ത്രിഫല; ഉപയോഗം ഈവിധമെങ്കില്‍ ഫലം പെട്ടെന്ന്

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു

നിലക്കടലയിലെ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടാനും ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയ ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, സിങ്ക് എന്നിവയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമാണ്. നിലക്കടലയിലെ ബീനാസിറ്റോസ്റ്റെറോള്‍ കാന്‍സറിനുള്ള സാധ്യത വളരെ വലിയ അളവില്‍ കുറയ്ക്കുന്നു. മുഴകളുടെ, പ്രത്യേകിച്ച് സ്തനാര്‍ബുദത്തിന്റെ വളര്‍ച്ചയെ ഇത് തടസ്സപ്പെടുത്തുന്നു. ആഴ്ചയില്‍ മൂന്നുതവണ നിലക്കടല കഴിക്കുന്നത് കാന്‍സര്‍ സാധ്യത 58 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Most read:സഞ്ജയ് ദത്തിനെ ബാധിച്ച സ്റ്റേജ് 3 ശ്വാസകോശാര്‍ബുദംMost read:സഞ്ജയ് ദത്തിനെ ബാധിച്ച സ്റ്റേജ് 3 ശ്വാസകോശാര്‍ബുദം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

നിലക്കടല നിങ്ങളുടെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാല്‍ സ്റ്റോണിനെയും നിയന്ത്രിക്കാന്‍ നിലക്കടല ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗ്ലൈസിമിക് സൂചിക കുറഞ്ഞ നിലക്കടല പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്. എന്നാല്‍ ഊര്‍ജം കൂടുതലായടങ്ങിയ നിലക്കടല അധികമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും.

കഴിക്കാന്‍ അനുയോജ്യമായ സമയം

കഴിക്കാന്‍ അനുയോജ്യമായ സമയം

കുതിര്‍ത്ത നിലക്കടല രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പായി കഴിക്കണം. ശരീരഭാരം കുറയ്ക്കുന്ന ഗുണങ്ങളുമായി നിലക്കടല ബന്ധപ്പെട്ടിരിക്കുന്നു. നിലക്കടലയില്‍ കലോറി വളരെ കൂടുതലാണ്, അതിനാല്‍ അവ അമിതമായി കഴിക്കാന്‍ പാടില്ല. എന്നാല്‍ സമീകൃതാഹാരത്തിന്റെ ഭാഗമായി ഇവ മിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Most read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലംMost read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

അമിതമാകാതെ ശ്രദ്ധിക്കുക

അമിതമാകാതെ ശ്രദ്ധിക്കുക

ഏതൊരു വസ്തുവും അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. അതുപോലെ തന്നെയാണ് കടലയുടെ കാര്യവും. അമിതമായാല്‍ നെഞ്ചെരിച്ചിലിനും ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നിലക്കടല വഴിവയ്ക്കുന്നു. നിരവധി പേരില്‍ അലര്‍ജ്ജിക്കും കാരണമാകുന്നതാണ് നിലക്കടല. അതിനാല്‍ അലര്‍ജിയുള്ളവര്‍ കടല ഉപയോഗിക്കാതിരിക്കുക.

English summary

Benefits of Soaked Peanuts Before Breakfast in Malayalam

Here we will discuss about the health benefits of eating soaked peanuts everyday. Take a look
X
Desktop Bottom Promotion