Just In
- 1 hr ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 4 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 8 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 10 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Movies
12 ദിവസത്തെ തിരുമല്, മോഹന്ലാലിനെ ആരും കാണാനോ തൊടാനോ പാടില്ല; രഹസ്യമായി വന്ന് മമ്മൂട്ടി തൊട്ടു!
- Sports
രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില് ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്
- News
സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
തലച്ചോറും മനസും പ്രവര്ത്തിക്കുന്നത് ജെറ്റ് വേഗത്തില്; സുഡോകു ദിവസവും കളിച്ചാലുള്ള ഗുണങ്ങള് ഇത്
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെ നമ്മുടെ തലച്ചോറിനും മനസിനും പതിവ് വര്ക്ക്ഔട്ടുകള് ആവശ്യമാണ്. നിങ്ങള് ഒരു കുട്ടിയോ മുതിര്ന്നയാളോ പ്രായമായവരോ ആകട്ടെ, കാര്യക്ഷമമായി പ്രവര്ത്തിക്കുന്നതിന് നിങ്ങളുടെ തലച്ചോറിന് ദൈനംദിന വ്യായാമം ആവശ്യമാണ്. പ്രായമാകുമ്പോള് നിങ്ങളുടെ മസ്തിഷ്കം സജീവമായി നിലനിര്ത്തേണ്ടത് പ്രധാനമാണ്, നിങ്ങളുടെ തലച്ചോറിനെ മൂര്ച്ചയുള്ളതാക്കാനുള്ള മികച്ച മാര്ഗമാണ് വേഡ് അല്ലെങ്കില് നമ്പര് ഗെയിമുകളും പസിലുകളും.
Most
read:
വെരിക്കോസ്
വെയിന്
സുരക്ഷിതമായി
ചെറുക്കാം
ഈ
വ്യായാമങ്ങളിലൂടെ
അതിനായി നിങ്ങളെ സഹായിക്കുന്ന ഗെയിമുകളിലൊന്നാണ് സുഡോകു. എല്ലാ പ്രായത്തിലുമുള്ള ആളുകളും ഇഷ്ടപ്പെടുന്ന ഒരു ആകര്ഷകമായ നമ്പര് ഗെയിം ആണിത്. സുഡോകു കളിക്കുന്നത് കുട്ടികളുടെ ഏകാഗ്രതയും ഓര്മ്മശക്തിയും മെച്ചപ്പെടുത്താന് മാത്രമല്ല, പ്രായമായവര്ക്ക് അത് ഡിമെന്ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമായ അല്ഷിമേഴ്സിനെ അകറ്റി നിര്ത്തുകയും ചെയ്യും. എല്ലാ ദിവസവും നിങ്ങള് സുഡോകു ഗെയിം കളിച്ചാല് ലഭിക്കുന്ന പ്രയോജനങ്ങള് ഇതാ.

ഏകാഗ്രത മെച്ചപ്പെടുത്തുന്നു
സുഡോക്കു തന്ത്രപരമായ ചിന്തയ്ക്കും പ്രശ്നങ്ങള് ക്രിയാത്മകമായി പരിഹരിക്കുന്നതിനും ഊന്നല് നല്കുന്ന ഒരു ഗെയിമാണ്. നിങ്ങളുടെ ഏകാഗ്രത ശക്തി വികസിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുകള് വികസിപ്പിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ഓര്മ്മശക്തി കൂട്ടുന്നു
നിങ്ങള് സുഡോകു കളിക്കുമ്പോള്, നിങ്ങളുടെ ഓര്മ്മ ലോജിക്കിനൊപ്പം പ്രവര്ത്തിക്കുന്നു. നിങ്ങള് അക്കങ്ങള് മനഃപാഠമാക്കുകയും അടുത്ത കളം കണ്ടെത്തുന്നതിന് നിങ്ങളുടെ യുക്തി ഉപയോഗിക്കുകയും ചെയ്യുമ്പോള് ഇത് നിങ്ങളുടെ ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നു. സുഡോകു നിങ്ങളുടെ തലച്ചോറിനെ സജീവമാക്കുകയും അല്ഷിമേഴ്സിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Most
read:നായ
കടിച്ചാല്
ആദ്യ
മണിക്കൂര്
നിര്ണായകം;
ഈ
പ്രഥമ
ശുശ്രൂഷ
വേഗം
ചെയ്യണം

മനസ്സിനെ ഉത്തേജിപ്പിക്കുന്നു
സുഡോകു പസില് പരിഹരിക്കുന്നതില് നിങ്ങള് മുഴുകിയിരിക്കുമ്പോള്, ഈ ഗെയിം നിങ്ങളുടെ ലോജിക്കല് ചിന്താ പ്രക്രിയയില് പ്രവര്ത്തിക്കുകയും നിങ്ങളുടെ സംഖ്യാ വൈദഗ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മനസിനെയും ഉത്തേജിപ്പിക്കുന്നു.

തീരുമാനമെടുക്കുന്നതില് സഹായിക്കുന്നു
സുഡോകു നിങ്ങളെ മണിക്കൂറുകളോളം ഗെയിമില് ലയിപ്പിക്കുക മാത്രമല്ല, തീരുമാനങ്ങള് എടുക്കുന്നതിനും ടൈം മാനേജ്മെന്റ് കഴിവുകള് വികസിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. സമയോചിതമായ തീരുമാനങ്ങള് എടുക്കുന്നതിനൊപ്പം കൂടാതെ വേഗത്തില് പ്രവര്ത്തിക്കാനും സുഡോകു നിങ്ങളെ പഠിപ്പിക്കുന്നു.
Most
read:മനസ്
നിയന്ത്രിക്കാം,
ശ്രദ്ധയും
കൂട്ടാം;
ഈ
യോഗാമുറകള്
അഭ്യസിച്ചാലുള്ള
നേട്ടം

സന്തോഷാനുഭവം നല്കുന്നു
ബുദ്ധിമുട്ടുള്ള ഒരു പസില് പരിഹരിക്കാന് കഴിയുമ്പോള് നിങ്ങള്ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ തോത് വളരെ വലുതായിരിക്കും. നിങ്ങള്ക്ക് അത് ചെയ്യാന് കഴിഞ്ഞല്ലോ എന്ന തോന്നല് നിങ്ങളിലുണ്ടാകും. അങ്ങനെ സുഡോകു കളിക്കുന്നത് നിങ്ങള്ക്ക് ഉള്ളിലൊരു സന്തോഷം നല്കുന്നു.

ഉത്കണ്ഠയും സമ്മര്ദ്ദവും കുറയ്ക്കാന് സഹായിക്കുന്നു
ഓരോ കളത്തിനും പരിഹാരം കണ്ടെത്താന് കളിയില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോജിക്കല് തിങ്കിംഗ് ഉപയോഗിക്കുകയും വേണമെന്നതാണ് സുഡോകുവിന്റെ ഒരു നേട്ടം. ഇത് ചെയ്യുമ്പോള്, സമ്മര്ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും വികാരങ്ങള് അകറ്റി, മസ്തിഷ്കം നിങ്ങളുടെ ചുമതലയില് പൂര്ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Most
read:അറിയുമോ
കൂണ്
കഴിച്ചാലുള്ള
ഈ
പ്രത്യാഘാതങ്ങള്?
ദോഷം
പലവിധം

ലോജിക്കല് ചിന്ത മെച്ചപ്പെടുത്തുന്നു
സുഡോകു പസില് കളിക്കാന് ആവശ്യം ലോജിക്കല് കഴിവുകളാണ്. ഈ സാഹചര്യത്തില് നിങ്ങളുടെ അനുമാനങ്ങളാണ് നിങ്ങളെ വിജയിപ്പിക്കുന്നത്. ഇത് ശരിയാണെങ്കില്, അത് തെറ്റാണ് എന്ന ചിന്ത നിങ്ങളില് വളര്ത്തുന്നു. നിങ്ങള് കൂടുതല് വെല്ലുവിളി നിറഞ്ഞ പസിലുകള് അഭിമുഖീകരിക്കുമ്പോള്, അത് നിങ്ങളുടെ യുക്തിപരമായ ചിന്ത കൂടുതല് മെച്ചപ്പെടുത്തും.