Just In
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരൽപം മഞ്ഞൾവെള്ളത്തിൽ ഉരുക്കാം തടിയും വയറും
ആരോഗ്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും തടിയും. ഇതിന് എങ്ങനെയെങ്കിലും പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ പലരും ആരോഗ്യത്തെ മറക്കുകയാണ് ചെയ്യുന്നത്. ഡയറ്റും അമിത വ്യായാമവും മറ്റുമായി ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും ഈ തടി കുറക്കൽ നിങ്ങളെ എത്തിക്കുന്നത്. അൽപം ശ്രദ്ധ ഏത് കാര്യത്തിനും നല്ലതാണ്. എന്നാൽ അനാവശ്യമായ ശ്രദ്ധ അത് അപകടം വിളിച്ച് വരുത്തുകയും ചെയ്യുന്നുണ്ട്. തടി കൂടുന്നതനുസരിച്ച് രോഗങ്ങുടെ എണ്ണത്തിലും കാര്യമായ മാറ്റം ഉണ്ടാവുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണം വെല്ലുവിളിയായി മാറുന്ന സാഹചര്യം നിങ്ങളുടെ കൂടിയ തടി തന്നെ ഉണ്ടാക്കുന്നുണ്ട്.
Most read:പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന് മികച്ച പ്രയോഗം
എന്നാൽ ഇനി ഈ പ്രശ്നത്തിന് അമിതമായി വ്യായാമം ചെയ്യാതെയും കഠിനമായ ഡയറ്റ് എടുക്കാതേയും നമുക്ക് പരിഹാരം കാണാവുന്നതാണ്. അത് എങ്ങനെയെന്നത് ഒരു നുള്ള് മഞ്ഞളിൽ അറിയാം. അൽപം മഞ്ഞൾ നാരങ്ങ വെള്ളം നിങ്ങൾക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. എന്തൊക്കെയെന്നത് ഒരു ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു ഗ്ലാസ്സ് മഞ്ഞൾ നാരങ്ങ വെള്ളത്തിൽ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് മുകളിൽ പറഞ്ഞ അമിതവണ്ണത്തിനും തടിക്കും എല്ലാ പരിഹാരം കാണുന്നതിന് എളുപ്പമാർഗ്ഗമാണ്. കൂടുതൽ അറിയുന്നതിന് വായിക്കൂ...

തയ്യാറാക്കുന്ന വിധം
അൽപം നാരങ്ങ നീര് ഒരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി മിക്സ് ചെയ്യുക. ഇളം ചൂടുള്ള വെള്ളം ഇതിലേക്ക് ചേർത്ത് നല്ലതു പോലെ ഉളക്കി യോജിപ്പിക്കുക. വേണമെന്നുണ്ടെങ്കിൽ അൽപം തേന്‍ ചേർക്കാവുന്നതാണ്. ഇത് എന്നും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥകളേയും തരണം ചെയ്യുന്നതിന് നമുക്ക് ഈ നാരങ്ങ മഞ്ഞൾ വെള്ളം ഉപയോഗിക്കാവുന്നതാണ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. മുകളിൽ പറഞ്ഞത് പോലെ മഞ്ഞൾ നാരങ്ങ വെള്ളം മിക്സ് ചെയ്ത് ഉപയോഗിച്ചാൽ അമിതവണ്ണത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അമിതവണ്ണം അതിനൊരു വില്ലനായി മാറുന്നുണ്ട്. അതോടൊപ്പം തന്നെ കുറേയേറെ രോഗങ്ങളും ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം പരിഹരിച്ച് അമിതവണ്ണത്തെ ഉരുക്കിക്കളഞ്ഞ് കുടവയറിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞൾ നാരങ്ങ വെള്ളം ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞൾ നാരങ്ങ വെള്ളം ഉപയോഗിക്കാവുന്നതാണ്. അത് നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ധാരാളം ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ ധാരാളം മഞ്ഞളിൽ ഉണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും അൽപം മഞ്ഞൾ നാരങ്ങ വെള്ളം മാത്രം മതി.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് നാരങ്ങ നീരും മഞ്ഞളും. ഇത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും വയറിന് അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഗ്യാസ്ട്രബിൾ പോലുള്ള അസ്വസ്ഥതകള്‍ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ നാരങ്ങ മഞ്ഞൾ മിശ്രിതം.മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് നാരങ്ങ മഞ്ഞൾ വെള്ളം.

കരളിന്‍റെ ആരോഗ്യം
കരളിന്‍റെ ആരോഗ്യം ഓരോ ദിവസം ചെല്ലുന്തോറും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ശരീരത്തിൽ ടോക്സിൻ നിറഞ്ഞാൽ അത് ആദ്യം ബാധിക്കുന്നത് നിങ്ങളുടെ കരളിനെയാണ്. കരളിന്‍റെ ആരോഗ്യം നശിപ്പിക്കുന്നതിന് പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങൾ കാരണമാകുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അൽപം മഞ്ഞൾ നാരങ്ങ വെള്ളം മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് കരളിലെ വിഷത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള കരൾ പ്രദാനം ചെയ്യുന്നുണ്ട്.

ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് പലരും. എന്നാൽ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഹൃദയം സ്മാർട്ടാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ നാരങ്ങ വെള്ളം. പെട്ടെന്നുണ്ടാവുന്ന ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൃത്യമാക്കുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് മഞ്ഞള്‍ നാരങ്ങ വെള്ളം. ഇത് ദിവസവും കുടിച്ചാൽ ഹൃദയം നല്ല ഊർജ്ജസ്വലതയോടെ ഇരിക്കും എന്നുള്ളതാണ് സത്യം.

രക്തസമ്മർദ്ദം കൃത്യമാക്കുന്നു
രക്തസമ്മർദ്ദം ഈ കാലഘട്ടത്തിന്‍റെ സമ്മാനമാണ്. നമ്മുടെ തന്നെ അശ്രദ്ധയാണ് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ രക്തസമ്മര്‍ദ്ദത്തെ വർദ്ധിപ്പിക്കുന്നതും കുറക്കുന്നതും. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ മഞ്ഞള്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് രക്തസമ്മർദ്ദത്തെ കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് ശീലമാക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ക്യാൻസർ പ്രതിരോധം
ക്യാന്‍സർ ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മഞ്ഞള്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റ് ആണ് ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും രോഗത്തെ ചെറുക്കുന്നതിനും ഏറ്റവും മികച്ചതാണ് നാരങ്ങ മഞ്ഞൾ വെള്ളം.