Just In
Don't Miss
- News
ഈ രാശിക്കാര്ക്ക് ഇനി ഭാഗ്യത്തിന്റെ പെരുമഴ; വരുമാനം കണ്ടെത്താന് പുതിയ വഴി തെളിയും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
നമ്മളില് മിക്കവരും സാധാരണയായി ഭക്ഷണത്തോടൊപ്പം സലാഡുകള് ഒരു സൈഡ് ഡിഷായി ഉള്പ്പെടുത്താറുണ്ട്. ഇത് വളരെ രുചികരമാണ്, അതേസമയം തന്നെ ആരോഗ്യം നല്കുന്നതും. ഇന്നത്തെക്കാലത്ത് മിക്ക ഫിറ്റ്നസ് പ്രേമികളും സലാഡുകള് ഭക്ഷണമായി കഴിക്കാന് ഇഷ്ടപ്പെടുന്നു. ദിവസവും ഒരു ബൗള് സാലഡ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില് ഗുണം ചെയ്യുന്നു. സാലഡ് പതിവായി കഴിച്ചാല് നിങ്ങള്ക്ക് ലഭിക്കുന്ന വിവിധ ഗുണങ്ങള് എന്തൊക്കെയെന്ന് ഈ ലേഖനത്തില് നിങ്ങള്ക്ക് വായിച്ചറിയാം.
Most
read:
പുകയില
ആസക്തിയില്
നിന്ന്
മുക്തി
നേടാം;
ഈ
ആയുര്വേദ
പരിഹാരം

ധാരാളം ഫൈബര് അടങ്ങിയത്
നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന മികച്ച പോഷകങ്ങളിലൊന്നാണ് ഫൈബര്. ശരീരഭാരം കുറയ്ക്കാന് സലാഡുകള് കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില് നാരുകള് ഉള്പ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്ഗമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസര്ജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകള് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.

പോഷകങ്ങള് നിറഞ്ഞത്
ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനില് ശരീരഭാരം നിയന്ത്രിക്കാന് കഴിയുന്ന മറ്റ് പോഷകങ്ങളും ഉള്പ്പെടുത്തണം. കക്കിരി, തക്കാളി, ഉള്ളി, ചീര, ബീറ്റ്റൂട്ട്, പപ്പായ, വാഴപ്പഴം മുതലായ പച്ചക്കറികളും പഴങ്ങളും സാധാരണയായി സലാഡുകളില് ഉപയോഗിക്കുന്നു. ഈ പ്രകൃതിദത്ത ഭക്ഷണങ്ങളെല്ലാം വിവിധ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്.
Most
read:വയറിലെ
കൊഴുപ്പ്
എളുപ്പം
കത്തിച്ച്
തടി
കുറക്കാന്
ഈ
പ്രകൃതിദത്ത
ഔഷധങ്ങള്

ശരീരഭാരം നിയന്ത്രിക്കാന് ഗുണകരം
ശരീരഭാരം കുറയ്ക്കാന് നിങ്ങള് എല്ലാ ദിവസവും സാലഡ് കഴിക്കുന്നുവെങ്കില് അതിലും നല്ലതായി വേറൊന്നില്ല. നാരുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സാണ് സലാഡുകള്. ഇവയില് കലോറി കുറവാണ്, മാത്രമല്ല നിങ്ങള്ക്ക് മണിക്കൂറുകളോളം വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. പഴങ്ങളുടെയും പച്ചക്കറികളുടെയും ഈ ഗുണങ്ങളെല്ലാം വേഗത്തില് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന് സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയത്
ശരീരഭാരം കുറയ്ക്കാന് സാലഡ് ഉണ്ടാക്കുമ്പോള് നിങ്ങള്ക്ക് അവയില് പച്ചക്കറികളും പഴങ്ങളും മാത്രമല്ല നട്സ്, വിത്തുകള്, ഒലിവ് ഓയില് മുതലായവയും ചേര്ക്കാം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില് ആരോഗ്യകരമായ കൊഴുപ്പുകള് ചേര്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗമാണിത്. നിങ്ങള്ക്ക് ചേര്ക്കാവുന്ന ചില വിത്തുകള് മത്തങ്ങ വിത്തുകള്, സൂര്യകാന്തി വിത്തുകള്, ചിയ വിത്തുകള് മുതലായവയാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമായതിനാല് നിങ്ങളുടെ സലാഡുകളില് അവോക്കാഡോയും ചേര്ക്കാം. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് ആവശ്യമായ എല്ലാ തരത്തിലുള്ള സംരക്ഷണ സംയുക്തങ്ങളും, ഫൈറ്റോകെമിക്കലുകളും, ല്യൂട്ടിന് എന്നിവയും ആഗിരണം ചെയ്യാന് ഈ ആരോഗ്യകരമായ ഭക്ഷണങ്ങള് നിങ്ങളുടെ ശരീരത്തെ സഹായിക്കും.
Most
read:ഉറങ്ങുന്നതിന്
മുമ്പ്
ഇവ
കഴിച്ചാല്
കൊഴുപ്പ്
അകലും
തടി
കുറയും

എല്ലുകള്ക്ക് നല്ലത്
പാലുല്പ്പന്നങ്ങള് മാത്രമേ എല്ലുകളെ ശക്തിപ്പെടുത്താന് സഹായിക്കൂ എന്ന് നമ്മളില് ഭൂരിഭാഗവും കരുതുന്നു, എന്നാല് സലാഡുകളും ഇതിനായി നിങ്ങളെ സഹായിക്കുമെന്ന് അറിയാമോ? കുറഞ്ഞ കലോറി സലാഡുകള് ശരീരഭാരം കുറയ്ക്കാന് സഹായിക്കുക മാത്രമല്ല നിങ്ങളുടെ എല്ലുകളെ ശക്തമാക്കാനും കഴിവുള്ളവയാണ്. ശരീരത്തിലെ വിറ്റാമിന് കെയുടെ അളവ് കുറയുന്നത് അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയാന് ഇടയാക്കും. സാലഡുകളില് ഉപയോഗിക്കുന്ന ചേരുവകള് ഈ മൈക്രോ ന്യൂട്രിയന്റുകളുടെ സമ്പന്നമായ ഉറവിടമാണ്.

കണ്ണുകള്ക്ക് നല്ലത്
നിങ്ങളുടെ കുറഞ്ഞ കലോറി സാലഡ് ഡ്രസ്സിംഗില് ചേര്ക്കുന്ന ചീര, കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന കരോട്ടിനോയിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ്. ഈ സംയുക്തം ഉയര്ന്ന തീവ്രതയുള്ള പ്രകാശത്തെ ഫില്ട്ടര് ചെയ്യാന് സഹായിക്കും. ഇത് ഫ്രീ റാഡിക്കലുകളുടെ രൂപീകരണത്തില് നിന്ന് കണ്ണുകളെ സംരക്ഷിക്കും.
Most
read:മണ്സൂണില്
പ്രതിരോധശേഷിക്കും
ദഹനത്തിനും
ഇവ
കുടിച്ചാല്
അത്യുത്തമം

ഹൃദയത്തിന് നല്ലത്
ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണങ്ങള് എന്നതിലുപരി, നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പച്ചക്കറികളും പഴങ്ങളും മികച്ചതാണ്. കുറഞ്ഞ കലോറി സലാഡുകള് ഫോളേറ്റ്, ഫൈബര് എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് സ്ട്രോക്കിനെയും അനുബന്ധ ഹൃദയ രോഗങ്ങളെയും തടയാന് സഹായിക്കും.

പേശികളെ ബലപ്പെടുത്തുന്നു
നിങ്ങള് മികച്ചൊരു ലോ കലോറി സാലഡ് ഡ്രസ്സിംഗിനായി തിരയുകയാണെങ്കില്, അതില് ചീര ചേര്ക്കാന് മറക്കരുത്. ചീരയില് കാണപ്പെടുന്ന പോഷകങ്ങള് നമ്മുടെ ശരീരത്തിലെ കോശങ്ങള്ക്കുള്ളിലെ ചെറിയ ഘടനകളായ മൈറ്റോകോണ്ട്രിയയുടെ പ്രവര്ത്തനം മെച്ചപ്പെടുത്താന് സഹായിക്കും. ഇത് ഊര്ജ്ജം ഉത്പാദിപ്പിക്കുകയും പേശികളുടെ ശക്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Most
read:മഴക്കാലത്ത്
ഈ
പച്ചക്കറികള്
കഴിക്കണം;
ആരോഗ്യവും
പ്രതിരോധശേഷിയും
ഒപ്പം
നില്ക്കും

ചര്മ്മം സംരക്ഷിക്കുന്നു
മണിക്കൂറുകളോളം ശരീരത്തില് ജലാംശം നിലനിര്ത്താനും ശരീരഭാരം കുറയ്ക്കാനും മാത്രമല്ല, ആരോഗ്യകരമായ ചര്മ്മത്തിനും സലാഡുകള് ഗുണകരമാണ്. ജലത്തിന്റെ മികച്ച ഉറവിടമാണ് സാലഡുകള്. ഇത് മാത്രമല്ല, സാലഡില് അടങ്ങിയിരിക്കുന്ന പോഷകങ്ങള് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള് കുറയ്ക്കാനും സഹായിക്കും.