Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായ

ശൈത്യകാലത്ത് നമ്മുടെ ശരീരം ആരോഗ്യകരവും ശക്തവുമായി നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ശൈത്യകാലത്ത് മിക്കവര്‍ക്കും തൊണ്ടവേദന, ജലദോഷം, ചുമ, ശരീരവേദന എന്നിവ സാധാരണമാണ്. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കി നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തും. ഇതിനെല്ലാം പരിഹാരം കണ്ട് നിങ്ങളുടെ ഊര്‍ജ്ജം വളര്‍ത്താന്‍ സഹായിക്കുന്ന ഉത്തമ പ്രതിവിധിയാണ് ഹെര്‍ബല്‍ ടീ.
ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഊഷ്മള പാനീയമാണ് ഹെര്‍ബല്‍ ചായ. മസാല ചായ, ഗ്രീന്‍ ടീ, ലെമണ്‍ഗ്രാസ് ടീ, ചമോമൈല്‍ ടീ, ജിഞ്ചര്‍ ടീ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഹെര്‍ബല്‍ ടീകള്‍ കുടിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശൈത്യകാലത്ത് ഹെര്‍ബല്‍ ടീ കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.
ജലദോഷം, ചുമ എന്നിവയെ ചെറുക്കുന്നു
ശൈത്യകാലത്ത് ആളുകള്‍ക്ക് ജലദോഷമോ ചുമയോ ഉണ്ടാകുന്നത് സാധാരണയാണ്. ചൂടുള്ള ചായ കുടിക്കുന്നത് ഇതില്‍ നിന്നെല്ലാം സുഖപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുന്നു. മസാല ചായകള്‍ ജലദോഷത്തിനും ചുമയ്ക്കും പരിഹാരം കാണാന്‍ സഹായിക്കും. ഒരു കപ്പ് ഇഞ്ചി, മഞ്ഞള്‍, അല്ലെങ്കില്‍ കറുവപ്പട്ട ചായ എന്നിവ വീക്കം ശമിപ്പിക്കുന്നതിലൂടെ ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള്‍ നീക്കാന്‍ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
ശൈത്യകാലത്ത് കഠിനമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളെ ക്ഷീണിപ്പിക്കുകയും അലസരാക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതിനു പരിഹാരമായി നിങ്ങള്‍ക്ക് ഇഞ്ചി ചായ, പുതിന ചായ എന്നിവ കുടിക്കാം. ഇത് ദഹനനാളത്തിന്റെ അസ്വസ്ഥത പരിഹരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ശീതകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങളിലെ കുറവു മൂലം ശരീരം കട്ടിയാകുകയും രക്തചംക്രമണം തടസ്സപ്പെടുകയും ചെയ്യുന്നു. കറുവപ്പട്ട ചായയും ചമോമൈല്‍ ചായയും കുടിക്കുന്നത് ആന്തരിക രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് ഗുണകരമാണ്.
വീക്കവും വേദനയും കുറയ്ക്കുന്നു
വീക്കവും വേദനയും കുറയ്ക്കാന്‍ ചൂടുള്ള ഹെര്‍ബല്‍ ചായ നിങ്ങളെ സഹായിക്കും. കുങ്കുമപ്പൂ ചേര്‍ത്ത് ഹെര്‍ബല്‍ ടീ കുടിക്കുകയോ തിളച്ച വെള്ളത്തില്‍ കുറച്ച് ഗ്രാമ്പൂ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
അവശ്യ പോഷകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മസാല ചായ ഒരു പ്രകൃതിദത്ത എനര്‍ജി ബൂസ്റ്ററായി അറിയപ്പെടുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ സാധാരണയായി വലിയ അളവില്‍ കഫീന്‍ ഉണ്ട്, ഇത് ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാകും. എന്നാല്‍ അതിന് ബദലായി നിങ്ങള്‍ക്ക് ഹെര്‍ബല്‍ ചായകള്‍ കഴിക്കാവുന്നതാണ്.
മഞ്ഞള്‍ ചായ
ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കഴിയുന്ന ആന്റിഓക്സിഡന്റുകള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പനി, ജലദോഷം എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്. മഞ്ഞള്‍ ചായയില്‍ നാരങ്ങാനീരും തേനും ചേര്‍ക്കുന്നത് രുചി മെച്ചപ്പെടുത്തുക മാത്രമല്ല, അവശ്യ ഫൈറ്റോ ന്യൂട്രിയന്റുകളും വിറ്റാമിന്‍ സിയും ചേര്‍ക്കുകയും ചെയ്യും.
ചമോമൈല്‍ ടീ
ചമോമൈല്‍ ചായ ജലദോഷത്തെ ചികിത്സിക്കുന്നതിനും പേശിവലിവ് കുറയ്ക്കുന്നതിനും ആര്‍ത്തവ വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഉത്തമമാണ്. ഈ ചായയില്‍ ചാമസുലീന്, ആന്റി-ഇന്‍ഫ്ളമേറ്ററി, വേദനസംഹാരി, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുള്ള ഒരു ആരോമാറ്റിക് കെമിക്കല്‍ സംയുക്തം അടങ്ങിയിരിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications