For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉറക്കം ഒരു അനുഗ്രഹം; സുഖനിദ്ര ഉറപ്പുനല്‍കും ഈ ഹെര്‍ബല്‍ ചായകള്‍

|
Bedtime Teas You Can Drink For Peaceful Sleep in Malayalam

ലോകത്തിലെ ഏതാണ്ട് 30% പേരും ഉറക്കമില്ലായ്മയോ ഉറക്ക പ്രശ്‌നങ്ങളോ നേരിടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യ സംവിധാനം തകരുകയും ശാരീരിക വേദനകളും മാനസിക അസ്വസ്ഥതകളും ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ നിങ്ങളെ അലട്ടുകയും ചെയ്യും.

Most read: ഓരോ പ്രായത്തിലും നിങ്ങള്‍ എത്ര പാല്‍ കുടിക്കണം? ഇതാണ് കൃത്യമായ അളവ്Most read: ഓരോ പ്രായത്തിലും നിങ്ങള്‍ എത്ര പാല്‍ കുടിക്കണം? ഇതാണ് കൃത്യമായ അളവ്

നിങ്ങള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അവ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നല്ല ഉറക്കം ലഭിക്കാന്‍ നിങ്ങളെ ചില ചായകള്‍ സഹായിക്കും. നിങ്ങളുടെ മനസ്സിനെ വിശ്രമിക്കുകയും ഉറക്ക ഹോര്‍മോണുകളെ സജീവമാക്കുകയും ചെയ്തുകൊണ്ട് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചില ഹെര്‍ബല്‍ ചായകളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചമോമൈല്‍ ചായ

ലോകത്തിലെ ഏറ്റവും മികച്ച ഹെര്‍ബല്‍ ടീകളില്‍ ഒന്നാണ് ചമോമൈല്‍ ചായ. സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും തെളിയിക്കപ്പെട്ട പ്രതിവിധികളില്‍ ഒന്നാണിത്. ഇത് ഉറക്കമില്ലായ്മ പരിഹരിക്കാനും മികച്ചതാണ്. ചമോമൈലിന് ശരീരത്തെ ശാന്തമാക്കുന്ന ഗുണങ്ങളുണ്ട്. ആരെയും വേഗത്തില്‍ ഉറങ്ങാന്‍ ഇത് സഹായിക്കും. ചമോമൈല്‍ സത്തില്‍ എപിജെനിന്‍ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന മസ്തിഷ്‌ക റിസപ്റ്ററുകളെ പ്രവര്‍ത്തനക്ഷമമാക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിലോ രാത്രി ഉണര്‍ന്നുകഴിഞ്ഞ് വീണ്ടും ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിലോ, കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചമോമൈല്‍ ചായ കുടിക്കുക.

Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍

ലാവെന്‍ഡര്‍ ടീ

ഒരു മനോഹരമായ പുഷ്പമാണ് ലാവെന്‍ഡര്‍. ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി ഒരു ഗ്ലാസ് ചൂടുള്ള ലാവെന്‍ഡര്‍ ചായ കുടിക്കുന്നത് നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കുകയും ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും ചെയ്യും. ലാവെന്‍ഡര്‍ പുഷ്പത്തിന്റെ മുകുളങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ഈ ചായ ഞരമ്പുകളെ വിശ്രമിപ്പിക്കുകയും മനസ്സിനെയും ശരീരത്തെയും ഉറങ്ങാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഉറക്കവും വിശ്രമവും പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ലാവെന്‍ഡര്‍ ടീ നല്‍കുന്നു. മെച്ചപ്പെട്ട ഉറക്കത്തിനായി നിങ്ങളുടെ മുറിയില്‍ ലാവെന്‍ഡര്‍ ഓയില്‍ തളിക്കാവുന്നതുമാണ്.

Most read: കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴിMost read: കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴി

ബനാന ടീ

വാഴപ്പഴം ഉപയോഗിച്ച് തയാറാക്കുന്ന ഈ ചായ നിങ്ങള്‍ക്ക് ഒരു അത്ഭുതമായി പ്രവര്‍ത്തിക്കുന്നു. വാഴപ്പഴത്തില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും നാഡീവ്യവസ്ഥയെയും പേശികളെയും ശാന്തമാക്കാനും സഹായിക്കുന്നു. ഇത് ആഴത്തിലുള്ള ഉറക്കത്തിന് ശരീരത്തെ തയ്യാറാക്കുകയും ഒരു വ്യക്തിയെ വേഗത്തില്‍ ഉറക്കുകയും ചെയ്യുന്നു. ഒരു ഏത്തപ്പഴം കഷ്ണങ്ങളാക്കി മുറിച്ച് ഏകദേശം 10 മിനിറ്റ് വെള്ളത്തില്‍ തിളപ്പിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇത് അരിച്ചെടുത്ത് വെള്ളം കുടിക്കുക.

Most read: ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവുംMost read: ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

ഗ്രീന്‍ ടീ

വളരെ കുറച്ച് കഫീന്‍ മാത്രം അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിലൂടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്രീന്‍ ടീ ദിവസവും കഴിക്കുന്നത് പ്രായമായവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. നല്ല ഉറക്കം കിട്ടാനായി രാത്രിയില്‍ കിടക്കുന്നതിനു മുമ്പായി ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക.

ലെമണ്‍ഗ്രാസ് ടീ

ഇളം പിങ്ക് നിറമുള്ള നീളമുള്ള കട്ടിയുള്ള പുല്ലാണ് ലെമണ്‍ഗ്രാസ്. ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ മെച്ചപ്പെടുത്തുന്ന സെഡേറ്റീവ്, ഹിപ്‌നോട്ടിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഇത്. ലെമണ്‍ഗ്രാസ് ഒരു ന്യൂറോ ബിഹേവിയറല്‍ ഇഫക്റ്റ് ഉണ്ടാക്കുകയും മനസ്സിന് വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിനായി സ്‌ട്രെസ് ഹോര്‍മോണിനെ തടയുകയും ചെയ്യുന്നു. നല്ല ഉറക്കം ലഭിക്കാനായി നിങ്ങള്‍ക്ക് രാത്രിയില്‍ ഒരു ഗ്ലാസ് ലെമണ്‍ഗ്രാസ് ചായ കുടിക്കാവുന്നതാണ്.

Most read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

English summary

Bedtime Teas You Can Drink For Peaceful Sleep in Malayalam

Here are some best bedtime teas which will help you get better sleep. Take a look.
Story first published: Monday, November 28, 2022, 12:20 [IST]
X
Desktop Bottom Promotion