Just In
Don't Miss
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Movies
അന്ന് ഷോയില് നിന്ന് ഇറങ്ങിയതില് സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
- Automobiles
2022 ജൂണിലെ വില്പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര് താരങ്ങള് തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്...പാലക്കയവും പൈതല്മലയും കണ്ടിറങ്ങാം!!
- Finance
റിലയന്സില് തകര്ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്ഡ് ഹാഫി'ന് നഷ്ടത്തുടക്കം
പുരുഷനില് പ്രത്യുത്പാദന ശേഷി കുറക്കുന്ന മോശം ശീലങ്ങള്
നല്ല ശീലങ്ങളും മോശം ശീലങ്ങളും ചേര്ന്നതാണ് ഒരു മനുഷ്യന്റെ സ്വഭാവം. എന്നാല് ഇത്തരം ശീലങ്ങളില് നാം നിര്ബന്ധമായും ഒഴിവാക്കേണ്ട ചില ശീലങ്ങള് ഉണ്ട്. അല്ലാത്ത പക്ഷം അത് നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്ന അവസ്ഥയില് അത്തരം ശീലങ്ങളെ ഒഴിവാക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. മോശം ശീലങ്ങള് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. പുരുഷന്മാരില് ഇത്തരം ചില ശീലങ്ങള് അവരുടെ പ്രത്യുത്പാദന ശേഷിയെ തന്നെ ബാധിക്കുന്നുണ്ട്.
എന്നാല് പലരും ഇത്തരം ശീലങ്ങള് നിര്ത്താന് നിര്ബന്ധിതരാവുന്നു. പ്രത്യുത്പാദന ശേഷിയെയും ബീജോത്പാദനത്തേയും വരെ ബാധിക്കുന്ന ചില ശീലങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് എന്നും നമുക്ക് ഈ ലേഖനത്തില് വായിക്കാവുന്നതാണ്. സ്ത്രീകളിലെ വന്ധ്യതയേക്കാള് അപകടകരമാണ് പുരുഷന്മാരിലെ വന്ധ്യത. എന്നാല് പലപ്പോഴും ഇത് വേണ്ടതു പോലെ ചര്ച്ചയാകുന്നില്ല എന്നതാണ് സത്യം. എന്നാല് എന്തൊക്കെ മോശം ശീലങ്ങളാണ് ഇത്തരത്തില് നിങ്ങളില് നിന്ന് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

ഉദാസീനത
പലപ്പോഴും ആരോഗ്യകരമായ ജീവിത ശൈലിക്ക് തടസ്സം നില്ക്കുന്നതാണ് ഉദാസീനത. ഇത് നിങ്ങളുടെ ക്രിയേറ്റീവിറ്റിയെ ഇല്ലാതാക്കുകയും ശാരീരിക ക്ഷമത കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ആഴ്ചയില് അഞ്ച് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കണം. ഇത് കൂടാതെ നിങ്ങളുടെ സ്റ്റാമിന, പ്രതിരോധശേഷി, എന്നിവ വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതെല്ലാം പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കുന്നുണ്ട്.

സ്വയം മരുന്ന് കഴിക്കുന്നത്
സ്വയം മരുന്ന് കഴിക്കുന്നത് പലപ്പോഴും കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. കാരണം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് ഉണ്ടെങ്കില് അതിന് സ്വയം മരുന്ന് കഴിക്കുന്നത് എന്തുകൊണ്ടും മോശം ശീലമാണ്. കാരണം ഇതില് ചില മരുന്നുകള് നിങ്ങളുടെ ഫെര്ട്ടിലിറ്റിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥയില് മരുന്ന് കഴിക്കുന്നതിന് മുന്പ് ഡോക്ടറുമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമാണ് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

അനാരോഗ്യകരമായ ഭക്ഷണരീതി
പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതിയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ്. ഇടക്കിടെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. കാരണം ഇന്നത്തെ കാലത്ത് കൂടുതല് വെല്ലുവിളികള് ഉണ്ടാക്കുന്ന ഭക്ഷണങ്ങളില് സംസ്കരിച്ച മാംസവും പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ കുറക്കുന്നതാണ്. ഇത് ബീജകോശങ്ങളുടെ എണ്ണം കുറക്കുന്നു.

അമിതവണ്ണം
അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉടന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണമുള്ളവരില് വന്ധ്യത പോലുള്ള പ്രശ്നങ്ങള് വളരെ കൂടുതലായിരിക്കും. അമിതമായി ഭാരക്കുറവ് ഉള്ളവര്ക്കും ഇതേ പ്രശ്നം ഉണ്ടായേക്കാം.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി പലപ്പോഴും നിങ്ങളില് കൂടുതല് ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. കാരണം ഇത് വന്ധ്യതയുടെ പ്രധാന കാരണങ്ങളില് ഒന്നാവാം. എസ്ടിഡി പോലുള്ള അവസ്ഥകള് നിങ്ങളില് ഉണ്ടാവുന്നുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില് പലപ്പോഴും വെല്ലുവിളികള് ധാരാളമുണ്ട്. പെല്വിക് ഇന്ഫ്ലമേറ്ററി രോഗം മുതല് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് നിങ്ങളെ ബാധിക്കുന്നുണ്ട്.

പുകവലിയും പുകയില ഉപഭോഗവും
പലപ്പോഴും പുകയിലയുടെ ഉപഭോഗവും ഇതേ പ്രശ്നങ്ങള് നിങ്ങളില് ഉണ്ടാവുന്നുണ്ട്. കാരണം പുകയില ഉപയോഗിക്കുന്നവരില് പ്രത്യുത്പാദന ക്ഷമതയേ ബാധിക്കുന്ന ദോഷകരമായ വസ്തുക്കള് ഉണ്ടാവുന്നുണ്ട്. ഇത് നിലവിലുള്ള ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുന്നു. പുകവലി ബീജത്തിന്റെ ഡിഎന്എ വിഘടനത്തിനും കാരണമാകും, അത് ഭ്രൂണത്തിന്റെ ഗുണനിലവാരം കുറക്കുന്നു. ഇത് അബോര്ഷന്, ജനിതക വൈകല്യം എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്.

ലാപ്ടോപ്പുകള് പോലുള്ള
പലപ്പോഴും പുരുഷന്മാരിലെ വൃഷണങ്ങള് അടങ്ങിയ വൃഷണസഞ്ചി സാധാരണ ശരീര താപനിലയേക്കാള് 2-3ഡിഗ്രി C കുറവായിരിക്കും. കാരണം, ബീജങ്ങളുടെ ഉല്പാദനത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തണുത്ത അന്തരീക്ഷം ആവശ്യമാണ്. ലാപ്ടോപ്പുകള് പോലുള്ള വസ്തുക്കളിലേക്ക് വൃഷണസഞ്ചി അഭിമുഖീകരിക്കുന്നത് പലപ്പോഴും നിങ്ങളുടെ ബീജത്തിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു.

ജീവിത ശൈലി രോഗങ്ങള്
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്ദ്ദം, കൊളസ്ട്രോള് എന്നിവയുള്ളവരില് അപകടം ഓരോ സമയവും ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിക്കും ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ അമിതവണ്ണമുള്ള പുരുഷന്മാരില് സാധാരണ ബിഎംഐ കൂടുതലും ഇവരില് ബീജത്തിന്റെ ഗുണനിലവാരം കുറവുമായിരിക്കും.

മാനസിക സമ്മര്ദ്ദം
ഇന്നത്തെ കാലത്ത് മനുഷ്യനെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥയാണ് സ്ട്രെസ്സ്. ഇതില് നിന്ന്ന മുക്തി നേടുന്നതിന് മെഡിറ്റേഷന്, യോഗ ഉള്പ്പടെയുള്ളവ ചെയ്യാവുന്നതാണ്. എന്നാല് പുരുഷ ശരീരത്തില് സ്ട്രെസ്സ് വര്ദ്ധിക്കുമ്പോള് അത് ടെസ്റ്റോസ്റ്റിറോണ് ഹോര്മോണിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും ഇത് പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു.ഇത്രയും കാര്യങ്ങള് ശ്രദ്ധിച്ചാല് പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.
നെഞ്ചിലെ
ഈ
വേദന
ഗ്യാസ്
തന്നെയെന്ന്
എങ്ങനെ
ഉറപ്പിക്കാം,
ലക്ഷണങ്ങളിതാ