For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശര്‍ക്കരയും കറുത്ത എള്ളും: ആര്‍ത്തവക്രമക്കേടിന് ഉത്തമം

|

ആര്‍ത്തവം സ്ത്രീകളുടെ ആരോഗ്യത്തെക്കൂടി സൂചിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ അല്ലെങ്കില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥ എന്ന് പറയുന്നത് ഗര്‍ഭധാരണ സമയത്തും പിന്നീട് പ്രസവം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷവും അല്ലെങ്കില്‍ അബോര്‍ഷന്‍ പോലുള്ളവ സംഭവിക്കുമ്പോള്‍ എല്ലാമാണ്. എന്നാല്‍ ഇതൊന്നുമില്ലാതിരിക്കുന്ന അവസ്ഥയില്‍ നിങ്ങളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് അല്‍പം അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ 28 ദിവസത്തില്‍ ആണ് ആര്‍ത്തവം സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് കൂടിയും കുറഞ്ഞും ഇരിക്കാം. 21 മുതല്‍ 35 ദിവസം വരെയുള്ള മാറ്റങ്ങള്‍ സാധാരണയായാണ് കണക്കാക്കുന്നത്.

ആര്‍ത്തവ ക്രമക്കേടുകള്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നുണ്ട്. കൃത്യസമയത്ത് ഇതിനെ ചികിത്സിച്ച് ഭേദമാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി ആര്‍ത്തവം ഉണ്ടാവുന്ന പെണ്‍കുട്ടികളില്‍ പലപ്പോഴും ആദ്യത്തെ കുറച്ച് മാസങ്ങള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് ശേഷം ഇത് സാധാരണ ആര്‍ത്തവ ദിനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.

Ayurvedic Remedies To Regulate The Period

എന്നാല്‍ 21-ന് മുന്‍പും 35ന് ശേഷവും വരുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ അല്‍പം പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തലപൊക്കുന്നുണ്ട് എന്നതാണ് സത്യം. പിസിഓഎസ്, ഹോര്‍മോണ്‍ തകരാറുകള്‍, സിസ്റ്റുകള്‍, ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുന്ന മറ്റ് ചില അനാരോഗ്യകരമായ അവസ്ഥകള്‍, ഭക്ഷണത്തിലെ മാറ്റം, സമ്മര്‍ദ്ദം എന്നിവയെല്ലാം ആര്‍ത്തവത്തെ ബാധിക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് നേരം വൈകരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ എന്തൊക്കെയാണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ആര്‍ത്തവത്തില്‍ നേരിടുന്ന കാലതാമസത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില മികച്ച ആയുര്‍വേദ പ്രതിവിധികള്‍ നോക്കാം

കറുത്ത എള്ളും ശര്‍ക്കരയും

കറുത്ത എള്ളും ശര്‍ക്കരയും

എള്ളിന്റേയും ശര്‍ക്കരയുടേയും ഗുണങ്ങള്‍ നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തതുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ശര്‍ക്കരയുടെ കൂടെ കറുത്ത എള്ള് കഴിക്കുക, ഇത് ആരോഗ്യകരമായ ആര്‍ത്തവത്തിനും ആര്‍ത്തവ ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഹോര്‍മോണ്‍ തകരാറുകള്‍ക്ക് പരിഹാരം കാണുന്നതിനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ഓപ്ഷനാണ് എന്നതാണ്. ആര്‍ത്തവക്രമക്കേടുകള്‍ പലപ്പോഴും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൂടി നിങ്ങളെ എത്തിക്കുന്നു.

പെരുംജീരകം

പെരുംജീരകം

പെരുംജീരകം കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പാചകക്കൂട്ടുകളില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങളും നിസ്സാരമല്ല. ആയുര്‍വ്വേദത്തില്‍ പല കൂട്ടുകള്‍ക്കും നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് വേണ്ടി രണ്ട് ടീസ്പൂണ്‍ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം അരിച്ചെടുത്ത് രാവിലെ കഴിക്കുക. ഇത് നിങ്ങളുടെ ആര്‍ത്തവ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

പൈനാപ്പിള്‍ അല്ലെങ്കില്‍ പപ്പായ കഴിക്കുക

പൈനാപ്പിള്‍ അല്ലെങ്കില്‍ പപ്പായ കഴിക്കുക

പലരും പ്രയോഗിച്ചിട്ടുള്ള ഒന്നായിരിക്കും ഈ പരിഹാരമാര്‍ഗ്ഗം. ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പൈനാപ്പിള്‍ അല്ലെങ്കില്‍ പപ്പായ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങളെ കൃത്യമാക്കുകയും ആര്‍ത്തവം കൃത്യമായി വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ നേരിടുന്ന ഏതൊരു സ്ത്രീക്കും പൈനാപ്പിളും പപ്പായയും ശീലമാക്കാം. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഒരിക്കലും ഇത് കഴിക്കരുത്.

ഹെര്‍ബല്‍ ഓയില്‍ ഉപയോഗിക്കാം

ഹെര്‍ബല്‍ ഓയില്‍ ഉപയോഗിക്കാം

ഹെര്‍ബല്‍ ഓയില്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ആയുര്‍വ്വേദ തൈലം പോലുള്ളവ. ഇത് നിങ്ങളുടെ മാനസികമായും ശാരീരികമായും ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ആര്‍ത്തവ ക്രമക്കേടിനെ പ്രതിരോധിച്ച് മികച്ച ഹോര്‍മോണ്‍ ബാലന്‍സ് നിങ്ങള്‍ക്ക് നല്‍കുന്നു. ഒരാളില്‍ മാനസികമായി സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് ആര്‍ത്തവക്രമക്കേടിലേക്കും എത്തിക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഹെര്‍ബല്‍ ഓയിലുകള്‍ ഉപയോഗിക്കാവുന്നതാണ്.

ശതാവരി

ശതാവരി

ആയുര്‍വ്വേദത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ശതാവരിക്കിഴങ്ങിനുള്ളത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. പാല്‍, തേന്‍, കല്‍ക്കണ്ടം എന്നിവയില്‍ മിക്‌സ് ചെയ്ത് ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് ആയുര്‍വ്വേദ വിധിപ്രകാരം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുട ആര്‍ത്തവം കൃത്യമാക്കുന്നതിനോടൊപ്പം തന്നെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ശതാവരി ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിന് നമുക്ക് ശതാവരി ഉപയോഗിക്കാവുന്നതാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് എന്നതാണ് സത്യം. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം നല്‍കുന്നുണ്ട് കറ്റാര്‍ വാഴ. ആര്‍ത്തവ ക്രമക്കേടിനെ പരിഹരിക്കുന്നതിന് വേണ്ടി ഒരു കറ്റാര്‍ വാഴ ഇല മുറിച്ച് അതിന്റെ ജെല്‍ വേര്‍തിരിച്ച് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആര്‍ത്തവ പ്രശ്‌നങ്ങളെ മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നുറുങ്ങുകളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇവ പ്രയോഗിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആരോഗ്യവിദഗ്ധരുമായി പരിശോധിച്ച ശേഷം മാത്രം ചെയ്യണം.

കൗമാരക്കാരിലെ ക്രമരഹിതമായ ആര്‍ത്തവം നിസ്സാരമല്ല: അറിഞ്ഞിരിക്കേണ്ടത്കൗമാരക്കാരിലെ ക്രമരഹിതമായ ആര്‍ത്തവം നിസ്സാരമല്ല: അറിഞ്ഞിരിക്കേണ്ടത്

ഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ലഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ല

English summary

Ayurvedic Remedies To Regulate The Period In Malayalam

Here in this article we are sharing some ayurvedic remedies to regulate the menstrual cycle in malayalam. Take a look.
X
Desktop Bottom Promotion