For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്

|

ഓരോ ദിവസം കഴിയുംതോറും അന്തരീക്ഷ താപനില വര്‍ധിച്ചു വരികയാണ്. അതിനാല്‍ത്തന്നെ നിര്‍ജ്ജലീകരണം, വയറിളക്കം, ക്ഷീണം, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ പലരിലും കണ്ടുവരുന്നു. ആയുര്‍വേദം അനുസരിച്ച്, വേനല്‍ക്കാലം പിത്തത്തിന്റെ സീസണാണ്. അതിനാല്‍ ആരോഗ്യം വഷളാകാതിരിക്കാന്‍ നിങ്ങളുടെ പിത്ത ദോഷത്തെ തണുപ്പിക്കേണ്ടത് പ്രധാനമാണ്.

Most read: കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍Most read: കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ശരീരത്തിലെ ചൂടിനെ ചെറുക്കാന്‍ കൂടുതല്‍ ക്ഷാര ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികള്‍ കഴിക്കുക, വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവ വേനല്‍ക്കാലത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ നുറുങ്ങുകള്‍ ഇതാ:

പിത്തം ശമിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

പിത്തം ശമിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്നതും അമിതമായ ചൂടില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ ഭക്ഷണം കഴിക്കുക. തണ്ണിമത്തന്‍, പിയേഴ്‌സ്, ആപ്പിള്‍, പ്ലംസ്, സിട്രസ് പഴങ്ങള്‍ എന്നിവ പോലുള്ള ജലസമൃദ്ധമായ പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ശതാവരി, ബ്രൊക്കോളി, ബ്രസെല്‍സ് നട്‌സ്, കക്കിരി തുടങ്ങിയ പച്ചക്കറികറും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

ശരീരം ചൂടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ശരീരം ചൂടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക

നിങ്ങളുടെ ശരീരത്തില്‍ ചൂട് ഉളവാക്കുന്ന അപകടകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ശരീരം ചൂടാക്കുന്ന പുളിപ്പുള്ള പഴങ്ങള്‍, ചില സിട്രസ് പഴങ്ങള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ ഒഴിവാക്കുക. നിങ്ങളുടെ സിസ്റ്റത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ വെളുത്തുള്ളി, മുളക്, തക്കാളി, വെണ്ണ, ചീസ് എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കൂടുതല്‍ സലാഡുകള്‍ കഴിക്കുക, കാരണം അവ ശരീരത്തെ തണുപ്പിക്കുന്നു. വേനല്‍ക്കാലത്ത് മാംസാഹാരവും പരമാവധി ഒഴിവാക്കുക.

Most read:കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

ശരിയായ സമയത്ത് കഴിക്കുക

ശരിയായ സമയത്ത് കഴിക്കുക

നിങ്ങളുടെ ദഹനാഗ്നി ഏറ്റവും ശക്തമാകുമ്പോള്‍ ഭക്ഷണം കഴിക്കുക. അത് ഉച്ചഭക്ഷണ സമയത്താണ് (പകല്‍ മധ്യത്തില്‍). വേനല്‍ക്കാലത്ത് നിങ്ങളുടെ ഉച്ചഭക്ഷണം നഷ്ടപ്പെടുന്നത് നിങ്ങളുടെ പിത്ത ദോഷത്തൈ അസ്വസ്ഥമാക്കുന്നതിന് തുല്യമാണ്. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ആയുര്‍വേദം അനുസരിച്ച്, രാവിലെ നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി, കുളിക്കുന്നതിനുമുമ്പ് 5-6 ഔണ്‍സ് വെളിച്ചെണ്ണ നിങ്ങളുടെ ശരീരത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് ഗുണകരവും തണുപ്പിക്കുകയും ചെയ്യുന്നതായിരിക്കും. വെളിച്ചെണ്ണയ്ക്ക് പകരമായി സൂര്യകാന്തി എണ്ണയും ഉപയോഗിക്കാം.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

ചൂടുള്ള പാനീയങ്ങള്‍ ഒഴിവാക്കുക

ചൂടുള്ള പാനീയങ്ങള്‍ ഒഴിവാക്കുക

ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് പിത്ത ദോഷത്തെ ആസ്വസ്ഥമാക്കും. അതുകൊണ്ട് വേനല്‍ക്കാലത്ത് സമതുലിതാവസ്ഥയ്ക്കായി നിങ്ങള്‍ എല്ലായ്‌പ്പോഴും കൃത്യമായ ചൂടിലുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്.

കഠിനമായ വ്യായാമം ഒഴിവാക്കുക

കഠിനമായ വ്യായാമം ഒഴിവാക്കുക

പകലിന്റെ ഏറ്റവും നല്ല ഭാഗമായതിനാല്‍ അതിരാവിലെ വ്യായാമം ചെയ്യുന്നത് എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് നല്ലതാണ്. ദിവസത്തിന്റെ മറ്റ് സമയങ്ങളില്‍ കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന് ദോഷം വരുത്തും. ശരീരത്തെ ചൂടാക്കുമെന്നതിനാല്‍ പകല്‍ സമയം വ്യായാമം ചെയ്യാതിരിക്കുക. നിങ്ങളുടെ വ്യായാമ സമയം രാവിലെയാക്കി പരിമിതപ്പെടുത്തുക.

തൈലങ്ങള്‍ ഉപയോഗിക്കുക

തൈലങ്ങള്‍ ഉപയോഗിക്കുക

വേനല്‍ക്കാലത്ത് നിങ്ങളുടെ രക്ഷയ്ക്കായി ചന്ദനം, ജാസ്മിന്‍ ഓയില്‍ എന്നിവ പതിവാക്കുക. അവയ്ക്ക് സുഖകരമായ സൗരഭ്യവാസന മാത്രമല്ല, തണുപ്പിക്കല്‍ ഗുണങ്ങളുമുണ്ട്.

Most read:രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌Most read:രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌

 തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക

തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക

വളരെയധികം തണുത്ത പാനീയങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും വിഷവസ്തുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ദഹനാഗ്നിയുണ്ട്, അത് ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നു. തണുത്ത പാനീയങ്ങള്‍ കഴിക്കുന്നത് ഈ ദഹനാഗ്നിയെ അകറ്റി നിര്‍ത്തുന്നതിന് തുല്യമാണ്.

English summary

Ayurvedic Remedies To Keep Cool In Summer And Stay Healthy

Here are some of the Ayurvedic remedies to keep cool this summer. Take a look.
Story first published: Monday, March 1, 2021, 12:07 [IST]
X
Desktop Bottom Promotion