For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

|

വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കുന്ന പ്രശ്‌നമുള്ള പലരെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിനെ മോഷന്‍ സിക്ക്‌നസ് അഥവാ ചലന രോഗം എന്നു വിളിക്കുന്നു. മസ്തിഷ്‌കത്തിലേക്ക് അയക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച പരസ്പരവിരുദ്ധമായ സന്ദേശങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് ചലന രോഗം. തലച്ചോറിന് കണ്ണുകളില്‍ നിന്ന് ഒരു സന്ദേശവും ആന്തരിക ചെവികളില്‍ നിന്ന് മറ്റൊരു സന്ദേശവും ലഭിക്കുമ്പോള്‍, ഒരു വ്യക്തിക്ക് ചലന രോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ബസില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കുമ്പോഴും ഇത് സംഭവിക്കാം. അകത്തെ ചെവി ബസിന്റെ ചലനം മനസ്സിലാക്കുന്നു, പക്ഷേ കണ്ണുകള്‍ക്ക് ചലനമൊന്നും മനസ്സിലാകുന്നുമില്ല.

Most read: മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

യാത്രക്കിടെയുള്ള ഛര്‍ദ്ദി നിങ്ങളുടെ മാനസികാവസ്ഥയെ തളര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്യും. ഇത് ആരോഗ്യമുള്ള വ്യക്തികളെയും ബാധിക്കും. ആയുര്‍വേദത്തില്‍ ഇതിന് ചില പ്രതിവിധികളുണ്ട്. ഇത് കൂടുതലും ദോഷ അസന്തുലിതാവസ്ഥയും ദഹനക്കേടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓക്കാനം, ഛര്‍ദ്ദി എന്നിവ പലപ്പോഴും ആമാശയത്തിലെ ഉയര്‍ന്ന പിത്തദോഷത്തിന്റെ ലക്ഷണങ്ങളാണ്. യാത്രക്കിടെയുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന ചില പ്രതിവിധികള്‍ ഇതാ.

ഇഞ്ചി ചവയ്ക്കുക

ഇഞ്ചി ചവയ്ക്കുക

ചലന രോഗത്തെ ചെറുക്കുന്ന ഏറ്റവും ഫലപ്രദവും എളുപ്പത്തില്‍ ലഭ്യമായതുമായ പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് ഇഞ്ചി. ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം എന്നിവ ചികിത്സിക്കുന്നതില്‍ വളരെ ഫലപ്രദമാണ്. 'ജിഞ്ചറോള്‍' എന്ന സജീവ പദാര്‍ത്ഥം ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തെ സഹായിക്കുന്ന മറ്റ് അവശ്യ വിറ്റാമിനുകളും ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചി മിഠായി, പൊടി, കാപ്‌സ്യൂള്‍ എന്നിവയുടെ രൂപത്തില്‍ ഇഞ്ചി നിങ്ങള്‍ക്ക് കഴിക്കാം. ഇഞ്ചി ചേര്‍ത്ത ചായ കുടിക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പച്ചയായും ഇഞ്ചി കഴിക്കാം.

അക്യുപ്രഷര്‍ പരിശീലിക്കുക

അക്യുപ്രഷര്‍ പരിശീലിക്കുക

യാത്രയ്ക്കിടെ നിങ്ങളുടെ ഛര്‍ദ്ദി പരിഹരിക്കാന്‍ അക്യുപ്രഷര്‍ വലിയ ആശ്വാസം നല്‍കും. ഇതിനായി, നിങ്ങളുടെ കൈത്തണ്ടയ്ക്ക് തൊട്ടുതാഴെയായി നടുവിരലും ചൂണ്ടുവിരലിലും 30 സെക്കന്‍ഡ് വരെ അമര്‍ത്തുക. ഈ പ്രതിവിധി നല്ലപോലെ പ്രവര്‍ത്തിക്കുകയും ഛര്‍ദ്ദിയില്‍നിന്ന് മുക്തി നേടാന്‍ സഹായിക്കും. വൈദ്യശാസ്ത്രത്തില്‍ ഈ പോയിന്റിനെ ഓക്കാനം കുറയ്ക്കുന്ന പെരികാര്‍ഡിയം പാതയിലെ ആറാമത്തെ പോയിന്റ് എന്ന് വിളിക്കുന്നു.

Most read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

യാത്ര പോകുന്നതിനുമുമ്പ് എന്തെങ്കിലും കഴിക്കുക

യാത്ര പോകുന്നതിനുമുമ്പ് എന്തെങ്കിലും കഴിക്കുക

നിങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് എപ്പോഴും ആരോഗ്യകരമായ എന്തെങ്കിലും കഴിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുക. ഒഴിഞ്ഞ വയറോടെ യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് യാത്രയ്ക്കിടെ ഛര്‍ദ്ദിയുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍, കനത്ത ഭക്ഷണം കഴിക്കരുത്. ചെറിയ, ലഘുഭക്ഷണങ്ങളാണ് നല്ലത്.

അരോമാതെറാപ്പി

അരോമാതെറാപ്പി

അരോമാതെറാപ്പി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഛര്‍ദ്ദി മാറ്റാം. നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധമോ അവശ്യ എണ്ണകളോ യാത്രയില്‍ കൊണ്ടുപോകുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അവ നല്ല മണം നല്‍കുക മാത്രമല്ല, സുപ്രധാന ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും ഛര്‍ദ്ദി എന്ന വികാരത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. കുരുമുളക്, ലാവെന്‍ഡര്‍, ഏലം, പെരുംജീരകം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളാണ് നല്ലത്.

Most read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

കഫീന്‍ അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ നിങ്ങളെ ഉത്കണ്ഠാകുലരാക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഹെര്‍ബല്‍ ടീകളും അവയുടെ മിശ്രിതങ്ങളും കുടിക്കുന്നത് നിങ്ങളുടെ അസ്വസ്ഥമായ വയറിനെ ശമിപ്പിക്കും. നിങ്ങള്‍ക്ക് യാത്രക്കിടെ ഛര്‍ദ്ദിക്കുന്ന അസുഖമുണ്ടെങ്കില്‍ ആപ്പിള്‍ ജ്യൂസ് കുടിക്കാവുന്നതാണ്.

ഏലയ്ക്ക

ഏലയ്ക്ക

നിങ്ങളുടെ രോഗം എന്താണെങ്കിലും ആയുര്‍വേദപ്രകാരമുള്‌ല പരിഹാരമാണ് ഏലയ്ക്ക്. ഒന്നോ രണ്ടോ ഏലക്കായ ചവച്ചരച്ച് കഴിക്കുക. രുചിയിലെ മാറ്റം ഛര്‍ദ്ദി ശമിപ്പിക്കാന്‍ സഹായിക്കും. ഏലയ്ക്ക കഫ, പിത്ത, വാതങ്ങളെ കീഴടക്കുന്നു. അതേസമയം പച്ച ഏലം പിത്തത്തെ ഉത്തേജിപ്പിക്കുകയും വാതം, കഫം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

ജീരകവും ജാതിക്കയും

ജീരകവും ജാതിക്കയും

ഒരു കപ്പ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ജീരകവും ഒരു നുള്ള് ജാതിക്കയും ചേര്‍ത്ത് ചായയാക്കി കഴിക്കുന്നത് ഫലപ്രദമാണ്. നിങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ഇഞ്ചി ചായ കുടിച്ചാല്‍ ഛര്‍ദ്ദിയും ഓക്കാനവും തടയാന്‍ നിങ്ങളെ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങാനീരും തേനും തുല്യ അളവില്‍ കലര്‍ത്തി കഴിക്കുന്നത് ഓക്കാനം മൂലമുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്ന് ആശ്വാസം നല്‍കും. ഇതുകൂടാതെ 1 ടീസ്പൂണ്‍ വീതം നാരങ്ങാനീരും പുതിന നീരും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കി, കുറച്ച് ഇഞ്ചി ചതച്ചതും കുറച്ച് തുള്ളി തേനും ചേര്‍ത്ത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കും.

Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

യാത്രക്കിടെ ഛര്‍ദ്ദി പ്രശ്‌നമുള്ളവരാണെങ്കില്‍ നിങ്ങളുടെ യാത്രയില്‍ ചില മാറ്റങ്ങള്‍ വരുത്തുക. മുന്‍സീറ്റിലോ മധ്യത്തിലോ ആി ഇരിക്കുക, നിങ്ങളുടെ കാഴ്ച നേരെയാക്കുക, ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ ശുദ്ധവായു ലഭിക്കുക അല്ലെങ്കില്‍ ഇടയ്ക്കിടെ ദീര്‍ഘശ്വാസം എടുക്കുക. യാത്രക്കിടെ ഛര്‍ദ്ദിയുള്ളവര്‍ വാഹനത്തിലിരുന്നുകൊണ്ട് മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കരുത്.

English summary

Ayurvedic Remedies to Get Rid of Motion Sickness in Malayalam

Since motion sickness requires urgent attention and quick remedy, here are some easy ayurvedic remedies to get rid of motion sickness.
Story first published: Tuesday, July 19, 2022, 12:36 [IST]
X
Desktop Bottom Promotion