For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേശീ കാഠിന്യം, മൂത്രത്തില്‍ രക്തം; യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ശരീരത്തിന് പ്രശ്‌നം; ആയുര്‍വേദ പ്രതിവിധി

|

ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് അളവ് ഹൈപ്പര്‍ യൂറിസെമിയ എന്ന രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ബാധിച്ചാല്‍ ഒരു വ്യക്തിക്ക് അവരുടെ എല്ലുകളിലും സന്ധികളിലും വേദനയും വീക്കവും അനുഭവപ്പെടുന്നു. ഈ കോശജ്വലന പ്രശ്‌നത്തെ സന്ധിവാതം എന്നും വിളിക്കുന്നു. ഈ അവസ്ഥയും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവും നിയന്ത്രിക്കാന്‍ വിദഗ്ധര്‍ നിരവധി ജീവിതശൈലി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

Also read: മനസ്സിന് ആരോഗ്യവും സന്തോഷവും നല്‍കാം; ഈ 8 കാര്യങ്ങള്‍ ദിനവും പിന്തുടരൂAlso read: മനസ്സിന് ആരോഗ്യവും സന്തോഷവും നല്‍കാം; ഈ 8 കാര്യങ്ങള്‍ ദിനവും പിന്തുടരൂ

വാതദോഷം മൂലമാണ് ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത് എന്ന് ആയുര്‍വേദം പറയുന്നു. അതിനാല്‍, യൂറിക് ആസിഡ് കുറയ്ക്കാന്‍ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങളായ കാബേജ്, കുരുമുളക്, വഴുതന, ബീന്‍സ്, ബീറ്റ്‌റൂട്ട്, ചിലതരം മത്സ്യങ്ങള്‍ എന്നിവ ഒഴിവാക്കണമെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ചില ആയുര്‍വേദ പ്രതിവിധികളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചിറ്റമൃത്

ചിറ്റമൃത്

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യൂറിക് ആസിഡിന്റെ അളവ് സന്തുലിതമാക്കുന്നതിനും ഉപയോഗിക്കുന്ന മികച്ച ആയുര്‍വേദ ചേരുവകളില്‍ ഒന്നാണ് ചിറ്റമൃത്. ഇതിന്റെ ഇലകള്‍ ആയുര്‍വേദ ഔഷധങ്ങളില്‍ കൂടുതലായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ തണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ഗ്ലാസ് ജ്യൂസ് ദിവസവും കഴിക്കുന്നത് സന്ധികളുടെ വീക്കം കുറയ്ക്കാനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക

സന്ധിവാതം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും ചെറുക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ഫുഡാണ് നെല്ലിക്ക. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് നെല്ലിക്ക കഴിക്കാവുന്നതാണ്.

Also read:കൊഴുപ്പ് കത്തും, തടി കുറയും; ഈ ജ്യൂസ് ശരിയായ രീതിയില്‍ കുടിച്ചാല്‍ ഫലം ഉറപ്പ്Also read:കൊഴുപ്പ് കത്തും, തടി കുറയും; ഈ ജ്യൂസ് ശരിയായ രീതിയില്‍ കുടിച്ചാല്‍ ഫലം ഉറപ്പ്

ത്രിഫല

ത്രിഫല

യൂറിക് ആസിഡ് കുറയ്ക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുര്‍വേദ പ്രതിവിധിയാണ് ത്രിഫല. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഇത് വാത, പിത, കഫം എന്നിവയുള്‍പ്പെടെ മൂന്ന് ദോഷങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ത്രിഫലയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. യൂറിക് ആസിഡിന്റെ അളവ് നിര്‍വീര്യമാക്കുന്നതിന് ത്രിഫല സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറോട് ചോദിക്കുക.

കറുവപ്പട്ട

കറുവപ്പട്ട

ഇന്ത്യ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരളമായി ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട, ആയുര്‍വേദ ചികിത്സകള്‍ക്കും ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണിത്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിര്‍വീര്യമാക്കുന്നതിന് ഇത് വളരെയേറെ ഗുണം ചെയ്യും. കറുവാപ്പട്ട തേന്‍ ഉപയോഗിച്ച് ഒരു കഷായം ഉണ്ടാക്കി കഴിക്കുക. സന്ധിവാത രോഗികളില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

Also read:ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന്‍ തന്നെ ആപത്ത്‌; രക്ഷാമാര്‍ഗം ഈ ചിട്ടകള്‍Also read:ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന്‍ തന്നെ ആപത്ത്‌; രക്ഷാമാര്‍ഗം ഈ ചിട്ടകള്‍

വേപ്പ്

വേപ്പ്

നിരവധി ഹെര്‍ബല്‍ ഗുണങ്ങളുള്ള സസ്യമാണ് വേപ്പ്. കൂടാതെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി പണ്ടുകാലം മുതല്‍ക്കേ വേപ്പ് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം കുറയ്ക്കാനും വേപ്പ് ഉപയോഗിക്കുന്നു. ഈ ആയുര്‍വേദ സസ്യം വളരെ കാര്യക്ഷമമായ ഒന്നായി കണക്കാക്കപ്പെടുന്നു, മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇത് ഉണ്ടാക്കില്ല. ദഹനവും മറ്റ് പ്രശ്നങ്ങളും നീക്കാനായി നിങ്ങള്‍ക്ക് വേപ്പില ചവച്ചരച്ച് കഴിക്കാം.

ചെറി, മള്‍ബറി

ചെറി, മള്‍ബറി

ചെറിയും മള്‍ബറിയും അമിതമായ യൂറിക് ആസിഡിനെ ചികിത്സിക്കുന്നതിന് വളരെയേറെ സഹായകരമാണ്. ഈ അവസ്ഥയെ ചികിത്സിക്കാന്‍ ഉപയോഗപ്രദമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇവയിലുണ്ട്. സന്ധിവാതം അല്ലെങ്കില്‍ യൂറിക് ആസിഡ് പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ ഇത്തരം പഴങ്ങള്‍ കഴിക്കുക. മള്‍ബറി ജ്യൂസിന്റെ രൂപത്തില്‍ കഴിച്ചാല്‍ അത് ശരീരത്തെ ഉടനടി ബാധിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കും.

Also read:തണുപ്പുകാലത്ത് കൈകളിലും കൈത്തണ്ടയിലും കോച്ചിപ്പിടിത്തവും മരവിപ്പുമുണ്ടോ? അല്‍പം അപകടമാണ്Also read:തണുപ്പുകാലത്ത് കൈകളിലും കൈത്തണ്ടയിലും കോച്ചിപ്പിടിത്തവും മരവിപ്പുമുണ്ടോ? അല്‍പം അപകടമാണ്

ഇഞ്ചി

ഇഞ്ചി

ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമായ ഇഞ്ചി, പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. യൂറിക് ആസിഡിനെ നിയന്ത്രണത്തിലാക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന നിരവധി ഗുണങ്ങളും ഇഞ്ചിക്കുണ്ട്. കൂടുതല്‍ ഫലപ്രാപ്തിക്കായി ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

യൂറിക് ആസിഡ് ഉയരാന്‍ കാരണം

യൂറിക് ആസിഡ് ഉയരാന്‍ കാരണം

രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡിന്റെ കാരണങ്ങളാണ് ഡൈയൂററ്റിക്‌സ്, അമിതമായ മദ്യപാനം, അമിതമായി സോഡ, ഫ്രക്ടോസ് തുടങ്ങിയവ കഴിക്കുന്നത്, പാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം, വൃക്ക പ്രശ്‌നങ്ങള്‍, രക്താര്‍ബുദം, മെറ്റബോളിക് സിന്‍ഡ്രോം, അമിതവണ്ണം, സോറിയാസിസ്, പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം.

Also read:നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്Also read:നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്

ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍

* കഠിനമായ സന്ധി വേദന, പേശികള്‍ക്ക് ചുറ്റുമുള്ള വേദന

* പേശീ കാഠിന്യം

* സന്ധികള്‍ക്ക് ചുറ്റുമുള്ള വീക്കവും ചുവപ്പും

* മൂത്രത്തില്‍ രക്തം

* മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്

* അടിക്കടിയുള്ള മൂത്രനാളി അണുബാധ

* സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും ബാധിച്ച ആളുകള്‍ക്കും അധിക ലക്ഷണങ്ങള്‍ അനുഭവപ്പെടാം.

English summary

Ayurvedic Remedies To Bring Down High Uric Acid Level in Malayalam

Ayurveda is used to treat uric acid level in the body. Here are some ayurvedis remedies to bring down uric acid level. Take a look.
Story first published: Thursday, January 19, 2023, 12:29 [IST]
X
Desktop Bottom Promotion