For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്

|

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചികിത്സാ സംവിധാനങ്ങളില്‍ ഒന്നാണ് ആയുര്‍വേദം. ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഇത് ഉത്ഭവിച്ചതായി കരുതപ്പെടുന്നു. പ്രകൃതിദത്തമായ രോഗശാന്തി രീതികളുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആയുര്‍വേദം. അതിനാല്‍ ഇത്തരം ചികിത്സകള്‍ പ്രതികൂല ഫലങ്ങളില്ലാത്തതാണ്.

Most read: ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍

എല്ലാത്തരം ക്യാന്‍സറുകളുടെയും ചികിത്സയില്‍ ആയുര്‍വേദം വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. ശരീരത്തിലെ മാരകമായ കോശങ്ങള്‍ പെരുകുകയും നിയന്ത്രണാതീതമായി വിഭജിക്കുകയും ചെയ്യുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ് ക്യാന്‍സര്‍. ഈ കോശങ്ങളാല്‍ നിര്‍മ്മിതമായ മാരകമായ വളര്‍ച്ചയാണ് മുഴകള്‍. അതിനാല്‍, വിവിധ അര്‍ബുദങ്ങള്‍ക്കുള്ള ചികിത്സകളില്‍ ആയുര്‍വേദം ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് നോക്കാം.

എന്താണ് തൊണ്ടയിലെ കാന്‍സര്‍

എന്താണ് തൊണ്ടയിലെ കാന്‍സര്‍

കാന്‍സര്‍ പലതരത്തിലുണ്ട്. അവയിലൊന്നാണ് തൊണ്ടയിലെ കാന്‍സര്‍. അത് വായിലോ, ഗളഗ്രന്ഥിയിലോ, മൂക്ക്, കഴുത്ത് തുടങ്ങി എവിടെ വേണമെങ്കിലുമാകാം. നിങ്ങളുടെ മൂക്കിന് പിന്നില്‍ നിന്ന് കഴുത്തിലേക്ക് പോകുന്ന മസ്‌കുലര്‍ ട്യൂബ് നിങ്ങളുടെ തൊണ്ടയാണ്. നിങ്ങളുടെ തൊണ്ടയ്ക്കുള്ളില്‍ കിടക്കുന്ന പരന്ന കോശങ്ങളിലാണ് മിക്ക തൊണ്ട കാന്‍സറുകളും ആരംഭിക്കുന്നത്. നിങ്ങളുടെ തൊണ്ടയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന വോയ്സ് ബോക്സും തൊണ്ടയിലെ ക്യാന്‍സറിന് ഇരയാകുന്നു. തൊണ്ടയിലെ കാന്‍സര്‍ സാധാരണയായി ശബ്ദനാളത്തിലോ കണ്ഠനാളത്തിലോ ആണ് വികസിക്കുന്നത്. പലര്‍ക്കും രണ്ടാം ഘട്ടത്തില്‍ കാന്‍സര്‍ ശബ്ദനാളത്തിലോ അന്നനാളത്തിലോ, ശ്വാസകോശത്തിലോ ആയിരിക്കാം. ചില രോഗികളില്‍ ശ്വാസകോശം, വായ, തൊണ്ട അതിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാന്‍സര്‍ വികസിച്ചേക്കാം

തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

തൊണ്ടയിലെ കാന്‍സറിന്റെ പൊതുവായ ലക്ഷണങ്ങള്‍ ഇവയാണ്:

* ശബ്ദത്തില്‍ മാറ്റം

* ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

* ഭാരനഷ്ടം

* തൊണ്ടവേദന

* നീണ്ടുനില്‍ക്കുന്ന ചുമ, രക്തത്തോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്

* കഴുത്തില്‍ വീര്‍ത്ത ലിംഫ് നോഡുകള്‍

* ശ്വാസം മുട്ടല്‍

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഏറെക്കാലം നിലനില്‍ക്കുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടുക.

Most read:തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതി

തൊണ്ടയിലെ ക്യാന്‍സറിനുള്ള കാരണങ്ങളും അപകട ഘടകങ്ങളും

തൊണ്ടയിലെ ക്യാന്‍സറിനുള്ള കാരണങ്ങളും അപകട ഘടകങ്ങളും

തൊണ്ടയിലെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഇതാ:

* പുകവലി

* വലിയ അളവിലുള്ള മദ്യപാനം

* പച്ചക്കറികളുടെ കുറഞ്ഞ ഉപഭോഗം

* ചവയ്ക്കുന്ന പുകയില

* ആസ്ബറ്റോസ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവയുടെ എക്‌സ്‌പോഷര്‍

* അമിതവണ്ണം

* ചിലതരം ഹ്യൂമന്‍ പാപ്പിലോമ വൈറസ്

* മോശം വായ ശുചിത്വം

തൊണ്ടയിലെ കാന്‍സറിനുള്ള ആയുര്‍വേദ പരിഹാരം

തൊണ്ടയിലെ കാന്‍സറിനുള്ള ആയുര്‍വേദ പരിഹാരം

ആയുര്‍വേദ ചികിത്സകള്‍ വളരെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ആധുനിക ചികിത്സകള്‍ സാധാരണയായി ശരീരത്തെ ദുര്‍ബലപ്പെടുത്തുന്നു. റേഡിയേഷനും കീമോതെറാപ്പിയും ക്ഷീണത്തിന് കാരണമാകും, ഇത് ഒരു സാധാരണ പ്രതികൂല ഫലമാണ്. കഠിനമായ ചികിത്സകളുടെ ഫലങ്ങളെ ചെറുക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ ആയുര്‍വേദം സഹായിക്കുന്നു. ഊര്‍ജം വര്‍ധിപ്പിക്കാനും ക്ഷേമം വര്‍ദ്ധിപ്പിക്കാനും ശരീരത്തെയും മനസ്സിനെയും സന്തുലിതമാക്കാനും സമ്മര്‍ദ്ദം ഒഴിവാക്കാനും ശരീരത്തില്‍ രോഗം ആവര്‍ത്തിക്കുന്നത് തടയാനും ഇതിന് കഴിയും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ കാന്‍സര്‍ ചികിത്സയില്‍ നിന്ന് ആശ്വാസം നേടാനാകും.

Most read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂ

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ സള്‍ഫര്‍, അര്‍ജിനൈന്‍, ഫ്‌ളേവനോയ്ഡുകള്‍, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും സജീവമാക്കുന്നതില്‍ നിന്നും തടയാന്‍ കഴിയുന്ന ഒരു അറിയപ്പെടുന്ന ആന്റി ബാക്ടീരിയല്‍ ഏജന്റാണ് വെളുത്തുള്ളി. അതിനാല്‍ തൊണ്ടയിലെ കാന്‍സര്‍ ചികിത്സയില്‍ വളരെ അത്യാവശ്യമായ ഒരു വസ്തുവായി വെളുത്തുള്ളി കണക്കാക്കപ്പെടുന്നു.

തുളസി

തുളസി

തുളസിയെ മികച്ച രോഗശാന്തി ഗുണങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദത്തെ ചെറുക്കാനും ഇത് ഉപയോഗിക്കുന്നു. തുളസിയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി, വേദനസംഹാരി, ആന്റി സ്‌ട്രെസ് പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടയിലെ ക്യാന്‍സറിന്റെ പ്രശ്‌നം ലഘൂകരിക്കാന്‍ മാത്രമല്ല, ഈ രോഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് ഒരാളെ ശാന്തമാക്കാനും സഹായിക്കുന്നു.

Most read:സ്‌ട്രെസ്സ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ഈ വ്യായാമങ്ങളിലുണ്ട് പരിഹാരം

ഇഞ്ചി

ഇഞ്ചി

2000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഔഷധ ആവശ്യങ്ങള്‍ക്കായുള്ള ഇഞ്ചിയുടെ ഉപയോഗം. ഇഞ്ചിയില്‍ ആന്റി ഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്ന സജീവ ഘടകങ്ങളുണ്ട്. ഇഞ്ചി കഴിക്കുന്നത് തൊണ്ടയിലെ കാന്‍സറിന് ആശ്വാസം നല്‍കാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ കാരണം ക്യാന്‍സറിന്റെ ചികിത്സയ്ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഔഷധമാണ് മഞ്ഞള്‍. ആന്റിഓക്സിഡന്റ്, വേദനസംഹാരി, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ പ്രധാന ഘടകം ഫ്രീ റാഡിക്കലുകളെ വലിച്ചെടുക്കുകയും മാരകമായ കോശങ്ങളുടെ രൂപവത്കരണത്തെ തടയുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് ക്യാന്‍സര്‍ ചികിത്സയില്‍ വളരെയേറെ സഹായിക്കുന്നു.

Most read:50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

ധ്യാനം, മസാജ്

ധ്യാനം, മസാജ്

ഔഷധസസ്യങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഉപയോഗത്തിലൂടെ ക്യാന്‍സറിനെ ആന്തരികമായി സുഖപ്പെടുത്തുന്നതിനു പുറമേ, മറ്റ് ചില ആയുര്‍വേദ മാര്‍ഗങ്ങളും ഒരുപോലെ പ്രയോജനകരവും ഉപയോഗപ്രദമാണ്. സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം നിലനിര്‍ത്താനും ധ്യാനത്തിന് കഴിയും. യോഗ, പ്രാണായാമം എന്നിവ ചെയ്യുന്നത് നല്ലാതണ്. അവശ്യ എണ്ണകളും ഔഷധങ്ങളും ഉപയോഗിച്ച് ഓയില്‍ മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും നല്ലതാണ്.

English summary

Ayurvedic Remedies For Treatment of Throat Cancer in Malayalam

Ayurveda is considered to be highly beneficial in the treatment of cancers of all kinds. Let’s see how Ayurveda works in the healing of throat cancer.
Story first published: Thursday, June 16, 2022, 10:21 [IST]
X
Desktop Bottom Promotion