For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെങ്കണ്ണ് പടരാതിരിക്കാന്‍ പരിഹാരത്തിന് ആയുര്‍വ്വേദ ഒറ്റമൂലികള്‍

|

നമ്മളെല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെങ്കണ്ണ് ബാധിച്ചിട്ടുള്ളവരാണ്. കണ്ണിനെ ബാധിക്കുന്ന ഒരു അണുബാധയാണ് ഇത്. സ്പര്‍ശനത്തിലൂടേയും രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകുന്നതിലൂടേയും നിങ്ങള്‍ക്ക് ചെങ്കണ്ണ് ബാധിക്കാം. കൃത്യസമയത്ത് പരിഹാരം കാണുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പിങ്ക് ഐ എന്നാണ് ഇത് അറിയപ്പെടുന്നത്. രോഗം ബാധിക്കുന്ന സമയം കണ്ണിന് പിങ്ക് നിറം വരുന്നു. ഇത് കണ്ണിന്റെ ഉള്ളില്‍ അതികഠിനമായ വേദനയും ഇടക്കിടെ കണ്ണുനീരും ഉണ്ടാക്കുന്നു. മാത്രമല്ല കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്ന വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജും അല്‍പം പ്രയാസകരമായതാണ്. പിങ്ക് അല്ലെങ്കില്‍ അല്‍പം ചുവപ്പ് കലര്‍ന്ന നിറമാണ് ഈ സമയം കണ്ണിനുണ്ടാവുന്നത്. ചിലരില്‍ ഈ അവസ്ഥ അതികഠിനമായി മാറാം.

Eye Conjunctivitis

നിങ്ങളുടെ രണ്ട് കണ്ണുകളേയും അണുബാധ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് സാധാരണ അവസ്ഥയില്‍ ഒരു പകര്‍ച്ച വ്യാധിയാണ്. വളരെ പെട്ടെന്ന് തന്നെ അടുത്ത ആളേയും ഇത് ബാധിക്കാം. സാധാരണ അവസ്ഥയില്‍ ഇതിന് ചികിത്സ ആവശ്യമില്ല. എന്നാല്‍ ചിലരില്‍ രോഗം ഗുരുതരമാവുമ്പോള്‍ ചികിത്സ ആവശ്യമാണ്. അതില്‍ തന്നെ പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വ്വേദ ചികിത്സയെക്കുറിച്ച് നമുക്ക് നോക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ചെങ്കണ്ണിനെ ഇല്ലാതാക്കും. അതിന് മുന്‍പ് രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. വൈറസ്, ബാക്ടീരിയ, അലര്‍ജികള്‍, രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും ഉള്ള കാരണങ്ങള്‍.

ലക്ഷണങ്ങള്‍

Eye Conjunctivitis

ചെങ്കണ്ണ് ബാധിച്ച ഒരു വ്യക്തിക്ക് ചില ലക്ഷണങ്ങള്‍ ആദ്യം തന്നെ അനുഭവപ്പെടുന്നു. കണ്ണിന് വീക്കം അനുഭവപ്പെടുന്നു. ഇത് കൂടാതെ കണ്ണുനീര്‍ ഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനം കാരണം കണ്ണില്‍ നിന്ന് വെള്ളം ഇടക്കിടെ വന്നു കൊണ്ടിരിക്കും. മാത്രമല്ല കണ്ണുകള്‍ പിങ്ക് അല്ലെങ്കില്‍ ചുവന്ന നിറത്തിലേക്ക് മാറുന്നു. കണ്ണുകളില്‍ കത്തുന്ന പോലുള്ള സംവേദനം ഉണ്ടാവുന്നു, അതോടൊപ്പം അതികഠിനമായ ചൊറിച്ചിലും ഉണ്ടാവുന്നു. കാഴ്ച മങ്ങുന്നത് പോലെ തോന്നുന്നു. പ്രകാശത്തോടുള്ള സംവേദനക്ഷമത, കണ്ണില്‍ നിന്നും പുറത്തേക്ക് വരുന്നഡിസ്ചാര്‍ജ് എന്നിവയാണ് പ്രധാന ലക്ഷണം. ചിലരില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. രോഗം പ്രകടമായി ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗം മാറുന്നു.

പരിഹാരങ്ങള്‍ ഇപ്രകാരം

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും ചെങ്കണ്ണില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയും നമുക്ക് ചില ആയുര്‍വ്വേദ പരിഹാരങ്ങള്‍ നോക്കാം. ഇതില്‍ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് കണ്ണിന് ആശ്വാസം നല്‍കുന്നതിനും വേദന കുറക്കുന്നതിന് വേണ്ടിയും ഐസ് പാക്ക് വെക്കാവുന്നതാണ്. ഇതല്ലെങ്കില്‍ നനഞ്ഞ തുണി കണ്ണിന് മുകളില്‍ വെക്കാവുന്നതാണ്. എന്നാല്‍ തുണി വെക്കുന്നതിന് മുന്‍പ് അത് വൃത്തിയുള്ളതാണ് എന്ന് ഉറപ്പാക്കേണ്ടതാണ്. ഇളനീര്‍ കുഴമ്പ് (വിദഗ്ധരുടെ ഉപദേശപ്രകാരം മാത്രം) ഒഴിക്കാവുന്നതാണ്. കണ്ണിലുണ്ടാവുന്ന ഏത് അണുബാധക്കും പ്രശ്‌നങ്ങള്‍ക്കും വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇളനീര്‍ കുഴമ്പ്. ഇത് ഏത് സമയത്തും ഉപയോഗിക്കാം.

Eye Conjunctivitis

രണ്ട് കണ്ണിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് കണ്ണ് വൃത്തിയാക്കാന്‍ രണ്ട് തുണി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ തന്നെവിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ അണുബാധയുടെ തോത് കുറക്കുന്നതിന് സഹായിക്കുന്നു. പതിവായി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. ഇതിലൂടെ ഒരു പരിധി വരെ അണുബാധ കുറക്കുന്നതിന് സഹായിക്കുന്നു.

Eye Conjunctivitis

1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് നിര്‍മ്മിച്ച ബോള്‍ പോലെയാക്കി കണ്ണിന്റെ പോളകള്‍ക്ക് മുകളില്‍ ചെറുതായി വെച്ച് കൊടുക്കുക. ഇത് ചെങ്കണ്ണ് ബാധിച്ച കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും, കാരണം മഞ്ഞളിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. മാത്രമല്ല ഇത് ചര്‍മ്മത്തിനും നല്ലതാണ്. അതുപോലെ തന്നെ കറ്റാര്‍ വാഴയുടെ നീര് തേക്കുന്നതും നിങ്ങളുടെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നു. ഇത് കണ്ണിന്റെ പോളകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിച്ചാല്‍ അനുഭവിക്കുന്ന വേദനയില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. കൂടാതെ വീട്ടിലുണ്ടാക്കിയ കണ്‍മഷി എഴുതുന്നതും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

Eye Conjunctivitis

രോഗം ബാധിച്ച വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ രോഗബാധിതര്‍ കണ്ണാടി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇടക്കിടെ കണ്ണ് തുടക്കുന്നതും ശ്രദ്ധിക്കണം. വേണ്ടത്ര ശുചിത്വമില്ലാതെ കാര്യങ്ങള്‍ ചെയ്യരുതി. കണ്ണ് ഇടക്കിടെ തിരുമ്മുന്നതും ഒഴിവാക്കുകയും ശുദ്ധജലത്തില്‍ കഴുകുന്നതിനും ശ്രദ്ധിക്കണം. കഴിയുന്നത് പോലെ ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കുളങ്ങളിലും മറ്റും നീന്തുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് പ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കും രോഗം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടത്: കൃത്യമായ പരിചരണത്തോടൊപ്പം രോഗാവസ്ഥ വര്‍ദ്ധിക്കുകയാണെങ്കില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട നടപടികള്‍ ആരംഭിക്കുന്നതിനും ശ്രദ്ധിക്കണം.

most read: <strong>കുഞ്ഞിന്റെ കണ്ണിലെ അണുബാധയും നിറംമാറ്റവും ശ്രദ്ധിക്കാം</strong>most read: കുഞ്ഞിന്റെ കണ്ണിലെ അണുബാധയും നിറംമാറ്റവും ശ്രദ്ധിക്കാം

most read: മുടിക്ക് സ്‌ട്രോങ് വേരുകള്‍ നല്‍കുന്ന ഉറപ്പുള്ള മാര്‍ഗ്ഗം

English summary

Ayurvedic Remedies for Eye Conjunctivitis In Malayalam

Here in this article we are sharing some ayurvedic treatment for eye conjunctivitis in malayalam. Take a look.
Story first published: Friday, December 9, 2022, 22:57 [IST]
X
Desktop Bottom Promotion