For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് സ്‌ട്രോങ് വേരുകള്‍ നല്‍കുന്ന ഉറപ്പുള്ള മാര്‍ഗ്ഗം

|

മുടിയുടെ ആരോഗ്യം എപ്പോഴും തുലാസിലാണ്. കാരണം എത്രയൊക്കെ ശ്രദ്ധിച്ചാലും പലരിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ മുടി നശിച്ച് പോവുന്നു. വളരെ എളുപ്പത്തിലാണ് മുടി കൊഴിച്ചില്‍ സംഭവിക്കുന്നതും. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ നല്ല ശക്തവും തിളക്കമുള്ളതുമായ മുടിയാണ് നിങ്ങള്‍ക്ക് വേണ്ടത് എന്നുണ്ടെങ്കില്‍ ആതിന് ആദ്യം ശ്രദ്ധിക്കേണ്ടത് മുടിയുടെ വേരുകള്‍ തന്നെയാണ്. മുടിയുടെ വേരുകള്‍ കരുത്തുള്ളതും ആരോഗ്യത്തോടെയുള്ളതും ആക്കി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.

Hair Root

ആരോഗ്യമുള്ള തലമുടി ഉണ്ടാകുന്നതില്‍ നിന്ന് നമ്മെ തടയുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങളുടെ മുടിയുടെ തരം, ശക്തി, വോളിയം എന്നിവയുടെ കാര്യവും പ്രധാനപ്പെട്ടതാണ്. ഈ ലേഖനം നിങ്ങളുടെ ആരോഗ്യത്തോടെയുള്ള മുടിയുടെ വേരുകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മുട്ട

egg

മുടിയുടെ ആരോഗ്യത്തിന് മുട്ട എന്തുകൊണ്ടും സഹായിക്കും. കാരണം മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കട്ടിയുള്ള മുടിക്ക് സഹായിക്കുന്നു. മുട്ട മുടിയില്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ഒന്നോ രണ്ടോ മുട്ടകള്‍ ഒരുമിച്ച് മിക്‌സ് ചെയ്യുക. അതിന് ശേഷം നനഞ്ഞ മുടിയിലും തലയോട്ടിയിലും മിശ്രിതം പുരട്ടുക. പിന്നീട് 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് കൂടാതെ മുട്ടയും എണ്ണയം നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതെങ്ങനെയെന്ന് നോ്ക്കാം.

മുട്ടയുടെ മഞ്ഞക്കരു, 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 2 ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് ഇത് തലയില്‍ വെക്കണം. പിന്നീട് ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Hair Root

ഒലിവ് ഓയില്‍

മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ഒലീവ് ഓയിലും സഹായിക്കുന്നു. ഇതിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളാണ് മുടിക്ക് ആരോഗ്യം നല്‍കുന്നത്. ഇത് തലയോട്ടിയില്‍ നേരിട്ട് പുരട്ടുമ്പോള്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഇത് തലയോട്ടിയില്‍ മോയ്‌സ്ചുറൈസ് ഗുണങ്ങളും നല്‍കുന്നു. ഒലിവ് ഓയില്‍ മറ്റ് രീതിയിലും ഉപയോഗിക്കാം. ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കുക. ഈ എണ്ണ കൊണ്ട് തല നല്ലതുപോലെ മസ്സാജ് ചെയ്യുക. പിന്നീട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ശരിയായ പോഷകാഹാരം

Hair Root

മുടിയുടെ ആരോഗ്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ശരിയായ പോഷകാഹാരം കഴിക്കുന്നതിനാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം മുട വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.നിങ്ങളുടെ പോഷകക്കുറവാണ് പലപ്പോഴും നിങ്ങളുടെ മുടിയുടെ അനാരോഗ്യത്തിന്റെ പ്രധാന കാരണം.

ഓറഞ്ച് പ്യൂരി

Hair Root

ഓറഞ്ചില്‍ വിറ്റാമിന്‍ സി, പെക്റ്റിന്‍, ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് പല വിധത്തില്‍ ഗുണം ചെയ്യുന്നു. ഇതിലുള്ള വിറ്റാമിനുകളും പോഷകങ്ങളും മുടിയുടെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല മുടിക്ക് നല്ല സുഗന്ധവും നല്‍കുന്നു. പ്യൂരി ഉണ്ടാക്കാന്‍ ഫ്രഷ് ഓറഞ്ച് നല്ലതുപോലെ അടിച്ച് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ വേരുകളെ അടിയില്‍ നിന്ന് തന്നെ ശക്തമാക്കുന്നു.

കറ്റാര്‍വാഴ ജെല്‍

Hair Root

കറ്റാര്‍ വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്നത് നിസ്സാരമല്ല. കറ്റാര്‍ വാഴ എണ്ണ മുടിയിലും തലയോട്ടിയിലും നേരിട്ട് പുരട്ടുന്നത് ക്രമേണ മുടിയുടെ ആരോഗ്യത്തിനും നിങ്ങളുടെ മുടിയുടെ വേരുകള്‍ കട്ടിയുള്ളതാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്‍ നേരിട്ട് മുടിയില്‍ തേക്കുന്നതും എണ്ണയില്‍ കാച്ചി തേക്കുന്നതും നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കുന്നു. ഇതില്‍ വെളിച്ചെണ്ണയോ അല്ലെങ്കില്‍ ഒലിവ് എണ്ണയോ മിക്‌സ് ചെയ്യാവുന്നതാണ്.

അവോക്കാഡോ

Hair Root

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ് ആവക്കാഡോ. ഇത് നിങ്ങളുടെ ആരോഗ്യം എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യവും മികച്ചതാക്കുന്നതിന് സഹായിക്കുന്നു. കാരണം അവോക്കാഡോയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു നല്ല മോയ്‌സ്ചറൈസറായി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു ആവക്കോഡോ എടുത്ത് ഇത് ഒലിവ് ഓയില്‍ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ആവണക്കെണ്ണ

Hair Root

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ആവണക്കെണ്ണ വളരെയധികം സഹായിക്കുന്നു. കാരണം ഇതിലുള്ള വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം മുടിക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം മുടിയുടെ കട്ടിയും കരുത്തും വേരുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇതോടൊപ്പം വെളിച്ചെണ്ണയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇവ മുടിയിഴയില്‍ ആഴത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ വേരുകള്‍ ശക്തി പ്രാപിക്കുന്നതിനും മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. കൂടാതെ മുടി വളര്‍ച്ചയേയും സഹായിക്കുന്നു.

വരണ്ട് പൊട്ടിയ ചുണ്ടിന് ക്രീം വേണ്ട ഈ എണ്ണയില്‍ 100%ഫലംവരണ്ട് പൊട്ടിയ ചുണ്ടിന് ക്രീം വേണ്ട ഈ എണ്ണയില്‍ 100%ഫലം

ആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കുംആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കും

English summary

Natural Remedies To Make Your Hair Root Stronger and Thicker In Malayalam

Here in this article we are sharing some natural remedies to make your hair root stronger and thicker in malayalam. Take a look.
Story first published: Tuesday, December 6, 2022, 21:47 [IST]
X
Desktop Bottom Promotion