Just In
- 46 min ago
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില് ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്
- 1 hr ago
നിധി കിട്ടുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്നശാസ്ത്രം പറയുന്നത് ഇത്
- 2 hrs ago
കുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നു
- 4 hrs ago
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്: മാസം മുഴുവന് കഷ്ടപ്പെടും
Don't Miss
- News
ത്രിപുരയില് ആദ്യ ഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി ബിജെപി; ബിപ്ലബ് കുമാറിന് സീറ്റില്ല
- Movies
മീനൂട്ടിയെ ആദ്യം കണ്ടപ്പോള് എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു! കൂട്ടായ കഥ പറഞ്ഞ് നമിത
- Sports
IND vs AUS: ഞാന് റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്ച്ചില്?
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അസിഡിറ്റി വരുന്ന ഉടന് കുടിക്കണം: പെട്ടെന്നാണ് പരിഹാരം
ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളികള് ഉയര്ത്തുന്ന ഒന്നാണ് അഡിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും. എന്നാല് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ജീവിത രീതികള് എല്ലാം അസിഡിറ്റിക്ക് പലപ്പോഴും കാരണമാകുന്നുണ്ട്. എന്നാല് ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള് പെട്ടെന്നുള്ള പരിഹാരമായിരിക്കും പലരും ആഗ്രഹിക്കുന്നത്. എന്നാല് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പരിഹാരങ്ങള് ആയുര്വ്വേദത്തില് ഉണ്ട്.
നിങ്ങളുടെ ഇത്തരത്തിലുള്ള അസ്വസ്ഥതയെ വേരോടെ ഇല്ലാതാക്കാന് നമുക്ക് ആയുര്വ്വേദത്തെ കൂട്ടു പിടിക്കാവുന്നതാണ്. ഇതില് ഭക്ഷണം തന്നെയാണ് ഒരു പ്രധാന പങ്ക് വഹിക്കുന്നത്. നിങ്ങള് കഴിക്കുന്നതെന്തും ശരീരത്തില് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ആദ്യം അറിയേണ്ടത്. നിങ്ങള് ഭക്ഷണം കഴിക്കുന്ന രീതിക്ക് പോലും പലപ്പോഴും അസിഡിറ്റി ഉണ്ടാക്കാന് സാധിക്കുന്നുണ്ട്. ആയുര്വ്വേദ പ്രതിരോധം തീര്ക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് അഡിസിറ്റി ഇല്ലാതാക്കാന് കഴിക്കേണ്ടത് എന്ന് നോക്കാം.

പാലും റോസ്പെറ്റല്സും
ആരോഗ്യത്തിന് പാല് നല്കുന്ന ഗുണങ്ങള് നിരവധിയാണ്. എന്നാല് പാലും റോസ്പെറ്റല്സും ചേരുമ്പോള് അത് നിങ്ങളുടെ അസിഡിറ്റിയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പാലും റോസാദളങ്ങളും തിളപ്പിച്ച് കുടിച്ചാല് മലബന്ധത്തെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വയറിനെ ശൂന്യമാക്കുകയും ആരോഗ്യമുള്ള ദഹന വ്യവസ്ഥ നല്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും പാലും റോസാദളങ്ങളും മിക്സ് ചെയ്ത് തിളപ്പിച്ച് കുടിക്കുന്നത് ഒരു നല്ല തീരുമാനമാണ്.

ജീരകവും അയമോദകവും
ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് അയമോദകവും ജീരകവും നല്കുന്നത്. ഇത് നിങ്ങള്ക്കുണ്ടാക്കുന്ന ഗുണങ്ങള് എന്ന് പറയുന്നത് നിസ്സാരമല്ല. ഇത് രണ്ടും മിക്സ് ചെയ്ത് രാത്രി മുഴുവന് വെള്ളത്തിലിട്ട് വെക്കാവുന്നതാണ്. അതിന് ശേഷം ഇതിലെ വെള്ളം അരിച്ചെടുത്ത് രാവിലെ ആദ്യം കഴിക്കാവുന്നതാണ്. ഇത് വെറും വയറ്റില് വേണം കഴിക്കാന്. ഇത് ദഹനം കൃത്യമാക്കുകയും അസിഡിറ്റിയെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. മെറ്റബോളിസം വര്ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് ജീരകവും അയമോദകവും മിക്സ് ചെയ്ത വെള്ളം.

പുതിനയില
പല കറികളിലും സാലഡിലും നാം ഉപയോഗിക്കുന്നതാണ് പുതിനയില. എന്നാല് പുതി ന നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ഗുണങ്ങള് നല്കുന്നുണ്ട് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ഇതില് പ്രധാനമായ ഒന്നാണ് വയറ്റിലെ പ്രശ്നങ്ങളെ പ്രതിരോധിക്കുക എന്നത്. വയറ്റിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്ത്തുന്നതിനും പുതിനയില ചായ കുടിക്കുന്നത് നല്ലതാണ്. തൊണ്ടയിലെ അസ്വസ്ഥതകളേയും വയറ്റിലെ ഗ്യാസ്, ദഹന പ്രശ്നങ്ങള് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് പുതിനയില ചായ. ഇത് കൂടാതെ ഇത് ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് നാരങ്ങ നീരൊഴിച്ചും കുടിക്കാവുന്നതാണ്.

തണുത്ത പാല്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് തണുത്ത പാല് ഒരു വെല്ലുവിളിയാണ്. കാരണം തണുത്ത പാല് കഴിക്കരുത് എന്നാണ് പലരും പറയുന്നത്. എന്നാല് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി തണുത്തപാല് കുടിക്കണം എന്നാണ് പറയുന്നത്. ഇത് സാധാരണയായി നാം ചെയ്യുന്ന ഒരു വീട്ടുവൈദ്യമാണ്. കാരണം തണുത്ത പാല് കുടിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡിന്റെ അധിക സ്രവണം നിയന്ത്രിക്കാനും അതുവഴി ആമാശയത്തിലെ ആസിഡുകള് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ തണുപ്പായതിനാല് അത് വയറ്റിലെ ചൂടിനെ കുറക്കുന്നതിനും അസിഡിറ്റിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇനി നിങ്ങള്ക്ക് അസിഡിറ്റി മൂലമുണ്ടാവുന്ന അസ്വസ്ഥത വിട്ടുമാറാതെ നില്ക്കുകയാണെങ്കില് അല്പം തണുത്ത പാല് കുടിച്ചാല് മതി.

റാഡിഷ് ജ്യൂസ്
പച്ചക്കറികളില് നിങ്ങള്ക്ക പച്ചക്ക് കഴിക്കാന് സാധിക്കുന്ന ഒന്നാണ് റാഡിഷ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങളാണ് നല്കുന്നത്. എന്നാല് അസിഡിറ്റി എന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് റാഡിഷ് ഉപയോഗിക്കാവുന്നതാണ്. ഈ റൂട്ട് വെജിറ്റബിള് ജ്യൂസ് കുടിക്കുന്നത് മലബന്ധം, ആസിഡ് റിഫ്ലക്സ്, കുടലിന്റെ അനാരോഗ്യം എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനെല്ലാം നമുക്ക് റാഡിഷ് ഉപയോഗിക്കാവുന്നതാണ്. ഇത് അസിഡിറ്റി തുടങ്ങുമ്പോള് തന്നെ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ വയറിനുണ്ടാവുന്ന പല അസ്വസ്ഥതകള്ക്കും നിമിഷ പരിഹാരം കൂടിയാണ് റാഡിഷ് ജ്യൂസ്.
വേനല്ച്ചൂടിനെ
പ്രതിരോധിക്കാന്
ഈ
സ്പെഷ്യല്
സര്ബ്ബത്ത്:
ആയുസ്സും
ആരോഗ്യവും
മലരിട്ട
വെള്ളം
നിസ്സാരമല്ല:
ഗുണങ്ങള്
നിങ്ങളെ
അത്ഭുതപ്പെടുത്തും