For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡില്‍ നിന്ന് ശ്വാസകോശം കാക്കാം; ഈ ശീലങ്ങള്‍

|

കോവിഡ് വ്യാപനക്കാലത്ത് നിങ്ങളുടെ ശ്വാസകോശത്തെ പരിപാലിക്കുന്നത് ഇപ്പോള്‍ മറ്റെന്തിനെക്കാളും പ്രധാനമാണ്. പ്രാഥമികമായി കൊറോണ വൈറസ് ശ്വാസകോശത്തെ ആക്രമിക്കുന്നതായി അറിയപ്പെടുന്നു. അതിനാല്‍, ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള ചില അവസ്ഥകളോടെ ജീവിക്കുന്ന ആളുകള്‍ക്ക് വൈറസില്‍ നിന്ന് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Most read: ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീMost read: ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീ

നേരത്തെ, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നുള്ള ഒരു പഠനം, നിരീക്ഷിച്ചത് ശ്വാസകോശ അര്‍ബുദ രോഗികള്‍ക്ക് കൊറോണ വൈറസ് അണുബാധയുടെ ഇരട്ടിയാവാന്‍ സാധ്യതയുണ്ടെന്നാണ്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്. അര്‍ബുദത്തിന്റെ മുഴ ശ്വാസകോശത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

ശ്വാസകോശാര്‍ബുദം ഉള്ളവര്‍ക്ക് കോവിഡ് 19 സാധ്യത

ശ്വാസകോശാര്‍ബുദം ഉള്ളവര്‍ക്ക് കോവിഡ് 19 സാധ്യത

നിലവില്‍, കോവിഡ് 19 രോഗത്തെ ശ്വാസകോശ അര്‍ബുദവുമായി ബന്ധിപ്പിക്കുന്ന കൃത്യമായ വിവരമില്ല. എന്നിരുന്നാലും, ചില ഘടകങ്ങള്‍ കാരണം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്ക് കോവിഡ് 19 വരാനുള്ള സാധ്യത കൂടുതലാണ്. അതായത് വാര്‍ദ്ധക്യം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, പുകവലി സംബന്ധമായ കേടുപാടുകള്‍, രോഗപ്രതിരോധ ശേഷി എന്നിവ. പല പഠനങ്ങളും ശരിവയ്ക്കുന്നത് ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍ കോവിഡ് 19 രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.

ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍

ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍

വേഗത്തിലുള്ള ജീവിതശൈലിയിലൂടെ, ആളുകള്‍ ഇപ്പോള്‍ അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയായേക്കാവുന്ന മാറ്റങ്ങളിലേക്ക് ചായുകയാണ്. ഇത്തരം നിരന്തരമായ മാറ്റങ്ങള്‍ സ്‌ട്രെസ് ലെവലുകള്‍ വര്‍ദ്ധിപ്പിക്കും. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ആളുകള്‍ പൊരുത്തപ്പെടുന്നു. ചിലത് ആരോഗ്യകരമായ ശീലങ്ങളാണെങ്കില്‍ മറ്റു ചിലര്‍ പുകവലി പോലുള്ള ശരീരത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍

വരുത്തേണ്ട മാറ്റങ്ങള്‍

വരുത്തേണ്ട മാറ്റങ്ങള്‍

പുക വലിക്കുന്നത് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, ശ്വാസകോശ അര്‍ബുദങ്ങളില്‍ 90 ശതമാനവും കാരണം പുകവലിക്കുന്നതിനാലാണ്. കോവിഡ് 19 കാലത്ത് ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വൈറസില്‍ നിന്ന് രക്ഷ നേടാനുമായി ആളുകള്‍ ഒഴിവാക്കേണ്ട അഞ്ച് ജീവിതശൈലി മാറ്റങ്ങള്‍ ഇതാ.

പുകവലി

പുകവലി

ശ്വാസകോശത്തിന്റെ ആരോഗ്യം കുറയുന്നതിന് പ്രധാന ഘടകം പുകവലിയാണ്. പുകവലിക്കാരിലും അതുപോലെ തന്നെ സെക്കന്‍ഡ് ഹാന്‍ഡ് പുകവലിക്കുന്നവരിലും ഇത് ശ്വാസകോശ അര്‍ബുദത്തിലേക്ക് നയിക്കുന്നു. കൂടാതെ, പുകയില ഉല്‍പന്നങ്ങളായ സിഗാര്‍ അല്ലെങ്കില്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നതും ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, ഒരിക്കലും പുകവലിക്കാത്തവരിലും സെക്കന്‍ഡ് ഹാന്‍ഡ് പുകവലിക്കു വിധേയരാകുന്നവര്‍ക്കും ശ്വാസകോശ അര്‍ബുദം ഉണ്ടാകാം. 7,000ത്തിലധികം രാസവസ്തുക്കളുടെ മിശ്രിതമാണ് പുകയിലയെന്ന് നാം മനസിലാക്കേണ്ടതുണ്ട്. പുകവലിക്കുമ്പോള്‍ തന്നെ ശ്വാസകോശ കോശങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങുന്നു. തുടക്കത്തില്‍, നിങ്ങളുടെ ശരീരത്തിന് ഈ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ആവര്‍ത്തിച്ചുള്ള ഉപയോഗം കോശങ്ങളില്‍ കേടുവരുത്തുകയും ഒടുവില്‍ കാന്‍സറായി മാറുകയും ചെയ്യുന്നു.

Most read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴംMost read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴം

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി

ശാരീരികാധ്വാനം തീരെയില്ലാത്തത് ആരോഗ്യപരമായ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഇത് ഹൃദയത്തിലും ശ്വാസകോശത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതിനാല്‍, നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പതിവായി വ്യായാമം ചെയ്യുക എന്നത്. ശരീരം ശാരീരികമായി സജീവമാകുമ്പോള്‍, ഹൃദയം വേഗത്തില്‍ സ്പന്ദിക്കുന്നു, അതേസമയം ശ്വാസകോശം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. പേശികള്‍ക്ക് ഇന്ധനം നല്‍കാന്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്. വ്യായാമത്തിലൂടെ ശക്തവും ആരോഗ്യകരവുമായ ശ്വാസകോശം വികസിപ്പിക്കുന്നത് വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. അങ്ങനെ നിങ്ങള്‍ എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രയും കാര്യക്ഷമമായി നിങ്ങളുടെ ശ്വാസകോശം മാറാന്‍ സാധ്യതയുണ്ട്.

മദ്യം

മദ്യം

അമിതമായി മദ്യപിക്കുന്നതാണ് ശ്വാസകോശ അര്‍ബുദത്തിന് മറ്റൊരു കാരണം. പ്രതിദിനം കഴിക്കുന്ന അളവിനെ ആശ്രയിച്ച്, ബിയര്‍ കഴിക്കുന്നവരില്‍ ഉയര്‍ന്ന അപകടസാധ്യതയുണ്ട്. കാരണം ഇവ ശ്വാസകോശാര്‍ബുദത്തിനും അഡിനോകാര്‍സിനോമയ്ക്കും കാരണമാകുന്നു. മദ്യപാനികളില്‍ ശ്വാസകോശ അര്‍ബുദത്തിന്റെ 30 ശതമാനം അപകടസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

Most read:ഇരുമ്പ് ഇനി പ്രശ്‌നമേ ആകില്ല; രക്തയോട്ടം കൂട്ടാംMost read:ഇരുമ്പ് ഇനി പ്രശ്‌നമേ ആകില്ല; രക്തയോട്ടം കൂട്ടാം

മോശം ഭക്ഷണക്രമം

മോശം ഭക്ഷണക്രമം

നിങ്ങളുടെ മോശം ഭക്ഷണക്രമവും ശ്വാസകോശ അര്‍ബുദത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യം, പുകവലി എന്നിവയോടൊപ്പം കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കാന്‍സര്‍ സാധ്യത അധികമാക്കുന്നു. റെഡ് മീറ്റ്, പന്നിയിറച്ചി, പൊരിച്ച മാംസം എന്നിവയുടെ പതിവായുള്ള ഉപയോഗം സ്‌ക്വാമസ് സെല്‍ കാന്‍സറിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ആരോഗ്യകരമായ ശ്വാസകോശത്തിനായി അനാരോഗ്യകരമായ നിങ്ങളുടെ ഭക്ഷണശൈലിയും ഉപേക്ഷിക്കുക.

മലിനീകരണം

മലിനീകരണം

മലിനീകരണത്തിന്റെ പ്രഭാവവും ശ്വാസകോശത്തെ തകരാറിലാക്കുന്നു. പ്രായം കുറഞ്ഞവര്‍ക്ക്, ശ്വാസകോശത്തിന് ഹാനികരമാകുന്ന ഈ വിഷവസ്തുക്കളെ പ്രതിരോധിക്കാന്‍ എളുപ്പമാണ്. എന്നാല്‍, പ്രായത്തിനനുസരിച്ച് പ്രതിരോധശേഷി കുറയുന്നു. മാത്രമല്ല അത്തരക്കാര്‍ അണുബാധകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കൂടുതല്‍ ഇരയാകുന്നു. നിര്‍മാണം, ഖനനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വായു മലിനീകരണത്തിന് വിധേയമാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍, മലിനീകരണം കൂടുതലായുള്ള മേഘലകളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക. ഒരു പഠനമനുസരിച്ച്, പുറത്തുള്ള മലിനീകരണത്തേക്കാള്‍ മോശമാണ് വീട്ടിനകത്തെ മോശം വായു എന്നാണ്. അതിനാല്‍, നിങ്ങളുടെ വീട്ടിലെ പൊടിയും മലിനീകരണവുമൊക്കെ കുറച്ച് വൃത്തിയാക്കി സൂക്ഷിക്കുക.

Most read:അവഗണിക്കരുത് കുട്ടികളിലെ ഈ ലക്ഷണങ്ങള്‍: ന്യുമോണിയMost read:അവഗണിക്കരുത് കുട്ടികളിലെ ഈ ലക്ഷണങ്ങള്‍: ന്യുമോണിയ

English summary

Avoid These Habits to Protect Your Lungs From Coronavirus

Check out the lifestyle habits that people should avoid to prevent lung cancer and protect themselves from coronavirus infection.
X
Desktop Bottom Promotion