For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ, ശ്രദ്ധ നല്‍കേണ്ട 7 കാര്യങ്ങള്‍

|

ഇന്നത്തെ മാറി വരുന്ന ജീവിത ശൈലിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് സമ്മര്‍ദ്ദം. ഇത് പിന്നീട് ശാരീരികമായും മാനസികമായും എല്ലാം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മളിലോരോരുത്തരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ സൈലന്റ് കില്ലര്‍ എന്ന് വിളിക്കപ്പെടുന്നു. ഇത് നിശബ്ദമായി നിങ്ങളെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ എണ്ണം നിയന്ത്രിക്കാന്‍ കുറച്ച് ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും സഹായിക്കും.

എന്നാല്‍ നിങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍, ഇതിനെക്കുറിച്ച് ദിനവും ശ്രദ്ധിക്കേണ്ടതും പരിശോധിക്കേണ്ടതും ആണ്. എന്നാല്‍ വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതിനെ വേണ്ടി നിങ്ങള്‍ മുന്‍കരുതലുകള്‍ മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിരന്തരമായ ലഘുലേഖ നിലനിര്‍ത്താന്‍ പലരും വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നു.

തടി കുറക്കാന്‍ ഓടുന്നവര്‍ ഈ തെറ്റ് വരുത്തിയാല്‍ തടി ഈ ജന്മം കുറയില്ലതടി കുറക്കാന്‍ ഓടുന്നവര്‍ ഈ തെറ്റ് വരുത്തിയാല്‍ തടി ഈ ജന്മം കുറയില്ല

നിങ്ങളുടെ രക്തസമ്മര്‍ദ്ദം ശരിയായി പരിശോധിക്കുന്നുണ്ടോ? നിങ്ങള്‍ അറിയാതെ തന്നെ നിരവധി തെറ്റുകള്‍ വരുത്താം. രക്തസമ്മര്‍ദ്ദ സംഖ്യകള്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ പാലിക്കേണ്ട ചില ടിപ്പുകള്‍ ഇതാണ്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി വേണ്ം നിങ്ങള്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

ഉചിതമായ കഫ് വലുപ്പമുള്ള ഒരു ഉപകരണം വാങ്ങുന്നതിന് ശ്രദ്ധിക്കുക. ഉപകരണം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഡോക്ടറുമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മുന്‍പ് നിങ്ങളുടെ ഉപകരണത്തില്‍ റീഡിംങ് കൃത്യമായിട്ടാണോ കാണിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് ശേഷം ഇത് പരിശോധിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് ശ്രദ്ധിക്കണം.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഒരു ദിവസം രണ്ടുതവണ പരിശോധിക്കുക, ആദ്യം രാവിലെ മരുന്ന് കഴിക്കുന്നതിനുമുമ്പ് വൈകുന്നേരവും എല്ലാ ദിവസവും ഒരേ സമയത്തും നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാവുന്നതാണ്. ഇതിലൂടെ കൃത്യമായ അളവ് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതി കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് മുന്‍പ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനമായി നില്‍ക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് മുപ്പത് മിനിറ്റ് മുന്‍പ് ഭക്ഷണം, കഫീന്‍, പുകയില, മദ്യം എന്നിവ ഒഴിവാക്കുക എന്നുള്ളത്. ഇത് കൃത്യമായ അളവിലല്ല കാണിക്കുന്നത് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. കൃത്യമായ അളവില്‍ നിങ്ങള്‍ക്ക് മാറ്റമുണ്ടെങ്കില്‍ രണ്ട് തവണ പരിശോധിക്കാന്‍ ശ്രദ്ധിക്കണം.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

വളരെ ശാന്തമായി ഇരുന്നതിന് ശേഷം മാത്രമേരക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കാരണം എന്തെങ്കിലും തരത്തിലുള്ള ടെന്‍ഷനോ മറ്റോ ഉണ്ടെങ്തില്‍ ഒരു കാരണവശാലും കൃത്യമായി രക്തസമ്മര്‍ദ്ദം കാണിക്കുകയില്ല. നിരീക്ഷണത്തിന് മുമ്പും ശേഷവും ശാന്തമായി ഇരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

ഒരിക്കലും ഇട്ടിരിക്കുന്ന വസ്ത്രത്തിന് മുകളില്‍ കഫ് കെട്ടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വസ്ത്രത്തിന് മുകളിലല്ല, നഗ്‌നമായ ചര്‍മ്മത്തിലാണ് കഫ് കെട്ടേണ്ടത്. അല്ലെങ്കില്‍ ഇത് തെറ്റായ റീഡിംങ് ആണ് കാണിക്കുന്നത്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതലോ അല്ലെങ്കില്‍ കുറവോ രക്തസമ്മര്‍ദ്ദം കാണിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

ഹൃദയത്തിന്റെ അതേ നിരപ്പില്‍ തന്നെ കൈ വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കസേരയുടെയോ മേശയുടേയോ കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പില്‍ കൈ വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും തെറ്റായ റീഡിംങ് ആണ് കാണിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കാറുണ്ടോ

ഒരേ കൈയില്‍ തന്നെ റീഡിംങ് എടുത്ത ശേഷം വീണ്ടും 3 മിനിറ്റിന് ആവാതെ ഒരു തരത്തിലും രക്തസമ്മര്‍ദ്ദം അളക്കരുത് ഇത് തെറ്റായ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പ്രധാനമായും സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്ന സമയത്ത് വേണം രക്തസമ്മര്‍ദ്ദം അളക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് വേണം രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ട് കൈകളിലും രക്തസമ്മര്‍ദ്ദം അളക്കണം, ഉയര്‍ന്ന റീഡിംങ് ആണ് രക്തസമ്മര്‍ദ്ദമായി കണക്കാക്കപ്പെടുന്നു. രക്തസമ്മര്‍ദ്ദം ദിവസം മുഴുവന്‍ വ്യത്യാസപ്പെടുന്നു, മാത്രമല്ല റീഡിംങ് പലപ്പോഴും രാവിലെ അല്‍പ്പം കൂടുതലാണ്. കൂടാതെ, നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഒരു മെഡിക്കല്‍ ഓഫീസിലേതിനേക്കാള്‍ അല്പം കുറവായിരിക്കാം. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദ സംഖ്യ നിലനിര്‍ത്താന്‍, നിങ്ങള്‍ ദിവസത്തില്‍ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത് കൂടാതെ നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ ഉപ്പും കഫീനും കുറയ്ക്കണം. ആരോഗ്യകരമായ ബിഎംഐ നിയന്ത്രിത രക്തസമ്മര്‍ദ്ദ സംഖ്യകളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ വിവരങ്ങള്‍ മാത്രം നല്‍കുന്നു. ഇത് ഒരു തരത്തിലും യോഗ്യതയുള്ള മെഡിക്കല്‍ അഭിപ്രായത്തിന് പകരമാവില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരു സ്‌പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Avoid These Common Blood Pressure Measuring Mistakes At Home

Here in this article we are discussing about avoid these common blood pressure measuring mistakes at home. Take a look.
Story first published: Monday, December 14, 2020, 11:12 [IST]
X
Desktop Bottom Promotion