For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനോക്‌സിക് മസ്തിഷ്‌ക ക്ഷതം: നിസ്സാരമല്ല ഈ ലക്ഷണങ്ങള്‍ ഒന്നും

|

തലച്ചോറിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിന് പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ ആകെ ബാധിക്കുന്നു. ഇത്തരത്തില്‍ മസ്തിഷ്‌കത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് അനോക്‌സിക് ബ്രെയിന്‍ ഇഞ്ചുറി അഥവാ അനോക്‌സിക് മസ്ഷിക്ക ക്ഷതം എന്നത്. തലക്ക് അടിയേല്‍ക്കുമ്പോഴല്ല ഇത് സംഭവിക്കുന്നത് പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Anoxic Brain Injury

തലച്ചോറിന് വളരെക്കാലം ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുമ്പോള്‍ സ്ഥിതി ഗുരുതരമാവുന്നു. അതിന്റെ ഫലമായി തലച്ചോറിലെ നാഡികോശങ്ങള്‍ നശിക്കുകയും പതിയെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കോശമരണം സാധാരണമാണ്. എന്നാല്‍ ഒരേസം സമയം നിരവധി കോശങ്ങള്‍ ഒരുമിച്ച് നശിക്കുമ്പോള്‍ അത് പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മസ്തിഷ്‌ക ക്ഷതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്,, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് അനോക്‌സിക് ക്ഷതത്തിന്റെ കാരണങ്ങള്‍

എന്താണ് അനോക്‌സിക് ക്ഷതത്തിന്റെ കാരണങ്ങള്‍

മസ്തിഷ്‌കത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയെല്ലാം തന്നെ നയിക്കുന്നത് അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിലേക്കാണ്. എന്നാല്‍ ഇത് സംഭവിക്കുന്നതിനുള്ള ചില സാധാരണ കാര്യങ്ങള്‍ എന്തൊക്കെയയെന്ന് നോക്കാം. കുഞ്ഞുങ്ങള്‍ക്കിടയില്‍ ജനനസമയത്തുണ്ടാവുന്ന ഓക്‌സിജന്റെ കുറവ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഈ അവസ്ഥക്ക് കാരണമാകുന്നത് പലപ്പോഴും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങിയതായിരിക്കും. അല്ലെങ്കില്‍ വജൈനല്‍ കനാലില്‍ കുഞ്ഞ് കുടുങ്ങുന്ന അവസ്ഥയിലോ ഇത് പലപ്പോഴും സംഭവിക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

അനീമിയ അനോക്സിയ

അനീമിയ അനോക്സിയ

ശരീരത്തില്‍ ആവശ്യമായ ഓക്‌സിജന്‍ ശരീരത്തിന് വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രീതിയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഈ അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയെയാണ ്അനീമിയ അനോക്സിയ എന്ന് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ അനോക്‌സിക് ക്ഷതത്തിന് കാരണമാകുന്നു. ഇത് കൂടാതെ ടോക്‌സിക് അനോക്‌സിയയും വളരെയധികം ശ്രദ്ധിക്കണം. രക്തത്തിലോ മറ്റോ അടങ്ങിയിട്ടുള്ള രാസവസ്തുക്കളോ വിഷങ്ങളോ രക്തത്തിലെ ഓക്‌സിജന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ നിങ്ങളില്‍ ഇതേ അവസ്ഥ സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ വായുവിലെ ഓക്സിജന്റെ അഭാവം മൂലവും ഇത്തരത്തിലുള്ള അനോക്സിക് അനോക്സിയ ഉണ്ടാകുന്നത്. ഇത് ശ്വാസംമുട്ടലിലേക്ക് എത്തുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ പ്രശ്‌നത്തിലാക്കുന്നു.

ഓക്‌സിജന്റെ അഭാവവും മസ്തിഷ്‌കവും

ഓക്‌സിജന്റെ അഭാവവും മസ്തിഷ്‌കവും

ശരീരത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ മസ്തിഷ്‌കം എത്രത്തോളം സമയം ആരോഗ്യത്തോടെ നിലനില്‍ക്കും എന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് മസ്തിഷ്‌കത്തിന്റെ കാര്യവും. ഓക്‌സിജന്റെ കുറവ് മസ്തിഷ്‌കത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യമുള്ള ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്‌കത്തിന് ഓക്‌സിജന്‍ ഇല്ലാതെ വെറും നാല് മിനിറ്റ് മാത്രമേ പ്രവര്‍ത്തനക്ഷമമായി മുന്നോട്ട് പോവാന്‍ സാധിക്കൂ. അതുകൊണ്ട് ഇത്തരം അവസ്ഥകളില്‍ സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കണം.

അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിന്റെ ലക്ഷണങ്ങള്‍

അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിന്റെ ലക്ഷണങ്ങള്‍

നിങ്ങളില്‍ അനോക്‌സിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശരീരം പെട്ടെന്ന് തന്നെ ചില പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ബോധം നഷ്ടപ്പെടുന്നത്, തലകറക്കമോ ഛര്‍ദ്ദിയോ അനുഭവപ്പെടുന്നത്, ആശയക്കുഴപ്പം, ഛര്‍ദ്ദി, സംവേദനങ്ങള്‍ അനുഭവപ്പെടുന്നത്, പെരുമാറ്റത്തില്‍ മാറ്റങ്ങള്‍, കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നത്, അതോടൊപ്പം തന്നെ അതികഠിനമായ തലവേദന എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥ ഗുരുതരമാക്കുന്ന ലക്ഷണങ്ങളാണ്.

 പ്രത്യാഘാതങ്ങള്‍ ശ്രദ്ധിക്കണം

പ്രത്യാഘാതങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങളില്‍ അനോക്‌സിക് മസ്തിഷ്‌ക ക്ഷതം ഉണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ പലപ്പോഴും സംസാരിക്കുന്നതില്‍ പ്രശ്‌നവും ഓര്‍മ്മക്കുറവും വാക്കുകള്‍ ആലോചിക്കുന്നതിന് പ്രശ്‌നവും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഓരോരുത്തരിലും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇത് കൂടാതെ സ്വഭാവത്തിലോ വ്യക്തിത്വത്തിലോ ഉണ്ടാവുന്ന മാറ്റങ്ങള്‍, ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മശക്തിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അമിതമായി ഉണ്ടാവുന്ന വിഷാദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഈ രോഗത്തിന് ചികിത്സയും രോഗനിര്‍ണയവും ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സയും തെറാപ്പിയും നടത്തുന്നതിന് ശ്രദ്ധിക്കണം.

തുടയിലേയും വയറിലേയും കൊഴുപ്പുരുക്കും ത്രികോണാസനംതുടയിലേയും വയറിലേയും കൊഴുപ്പുരുക്കും ത്രികോണാസനം

കാലിലും കൈയ്യിലും നീര് കൂടുന്നോ: കാരണങ്ങള്‍ നിസ്സാരമല്ലകാലിലും കൈയ്യിലും നീര് കൂടുന്നോ: കാരണങ്ങള്‍ നിസ്സാരമല്ല

English summary

Anoxic Brain Injury: Causes, Signs and Symptoms In Malayalam

Here in this article we are discussing about what is Anoxic Brain Injury and its causes, signs and symptoms in malayalam. Take a look.
Story first published: Friday, August 12, 2022, 16:11 [IST]
X
Desktop Bottom Promotion