For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം മുടക്കുന്നത് ഗര്‍ഭം മാത്രമല്ല, അറിയണം

|

പണ്ട് കാലം മുതല്‍ ഗര്‍ഭിണിയാകുന്നതിന്റെ ആദ്യത്തെ തെളിവ് ലഭിക്കുന്നത് ആര്‍ത്തവം നില്‍ക്കുമ്പോഴാണ്. ഇന്നും ആര്‍ത്തവം ഇല്ലാതിരിക്കുമ്പോള്‍ ആദ്യത്തെ ചോദ്യം സ്വയം ഉയരുക ഞാന്‍ ഗര്‍ഭിണിയാണോ എന്നുള്ളതാണ്.

നിങ്ങൾക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ടോ?നിങ്ങൾക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ടോ?

പക്ഷേ ഗര്‍ഭം മാത്രമല്ല മറ്റു പല കാരണങ്ങള്‍കൊണ്ടും ആര്‍ത്തവം മുടങ്ങാന്‍ സാധ്യതയുണ്ട്.ഇത് അമെനോറിയ എന്നറിയപ്പെടുന്നു. ഇനി ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങള്‍ക്കു കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാകുന്നവരാണെങ്കില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ ആര്‍ത്തവം ഇല്ലാതെ ഇരിക്കുകയാണെങ്കിലും അതല്ല കൃത്യമായ മാസമുറ ഇല്ലാത്തവരാണെങ്കില്‍ ആറുമാസത്തില്‍ കൂടുതല്‍ ആര്‍ത്തവം ഇല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അമെനോറിയ ആയിരിക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികള്‍ 15 വയസ്സിനു ശേഷവും ഋതുമതികളായില്ലെങ്കില്‍ അമെനോറിയ സംശയിക്കണം. പിരീഡ്‌സ് നിന്നുപോകുന്നത് കൂടാതെ വേറെയും ചില ലക്ഷണങ്ങള്‍ അമെനോറിയക്കുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയണമെങ്കില്‍ തുടര്‍ന്നു വായിക്കു. മുലക്കണ്ണില്‍ നിന്നും പാല്‍ പോലെയുള്ള ദ്രാവകം സ്രവിക്കുക. മുടികൊഴിച്ചില്‍, തലവേദന,കാഴ്ച വൈകല്യം . മുഖരോമങ്ങളുടെ അമിത വളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഡോക്ടറോട് നിങ്ങളുടെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും വിശദമായി സംസാരിക്കുക. എങ്കില്‍ ഡോക്ടര്‍ക്ക് അമെനോറിയയുടെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കും.

കാരണങ്ങള്‍

കാരണങ്ങള്‍

അമെനോറിയയുടെ പ്രധാന കാരണങ്ങളിലൊന്ന് ഗര്‍ഭാവസ്ഥയാണ്. എന്നാല്‍ ഇത് മാത്രമല്ല, മരുന്നുകള്‍,ജീവിതശൈലി, പ്രത്യുല്പാദന അവയവങ്ങള്‍ക്കൊ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഗ്രന്ഥികള്‍ക്കോ ഉണ്ടാവുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഇവയൊക്കെ അമെനോറിയയുടെ കാരണങ്ങളാണ്.

സ്വാഭാവിക കാരണങ്ങള്‍

സ്വാഭാവിക കാരണങ്ങള്‍

അമെനോറിയ ഉണ്ടാകാനുള്ള സ്വഭാവിക കാരണങ്ങള്‍ ഇവയൊക്കെയാണ്. ഗര്‍ഭം. മുലയൂട്ടല്‍, ആര്‍ത്തവവിരാമം. മരുന്നുകള്‍ ചില മരുന്നുകള്‍ കാരണവും അമെനോറിയ ഉണ്ടാവാറുണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കൂ. ഗര്‍ഭനിരോധന മരുന്നുകള്‍, ആന്റി സൈക്കോട്ടിക്‌സ്, കാന്‍സര്‍ കീമോതെറാപ്പി, ആന്റീഡിപ്രസന്റുകള്‍, രക്തസമ്മര്‍ദ്ദ മരുന്നുകള്‍, അലര്‍ജി മരുന്നുകള് എന്നിവയാണവ.

ജീവിതശൈലി

ജീവിതശൈലി

നിങ്ങളുടെ ശരീരഭാരം വളരെ കുറഞ്ഞിരിക്കുകയാണെങ്കില്‍ അത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും ആര്‍ത്തവത്തെയും തടസ്സപ്പെടുത്തും. അനോറെക്‌സിയ, ബൂളിമിയ തുടങ്ങിയ ഭക്ഷണ ക്രമക്കേട് ഉള്ള സ്ത്രീകളില്‍ ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ആര്‍ത്തവം നിന്നു പോകാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറവുള്ളവര്‍ അമിത വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പ് കുറവായതിനാലും,സമ്മര്‍ദ്ധം കൂടുതലാവുമ്പോഴും, ശരീരത്തിന് ഉയര്‍ന്ന ഊര്‍ജ്ജം ഉപയോഗിക്കേണ്ടിവരുന്നതും അമെനോറിയക്കു കാരണമാകുന്നു. ബ്രെയിനില്‍ ഉള്ള ഹൈപ്പോതലാമസ്എന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനു മാനസിക സമ്മര്‍ദ്ദം മൂലം വ്യതിയാനം സംഭവിക്കുന്നു.ആര്‍ത്തവചക്രം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത് ഹൈപോതലാമസ് ഗ്രന്ഥിയാണ്

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ

അനാര്‍ത്തവത്തിനു കാരണമായേക്കാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് പിന്നില്‍ ചികിത്സാ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഏറെയുണ്ട് അവ ഏതൊക്കെയാണെന്നല്ലേ.. നമുക്ക് നോക്കാം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ വരുന്ന അപാകത , പിറ്റിയൂറ്ററി ട്യൂമര്‍,നേരത്തെയുള്ള ആര്‍ത്തവ വിരാമം ഇവയൊക്കെ കാരണങ്ങളാണ്.

വൈകല്യങ്ങളും കാരണമായേക്കാം

വൈകല്യങ്ങളും കാരണമായേക്കാം

പ്രത്യുല്പാദന അവയവങ്ങളുടെ പ്രശ്‌നങ്ങളും അമെനോറിയക്കു കാരണമാണ്. ഉദാഹരണമായി ഗര്‍ഭാശയത്തിലെ പാടുകള്‍, പ്രത്യുത്പാദന അവയവങ്ങളുടെ അഭാവം, യോനിയിലെ ഘടനാപരമായ അസാധാരണത്വം, എന്നിവയെല്ലാം ആര്‍ത്തവം നിന്നുപോകാനുള്ള കാരണങ്ങളാണ്.

രോഗനിര്‍ണയം

രോഗനിര്‍ണയം

ഡോക്ടര്‍ക്കു പെല്‍വിക് എക്‌സമിനേഷനിലൂടെ പ്രത്യുല്പാദന അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഇതുവരെ ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍ നിങ്ങളുടെ സ്തനങ്ങളുടെയും ജനനേന്ദ്രിയങ്ങളുടെയും പരിശോധനയിലൂടെ പ്രായപൂര്‍ത്തിയായതിന്റെ മാറ്റങ്ങള്‍ യഥാവിധി നടന്നിട്ടുണ്ടോന്നു ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. വളരെയധികം കാര്യങ്ങള്‍ അമെനോറിയക്കു കാരണമാകുന്നതിനാല്‍ ചിലപ്പോള്‍ ഒന്നിലധികം ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം. അവയില്‍ ചിലത് ഇതൊക്കെയാണ്.

ഗര്‍ഭധാരണ പരിശോധന,

തൈറോയ്ഡ് പ്രവര്‍ത്തന പരിശോധന,

അണ്ഡാശയ പ്രവര്‍ത്തന പരിശോധന,

പ്രോലാക്റ്റിന്‍ പരിശോധന,

പുരുഷ ഹോര്‍മോണ്‍ പരിശോധന,

ഹോര്‍മോണ്‍ ചലഞ്ച് ടെസ്റ്റ്,

 അറിയണം

അറിയണം

അള്‍ട്രാസൗണ്ട്, കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) അല്ലെങ്കില്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) പോലുള്ള വിവിധതരം ഇമേജിംഗ് ടെസ്റ്റുകള്‍. ഇനി മറ്റ് ടെസ്റ്റുകളില്‍ യഥാര്‍ത്ഥകാരണം തിരിച്ചറിയാന്‍ പറ്റുന്നില്ല എങ്കില്‍ ഒരുപക്ഷേ ഹിസ്റ്ററോസ്‌കോപ്പി വേണ്ടിവന്നേക്കാം. ഇതില്‍ പ്രത്യകതരം നേര്‍ത്ത ക്യാമറ യോനിയിലൂടെയും സര്‍വിക്‌സിലൂടെയും കടത്തിവിട്ടു ഗര്‍ഭശയത്തിന്റെ ഉല്‍ഭാഗം പരിശോധിക്കുന്നു.

ചികിത്സ

ചികിത്സ

ഓരോരുത്തരുടെയും കാരണങ്ങള്‍ക്ക് അനുസൃതമായാണ് ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് ഹോര്‍മോണ്‍ ഗുളിക കൊണ്ടോ ഹോര്‍മോണ്‍ തെറാപ്പി കൊണ്ടോ ഭേദമാകും. മറ്റുചിലര്‍ക്ക് മരുന്നുകളോ ശസ്ത്രക്രിയകളോ ആവശ്യമായി വന്നേക്കാം. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ നിങ്ങളുടെ ശരീരത്തിലെ സന്തുലനാവസ്ഥ വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണ രീതികളിലൂടെയും നിലനിര്‍ത്താന്‍ ശ്രമിക്കണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള വഴികള്‍ കണ്ടെത്തണം.ശരീരത്തിന്റെ ആവശ്യങ്ങള്‍ നമ്മള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യപൂര്‍ണ്ണമായ സന്തുഷ്ടമായ ജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കും.

English summary

Amenorrhea: Evaluation and Treatment

Here in this article we are discussing about Amenorrhea: Evaluation and Treatment . Take a look.
X
Desktop Bottom Promotion