Just In
- 2 hrs ago
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്: മാസം മുഴുവന് കഷ്ടപ്പെടും
- 2 hrs ago
കഠിനമായ താരനകറ്റും, മുടി ഇടതൂര്ന്ന് വളര്ത്തും; ഈ രണ്ട് ചേരുവ, ആഴ്ചയില് ഒരുതവണ ഉപയോഗം
- 4 hrs ago
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്ജ്ജം നല്കും; ഈ 8 ഭക്ഷണങ്ങള് എനര്ജി ബൂസ്റ്റര്
- 5 hrs ago
ഗര്ഭമല്ലാതെ ആര്ത്തവദിനങ്ങള് തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്: ഇവ നിസ്സാരമല്ല
Don't Miss
- News
തൂക്കം അരക്കിലോയ്ക്ക് താഴെ, നീളം 30 സെന്റിമീറ്റര്; 24ാം ആഴ്ചയിൽ പിറന്നുവീണ കുഞ്ഞ്; അതിജീവനം
- Automobiles
കുറച്ച് എസ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി
- Sports
IND vs NZ: ഹാര്ദിക്കിന്റെ തന്ത്രങ്ങള് അബദ്ധം! പിഴവുകള് നിരത്തി ഡാനിഷ് കനേരിയ
- Finance
10 ലക്ഷം സമ്പാദിക്കാന് ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്ഐസിയില്
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഉറങ്ങും മുൻപ് ഒരു കുളി നിർബന്ധം, ആയുസ്സ് കൂട്ടാൻ
രാത്രി ഒന്ന് കുളിക്കാൻ തോന്നുന്നുണ്ടോ. എന്നാൽ ഒട്ടും വൈകണ്ട കാരണം ആരോഗ്യത്തിന് അത്രത്തോളം തന്നെ ഗുണം ചെയ്യുന്ന ഒന്നാണ് രാത്രിയിലെ ഈ കുളി. കുളിക്കാൻ പ്രത്യേകിച്ച് കൃത്യമായി ഒരു സമയമൊന്നും ഇല്ല എന്ന് തന്നെയാണ് പറയുന്നത്. രാവിലെ കുളിക്കുന്നതും രാത്രി കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എന്നാൽ രണ്ട് സമയത്തും കുളിക്കുന്നവർ ചില്ലറക്കാരല്ല. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇത് നൽകുന്നത്. രാത്രിയിലെ കുളിക്ക് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. രാവിലെ കുളിക്കുന്നതിനേക്കാൾ ആരോഗ്യ ഗുണങ്ങളാണ് രാത്രിയിലെ ഒരു കുളിക്ക് ലഭിക്കുന്നത്.
Most
read:
ഉച്ചക്കുള്ള
കുളിയാണോ
ശീലം
ഫലം
ദുരിതം
രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങൾ ഉണ്ട് എന്നാണ് പറയുന്നത്. ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നുണ്ട് ഉറങ്ങും മുൻപുള്ള കുളി. ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച് വരുന്നവർക്ക് രാത്രി കുളിക്കാൻ അൽപം മടിയുണ്ടാവും. എന്നാൽ രാത്രിയിലെ കുളി അത്ര പ്രശ്നമുണ്ടാക്കുന്നതല്ല . അത് മാത്രമല്ല ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. രാത്രിയാണോ പകലാണോ കുളിക്കുന്നത് നല്ലത് എന്ന് നോക്കാവുന്നതാണ്. രാത്രിയിൽ കുളിക്കുന്നത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നത് എന്ന് നോക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് രാത്രിയിലെ കുളി. രാത്രി കുളിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ഇനി ജോലി കഴിഞ്ഞ് വന്ന ഉടനേ ഒരു കുളി പാസ്സാക്കികോളൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്ന് രണ്ട് ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ ഒരു കുളിയിലൂടെ മറികടക്കാൻ സാധിക്കുന്നുണ്ട്.

അലർജികൾക്ക് പരിഹാരം
അലർജികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാത്രി ഒരു കുളിയായാലോ. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളിൽ നിന്നും പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഒരു കുളി കുളിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ആരോഗ്യം കുറക്കുകയല്ല കൂട്ടുകയാണ് രാത്രികുളി എന്നതും സത്യമാണ്.

മാനസിക സമ്മർദ്ദം
മാനസിക സമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാത്രി കുളി ശീലമാക്കാവുന്നതാണ്. എത്ര വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളാവുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാത്രിയിലെ ഒരു കുളി ശീലമാക്കാവുന്നതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകുന്നതിന് സഹായിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി കുളി ശീലമാക്കാവുന്നതാണ്.

നല്ല ഉറക്കത്തിന്
നല്ല ഉറക്കത്തിന് ഏറ്റവും മികച്ചതാണ് രാത്രിയിലെ കുളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രാത്രിയിലെ കുളി എന്തുകൊണ്ടും നല്ലതാണ്. രാത്രിയിലെ ഉറക്കമില്ലായ്മ സമ്മാനിക്കുന്നത് പല വിധത്തിലുള്ള രോഗങ്ങളാണ്. ഇതിൽ നിന്നെല്ലാം നിങ്ങൾക്ക് പരിഹാരം കാണുന്നതിന് രാത്രിയിലെ കുളി വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് രാത്രിക്കുളി.

നല്ല സുഖം നൽകുന്നു
ശരീരത്തിനും മനസ്സിനും നല്ല ഉൻമേഷവും സുഖവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട് രാത്രിയിലെ കുളി. ഇത് ചെയ്യുന്നതിലൂടെ അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം നൽകി മാനസികമായും ശാരീരികമായും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളിൽ ഉൻമേഷം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും നല്ല ഉൻമേഷവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് രാത്രിയിലെ കുളി. നല്ലൊരു ഫീൽ ഗുഡ് അവസ്ഥ നൽകുന്നുണ്ട് രാത്രിയിലെ കുളി.

റിലാക്സ് ചെയ്യുന്നതിന്
റിലാക്സ് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് രാത്രിയിലെ കുളി. ശരീരത്തിലെ അഴുക്കും പൊടിയും മറ്റും ഇല്ലാതാക്കി ശരീരം ഫ്രഷ് ആയി നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട് രാത്രിയിലെ കുളി. ഇത് തണുത്ത വെള്ളത്തിൽ ആണെങ്കിലും മാനസികവും ശാരീരികവും ആയ ഊർജ്ജം നിലനിർത്തുന്നതിനും സഹയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം മറികടക്കാൻ രാത്രി ഉറക്കത്തിന് മുൻപ് ഒരു കുളി പാസ്സാക്കാവുന്നതാണ്.
ഇനി രാത്രികളിൽ ഓഫീസിൽ നിന്ന് വന്ന് ഒരു കുളി കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.