For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കൂടുന്തോറും ആര്‍ത്തവവും മാറുന്നു: പ്രശ്‌നങ്ങളുടെ തുടക്കമിങ്ങനെ

|

ആര്‍ത്തവം സ്ത്രീകളുടെ ആരോഗ്യത്തെക്കൂടി സൂചിപ്പിക്കുന്ന ഒന്നാണ്. ആര്‍ത്തവത്തില്‍ ഉണ്ടാവുന്ന മാറ്റം പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, പ്രായവും ആര്‍ത്തവവും തമ്മില്‍ എന്താണ് ബന്ധം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പ്രായം കൂടുന്തോറും സ്ത്രീകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

Age Related Period Problems

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആര്‍ത്തവം ഒരു കാരണമായി മാറുന്നുണ്ട്. ആര്‍ത്തവത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പ്രായം കൂടുന്തോറും മാറിക്കൊണ്ടിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്. എന്തൊക്കെയാണ് പ്രായം കൂടുന്തോറും നിങ്ങളില്‍ ഉണ്ടാവുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ആര്‍ത്തവ ലക്ഷണങ്ങളറിയണം

ആര്‍ത്തവ ലക്ഷണങ്ങളറിയണം

ആര്‍ത്തവ ലക്ഷണങ്ങളാണ് പലപ്പോഴും കൂടുതല്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പലരിലും ഉണ്ടാക്കുന്നത്. എന്നാല്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തവരില്‍ കൂടുതല്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അതിതീവ്രമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതില്‍ മലബന്ധം, തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍, വണ്ണം കൂടുതല്‍ തോന്നിക്കുന്നത്, ദഹന പ്രശ്‌നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റം, ഓക്കാനം, ക്ഷീണം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഇതെല്ലാം സാധാരണയായി ആര്‍ത്തവത്തിലുണ്ടാവുന്ന ലക്ഷണങ്ങളാണ്. എല്ലാ മാസവും ഒരു സ്ത്രീ ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിസ്സാരമായി കണക്കാക്കരുത് എന്നതാണ് സത്യം. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

ക്രമരഹിതമായ ആര്‍ത്തവം

ക്രമരഹിതമായ ആര്‍ത്തവം

സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും ആര്‍ത്തവം ആരംഭിച്ച് ആദ്യത്തെ കുറച്ച് കാലത്ത് സംഭവിക്കുന്നതാണ്. എന്നാല്‍ പിന്നീട് ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. നിങ്ങളില്‍ പ്രായം കൂടുമ്പോള്‍ അത് ആര്‍ത്തവത്തേയും ബാധിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ 40-കളില്‍ എത്തുമ്പോള്‍ അത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവ വിരാമത്തിലേക്ക് എത്തുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച് ആര്‍ത്തവ ചക്രത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്.

അമെനോറിയ

അമെനോറിയ

ആര്‍ത്തവം വൈകുന്ന അവസ്ഥയാണ് അമെനോറിയ എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ 10 വയസ്സ് കഴിയുമ്പോഴേക്ക് തന്നെ പ്രായപൂര്‍ത്തിയാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ചില പെണ്‍കുട്ടികള്‍ 16 വയസ്സിന് ശേഷവും പ്രായപൂര്‍ത്തിയാവുന്നില്ല എന്നുള്ളതാണ്. ഇതിനെയാണ് പ്രൈമറി അമെനോറിയ എന്ന് പറയുന്നത്. ഇത് വളരെയധികം ആശങ്കാജനകമാണ്. ഇത് പലപ്പോഴും പല അമ്മമാരിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പെണ്‍കുട്ടികളില്‍ അല്ലാതെ പ്രായമാവുന്ന സ്ത്രീകളില്‍ ആര്‍ത്തവം താല്‍ക്കാലികമായി നിലക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒരു രോഗാവസ്ഥയാണ്. അതുകൊണ്ട് തന്നെ നിസ്സാരവത്കരിച്ച് കാര്യത്തിന്റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കരുത്.

 ആര്‍ത്തവരക്തം കൂടുതല്‍

ആര്‍ത്തവരക്തം കൂടുതല്‍

സാധാരണ അവസ്ഥയില്‍ സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങിയാല്‍ മൂന്ന് നാല് ദിവസമേ രക്തസ്രാവം ഉണ്ടാവുന്നുള്ളൂ. എന്നാല്‍ ചില സ്ത്രീകളില്‍ ഇത് അല്‍പം ദിവസം കൂടുതല്‍ നീണ്ടു നില്‍ക്കുകയും വളരെയധികം പ്രതിസന്ധിയുണ്ടാക്കുന്ന അതികഠിനമായ ആര്‍ത്തവരക്തം പുറത്തേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും അനിമീയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിവുള്ള നല്ലൊരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇവരില്‍ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരമായി ഈ പ്രശ്‌നങ്ങളെ കാണരുത്. അത് ഗുരുതരമായ രോഗാവസ്ഥയുണ്ടാക്കുന്നതാണ് എന്നുള്ളത് തന്നെയാണ്. പ്രായം കൂടുന്തോറും ആണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതും.

ആര്‍ത്തവ ക്രമക്കേട്

ആര്‍ത്തവ ക്രമക്കേട്

സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട് ഏത് പ്രായത്തിലും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് പ്രായം കൂടുന്തോറും ഇത്തരം പ്രശ്‌നം വര്‍ദ്ധിക്കുന്നുണ്ടോ എന്നുള്ളതാണ്. നിങ്ങളുടെ നാല്‍പ്പതുകളില്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. കാരണം ഇവരില്‍ പലപ്പോഴും ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്നതിനുള്ള സാധ്യത കാണുന്ന സമയമാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവ ക്രമക്കേടുകള്‍ ഇവരില്‍ ഉണ്ടാവുന്നു. സ്ത്രീ ശരീരം ആര്‍ത്തവ വിരാമത്തിലേക്ക് എത്തുന്ന സമയമാണ് ഇത്. അത് കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയുടെ അവസാനമായിരിക്കും ഇത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരില്‍ ക്രമരഹിതമായ ആര്‍ത്തവ ചക്രം സ്വാഭാവികമായും സംഭവിക്കുന്നു.

ആര്‍ത്തവം കുറയുന്ന അവസ്ഥ

ആര്‍ത്തവം കുറയുന്ന അവസ്ഥ

പ്രായമാവുന്നത് നിങ്ങളുടെ ആരോഗ്യത്തിലും ശരീരത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും മികച്ച ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ വിരാമത്തോട് സ്ത്രീ ശരീരം അടുക്കുമ്പോള്‍ സ്ത്രീകളില്‍ ആര്‍ത്തവ ദിന ദൈര്‍ഘ്യങ്ങള്‍ കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് കൂടാതെ ആര്‍ത്തവ രക്തസ്രാവം വളരെയധികം കുറയുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ നിങ്ങളുടെ ആര്‍ത്തവം വരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് അല്‍പം പ്രയാസമുണ്ടാക്കുന്ന ആരോഗ്യാവസ്ഥയാണ്. അതുകൊണ്ട് തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും അല്ലാതേയും ഉണ്ടായാല്‍ ഒരു കാരണവശാലും ഡോക്ടറെ കാണുന്നതിന് മടിക്കരുത്. കാരണം പിന്നീട് അവ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഈ സ്‌പെഷ്യല്‍ സര്‍ബ്ബത്ത്: ആയുസ്സും ആരോഗ്യവുംവേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഈ സ്‌പെഷ്യല്‍ സര്‍ബ്ബത്ത്: ആയുസ്സും ആരോഗ്യവും

മലരിട്ട വെള്ളം നിസ്സാരമല്ല: ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുംമലരിട്ട വെള്ളം നിസ്സാരമല്ല: ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും

English summary

Age Related Period Problems You Should Never Ignore In Malayalam

Here in this article we are sharing some age related period issues women should not ignore in malayalam. Take a look.
Story first published: Saturday, April 2, 2022, 15:57 [IST]
X
Desktop Bottom Promotion