For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ദിനങ്ങളില്‍ ഈ അസാധാരണതകള്‍ ശ്രദ്ധിക്കണം

|

ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാ സ്ത്രീകളിലും ഒരു മാസം ഉണ്ടാവുന്ന ഈ അസ്വസ്ഥതകളില്‍ പലരും തളര്‍ന്നു പോവാറുണ്ട്. എന്നാല്‍ സാധാരണ ആര്‍ത്തവം പോലെ തന്നെ പലപ്പോഴും അസാധാരണമായ ചില ആര്‍ത്തവ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്. ഓരോ സ്ത്രീകളിലും ഇത് പലവിധത്തിലാണ് പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കാരണം ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും പലരും ആര്‍ത്തവ അസ്വസ്ഥതകളാണ് എന്ന് കരുതി വിട്ടു കളയുന്നു. ആര്‍ത്തവത്തിന് ശേഷം സ്ത്രീ ശരീരം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നു. എന്നാല്‍ ചില സ്ത്രീകളില്‍ എങ്കിലും പലപ്പോഴും ആര്‍ത്തവം അതിന്റെ ചില അസാധാരണ ലക്ഷണങ്ങളെ കാണിക്കുന്നു. എന്നാല്‍ എന്താണ് അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ഓരോ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

എന്താണ് അസാധാരണമായ ആര്‍ത്തവം?

എന്താണ് അസാധാരണമായ ആര്‍ത്തവം?

എന്താണ് അസാധാരണമായ ആര്‍ത്തവം എന്ന കാര്യത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്നു. മിക്ക സ്ത്രീകളിലും ആര്‍ത്തവ ദിനങ്ങള്‍ നാല് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാസ്തവത്തില്‍, ഒരു സ്ത്രീയുടെ സാധാരണ ആര്‍ത്തവചക്രം വരുന്നത് 21 ദിവസം മുതല്‍ 35 ദിവസം വരെയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വന്നാല്‍ അല്‍പം ശ്രദ്ധിക്കണം. അത് ആര്‍ത്തവത്തിന്റേതായ അസ്വസ്ഥതകള്‍ ആണെന്ന് വിചാരിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് എന്നതാണ് സത്യം. ചില ലക്ഷണങ്ങള്‍ ശരീരം തന്നെ കാണിക്കുന്നു.

ആര്‍ത്തവ രക്തം എത്ര ദിവസം?

ആര്‍ത്തവ രക്തം എത്ര ദിവസം?

ആര്‍ത്തവ ദിനത്തില്‍ 2 ദിവസത്തില്‍ താഴെയോ 7 ദിവസത്തില്‍ കൂടുതലോ രക്തസ്രാവം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. സാധാരണ ആര്‍ത്തവചക്രം മിക്കവാറും നാല് മുതല്‍ ഏഴ് ദിവസം വരെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിങ്ങളുടെ ആര്‍ത്തവത്തില്‍ ചെറിയ രക്തപ്രവാഹമോ അല്ലെങ്കില്‍ കൂടുതല്‍ രക്തപ്രവാഹമോ അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ അത് പതിവായി നിങ്ങള്‍ക്ക് എല്ലാ ആര്‍ത്തവ ചക്രത്തിലും ഉണ്ടെങ്കില്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്.

ആര്‍ത്തവ ദിനങ്ങളുടെ ദൈര്‍ഘ്യം

ആര്‍ത്തവ ദിനങ്ങളുടെ ദൈര്‍ഘ്യം

നിങ്ങളുടെ ആര്‍ത്തവ ദിനങ്ങളുടെ ദൈര്‍ഘ്യം 24 ദിവസത്തില്‍ കുറവോ 38 ദിവസത്തില്‍ കൂടുതലോ ആണെങ്കിലും അല്‍പം ശ്രദ്ധ വേണം. സാധാരണ അവസ്ഥയില്‍ ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം ഓരോ സ്ത്രീക്കും വ്യത്യാസപ്പെടാം, എന്നാല്‍ സാധാരണ പരിധി 24-38 ദിവസങ്ങള്‍ക്കിടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറുന്ന ആര്‍ത്തവ ചക്രത്തെ ക്രമരഹിതമായ ആര്‍ത്തവം എന്നാണ് പറയുന്നത്. ഇത് 20 ദിവസത്തില്‍ കൂടുതല്‍ ആണെങ്കിലും മാസം തോറും ഇതേ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്.

പാഡുകള്‍ മാറ്റുന്നതിന്റെ സമയം

പാഡുകള്‍ മാറ്റുന്നതിന്റെ സമയം

പാഡ് ആര്‍ത്തവ സമയത്ത് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഓരോ മൂന്ന് മണിക്കൂറിലും ഇത് മാറ്റേണ്ടി വന്നാല്‍ അത് പലപ്പോഴും നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പുറത്തേക്ക് പോവുന്ന ആര്‍ത്തവ രക്തത്തിന്റെ അളവ് കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മെനോറാജിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതാണ്. കനത്ത രക്തസ്രാവം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ രക്തം കൂടുതല്‍ പുറത്തേക്ക് പോവുന്ന സ്ത്രീകളില്‍ പലപ്പോഴും വിളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യത കാണുന്നു. അതുകൊണ്ട് ഇത് ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ്.

ബ്ലഡ്‌ക്ലോട്ട് കൂടുതല്‍

ബ്ലഡ്‌ക്ലോട്ട് കൂടുതല്‍

ആര്‍ത്തവ സമയത്ത് രക്തം പോവുന്നത് സാധാരണയാണ് എന്ന് നമുക്കറിയാം. ഇതില്‍ ബ്ലഡ് ക്ലോട്ടുകളും ഉണ്ടായിരിക്കും. എന്നാല്‍ രക്തം വലിയ കട്ടകളായി പോവുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം അപകടകരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് വേണ്ടി കൃത്യമായ പരിശോധന ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. ആരോഗ്യത്തിന് അതീവ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇവയെല്ലാം.

 സ്‌പോട്ടിംങ്

സ്‌പോട്ടിംങ്

പല സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് സ്‌പോട്ടിംങ്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. ഓവുലേഷന്‍ സമയത്തും, ഗര്‍ഭധാരണ സമയത്തും ആര്‍ത്തവത്തിന് തൊട്ടു മുന്‍പും എല്ലാം സ്‌പോട്ടിംങ് സംഭവിക്കാം. എന്നാല്‍ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലുള്ള ഇടവേള കുറയുകയും ഇടക്കിടക്ക് സ്‌പോട്ടിംങ് ഉണ്ടാവുകയും ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഒരു സ്ത്രീയുടെ സാധാരണ ആര്‍ത്തവചക്രം ക്രമരഹിതമാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുയും ഇടക്കിടക്ക് സ്‌പോട്ടിംങ് ഉണ്ടാവുകയും ചെയ്താല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇതിന്റെ അര്‍ത്ഥം അവര്‍ക്ക് അമെനോറിയ എന്ന അവസ്ഥയുണ്ട് എന്നതാണ്.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ

താമരത്തണ്ടില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെതാമരത്തണ്ടില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെ

English summary

Abnormal Menstruation: Women Should Not Ignore These Symptoms In Malayalam

Here in this article we are discussing about the symptoms of abnormal menstruation women should not ignore in malayalam. Take a look.
Story first published: Friday, July 1, 2022, 18:13 [IST]
X
Desktop Bottom Promotion