For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പില്‍ ദഹനം കുറയും; കാരണം അറിഞ്ഞ് കഴിക്കണം ഇനി മുതല്‍

|

തണുപ്പ് കാലം ആരംഭിച്ച് കഴിഞ്ഞു, അതോടൊപ്പം പതിയേ പതിയേ രോഗങ്ങളും തലപൊക്കിത്തുടങ്ങി. ജലദോഷവും ചുമയും തൊണ്ടവേദനയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും എല്ലാം നമ്മുടെ ഉറക്കം കെടുത്തുന്നതാണ്. എങ്ങനെ ഇവയെ പ്രതിരോധിക്കണം എന്നുള്ളതായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ തണുപ്പ് കാലത്ത് വേറൊരു വില്ലനെ കൂടി നമ്മള്‍ കരുതിയിരിക്കണം. അതാണ് ദഹന പ്രശ്‌നം. ദഹന സംബന്ധമായ പ്രശ്‌നം ഏത് സമയത്തും ഉണ്ടാവാം. എന്നാല്‍ ഇത് തണുപ്പ് കാലത്ത് അല്‍പം കൂടുതലാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അവസ്ഥകളേയും നമുക്ക് സമ്മാനിക്കുന്നത് പലപ്പോഴും ദഹന പ്രശ്‌നങ്ങളായിരിക്കും.

Reasons Why Digestive Issues

ദഹനക്കേട് എന്നത് സ്ഥിരമായി നാം കേള്‍ക്കുന്ന ഒരു വാക്കാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്തെ ഇത്തരം വില്ലന്‍മാര്‍ തലപൊക്കുന്നു. രാവിലെ ഭകഷണം കഴിക്കുമ്പോള്‍ പോലും അത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ചിലരില്‍ ഇത് യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കില്ലെങ്കിലും ചിലരിലെങ്കിലും തണുപ്പ് ഒരു വില്ലനായി മാറുന്നു. ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ശൈത്യകാലത്തുണ്ടാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്.

ശൈത്യകാലത്ത് ദഹനക്കേടിന്റെ കാരണങ്ങള്‍

ശൈത്യകാലത്ത് ദഹനക്കേടിന്റെ കാരണങ്ങള്‍

എന്തുകൊണ്ടാണ് തണുപ്പ് കാലം നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്? എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം. ശൈത്യകാലത്ത് നമ്മുടെ ശരീരത്തിലെ മെറ്റബോളിസം അളവ് കുറയുന്നു. ഇത് നിങ്ങളില്‍ പലപ്പോഴും ദഹനം കൃത്യമായി നടത്താത്തതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. ഇതില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ നാം മനസ്സിലാക്കേണ്ടതാണ്. ശൈത്യകാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം

പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ജങ്ക്ഫുഡ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ശൈത്യകാലത്ത് ഇത് കഴിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി വയറു വീര്‍ക്കുകയും വയറ് വേദനയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ശരീരത്തിന് അപകടകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിലൂടെ ദഹനത്തിന് ദോഷം വരുകയും ആരോഗ്യം നശിക്കുകയും ചെയ്യുന്നു. ജങ്ക് ഫുഡിലെ അവശ്യ പോഷകങ്ങളുടെ അഭാവം പ്രകോപിപ്പിക്കാവുന്ന കുടല്‍ സിന്‍ഡ്രോം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ജങ്ക് ഫുഡ് കഴിക്കുന്നതിന് പകരം വേവിച്ച പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍, പഴങ്ങള്‍, വിത്തുകള്‍ എന്നിവ കഴിക്കുക. കൂടാതെ, എരിവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.

 വെള്ളം കുടിക്കാത്തത്

വെള്ളം കുടിക്കാത്തത്

പലരും തണുപ്പായത് കൊണ്ട് പലപ്പോഴും വെള്ളം കുടിക്കാന്‍ വിസമ്മതിക്കുന്നു. ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവിനെ കുറക്കുന്നു. ശരീരത്തില്‍ നിന്ന് ടോക്‌സിനെ പുറന്തള്ളുന്നതിന് എന്തുകൊണ്ടും അത്യാവശ്യമാണ് വെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വെള്ളം ധാരാളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. താപനില കുറയുമ്പോള്‍ വെള്ളത്തിന്റെ ഉപഭോഗം ശരീരത്തില്‍ കുറയുന്നു. ഇത് നിങ്ങളെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. വെള്ളം ശരീരത്തില്‍ ആവശ്യത്തിന് ലഭിക്കാത്തപ്പോള്‍ അത് ദഹനത്തെ തടസ്സത്തിലാക്കുന്നു. ഇത് കുടല്‍ കൂടുതല്‍ ഭക്ഷണത്തെ ദഹിപ്പിക്കുന്നതില്‍ പ്രശ്‌നമുണ്ടാക്കുകയും മലബന്ധത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ ആരോഗ്യത്തിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

സോഡ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. തണുപ്പ് കാലത്തും ഇത് കഴിക്കുമ്പോള്‍ ആരോഗ്യം കുറയുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മറ്റ് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് പലപ്പോഴും വയറിന്റെ ഭിത്തികളെ പ്രകോപിപ്പിക്കുകയും പിന്നീട് അത് വേദനയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത്തരത്തിലുള്ള പാനീയങ്ങള്‍ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് ശൈത്യകാലത്ത് നിങ്ങള്‍ക്ക് പണി തരും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം മനസ്സിനെ മാത്രമല്ല നമ്മുടെ ശരീരത്തേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേകിച്ച് ശൈത്യകാലത്ത് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ വര്ദ്ധിപ്പിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കാരണമാകുന്നു. മലബന്ധം, വീക്കം, വിശപ്പില്ലായ്മ എന്നിവക്ക് പലപ്പോഴും ഈ മാനസിക സമ്മര്‍ദ്ദം കാരണമാകുന്നു. അതിനാല്‍, യോഗ, ധ്യാനം, അല്ലെങ്കില്‍ നടത്തം പോലുള്ള മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ശൈത്യകാലത്ത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഒന്നാണ് ഉറക്കക്കുറവ്. ഉറക്കക്കുറവ് നിങ്ങളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ശൈത്യകാലത്താണെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉറക്കക്കുറവുള്ളവരില്‍ പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ കുടലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യവും പ്രശ്‌നത്തിലാവുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട്.

ശരീരത്തിലെ 72,000 നാഡികളേയും ശുദ്ധീകരിക്കും നാഡിശുദ്ധി പ്രാണായാമംശരീരത്തിലെ 72,000 നാഡികളേയും ശുദ്ധീകരിക്കും നാഡിശുദ്ധി പ്രാണായാമം

ഈ വേദനകള്‍ ഗര്‍ഭത്തിന് തടസ്സമാണ്: നിസ്സാരവേദനയില്‍ തുടക്കം പിന്നെ ഗുരുതരംഈ വേദനകള്‍ ഗര്‍ഭത്തിന് തടസ്സമാണ്: നിസ്സാരവേദനയില്‍ തുടക്കം പിന്നെ ഗുരുതരം

English summary

5 Reasons Why Digestive Issues Increase During Winter

Here in this article we have listed five reasons why digestive issues can increase during winter in malayalam.
Story first published: Wednesday, December 28, 2022, 15:28 [IST]
X
Desktop Bottom Promotion