For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഹസ്യഭാഗത്തെ ക്യാന്‍സര്‍ ലക്ഷണം സ്ത്രീ അറിയൂ

വജൈനയിലെ വ്യുള്‍വാര്‍ ക്യാന്‍സര്‍ ലക്ഷണമിതാണ്...

|

തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിയ്ക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്. പലപ്പോഴും സാധാരണയുളള പല രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ കാണിയ്ക്കും. ഇതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. ക്യാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഓരോ ക്യാന്‍സറിനും ചില പ്രത്യേക ലക്ഷണമെങ്കിലും ക്യാന്‍സറിന് പൊതുവായ ചില സ്വഭാവങ്ങളുമുണ്ട്.

കൊളസ്‌ട്രോളിനെ കുടുക്കും പഞ്ചപാണ്ഡവര്‍കൊളസ്‌ട്രോളിനെ കുടുക്കും പഞ്ചപാണ്ഡവര്‍

സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഇതില്‍ പുരുഷന്മാരെ ബാധിയ്ക്കുന്നത് പെനൈല്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ്. അവയവ ഭാഗവുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇവ. സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ബ്രെസറ്റ് ക്യാന്‍സര്‍, പ്രത്യുല്‍പാദന അവയവങ്ങളെ ബാധിയ്ക്കുന്നവ എന്നിവ വരുന്നു.

സ്ത്രീകളുടെ അവയവത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുണ്ട്. ഇത് വജൈനല്‍ ക്യാന്‍സറാണ്. ഇതല്ലാതെ വജൈനയ്ക്കുള്ളിലെ വ്യുള്‍വ എന്ന ഭാഗത്തെ ബാധിയ്ക്കുന്ന വ്യുള്‍വാര്‍ ക്യാന്‍സറുമുണ്ട്. കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ലാത്ത ഈ ക്യാന്‍സറിനെ കുറിച്ചറിയൂ,

വ്യുള്‍വ

വ്യുള്‍വ

വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഇതില്‍ വരുന്നു. ഇവിടെ എവിടെയെങ്കിലും ബാധിയ്ക്കുന്നത് ഈ പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരിക.

വ്യുള്‍വാള്‍ ക്യാന്‍സര്‍

വ്യുള്‍വാള്‍ ക്യാന്‍സര്‍

വ്യുള്‍വാള്‍ ക്യാന്‍സര്‍ തന്നെ അഞ്ചു തരത്തിലുണ്ട്. ഇതില്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, വ്യുള്‍വാര്‍ മെലാനോമ, സര്‍മോക, വെറ്യൂക്കസ് കാര്‍സിനോമ, അഡിനോ കാര്‍സിനോമ എന്നിവ വരുന്നു.

തുടക്ക ലക്ഷണം

തുടക്ക ലക്ഷണം

ഈ പ്രത്യേക ക്യാന്‍സറിന്റെ തുടക്ക ലക്ഷണം വജൈനല്‍ ഭാഗത്ത് മുഴയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇവിടെ ചൊറിച്ചിലും മററ് അസ്വസ്ഥതകളുമെല്ലാമുണ്ടാകും. ഈ ഭാഗത്ത് മറുകു പോലെയുള്ള വളര്‍ച്ചകളുമുണ്ടാകും.

ലക്ഷണമാകാം

ലക്ഷണമാകാം

ഈ ഭാഗത്തു നിന്നുണ്ടാകുന്ന അസാധാരണമായ ബ്ലീഡിംഗ് ഒരു ലക്ഷണമാണ്. സെക്‌സിനു ശേഷം വേദന, ഇതല്ലാതെയും ഈ ഭാഗത്ത് വേദനയും എരിച്ചിലും, മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദന എന്നിവയെല്ലാം വ്യുള്‍വാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ഈ ഭാഗത്തെ ചര്‍മത്തിനും

ഈ ഭാഗത്തെ ചര്‍മത്തിനും

ഈ ഭാഗത്തെ ചര്‍മത്തിനും ഈ രോഗം കാര്യമായ വ്യത്യാസം വരുത്തുന്നു. ചര്‍മത്തിന്റെ കട്ടി കൂടുക, വരണ്ടതായി മാറുക, ഇരുണ്ട നിറം വരിക , ഈ ഭാഗത്ത് അടിക്കടിയുള്ള ചൊറിച്ചില്‍ എന്നിവയെല്ലാം ഈ പ്രത്യേക ക്യാന്‍സര്‍ ലക്ഷണമാകാം.

വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത

വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത

വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. പ്രായം ഇതിലൊരു റിസ്‌ക് ഫാക്ടര്‍ തന്നെയാണെന്നു പറയാം. 70 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പകുതിയും ഈ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.

വ്യുള്‍വാര്‍ ഇന്‍ട്രാഎപ്പിത്തീലിയല്‍ നിയോപ്ലാസിയ

വ്യുള്‍വാര്‍ ഇന്‍ട്രാഎപ്പിത്തീലിയല്‍ നിയോപ്ലാസിയ

വ്യുള്‍വാര്‍ ഇന്‍ട്രാഎപ്പിത്തീലിയല്‍ നിയോപ്ലാസിയ എന്നൊരു അവസ്ഥയുണ്ട്. ഇത് വ്യുള്‍വാള്‍ എപ്പിത്തീലിയത്തില്‍ വരുന്ന അവസ്ഥയാണ്. ഇത്തരം അവസ്ഥകളുള്ള സ്ത്രീകളില്‍ ഈ പ്രത്യേക ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

ഹ്യുമണ്‍ പാപ്പിലോമ വൈറസ്

ഹ്യുമണ്‍ പാപ്പിലോമ വൈറസ്

ഹ്യുമണ്‍ പാപ്പിലോമ വൈറസ് ബാധിച്ച സ്ത്രീകളില്‍ ഈ വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇതിനു പുറമേ സെക്‌സ് സംബന്ധമായ രോഗങ്ങള്‍, ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്, സോറിയാസിസ് തുടങ്ങിയ അവസ്ഥകളും ഇതിനു കാരണമാകും.

ഇത്തരം രോഗങ്ങള്‍ക്കു പുറമേ

ഇത്തരം രോഗങ്ങള്‍ക്കു പുറമേ

ഇത്തരം രോഗങ്ങള്‍ക്കു പുറമേ കിഡ്‌നി മാറ്റി വയ്ക്കല്‍, പുകവലി, റേഡിയോതെറാപ്പി, ജനനേന്ദ്രിയ ഭാഗത്തെ മറുകുകള്‍, പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്.

ഇതു തടയുവാന്‍

ഇതു തടയുവാന്‍

ഇതു തടയുവാന്‍ സ്വീകരിയ്ക്കാവുന്ന ചില മുന്‍കരുതലുകളുമുണ്ട്. സുരക്ഷിത സെക്‌സ്, ഒന്നിലേറെ പങ്കാളികളെ ഒഴിവാക്കുക, എച്ച്പിവി വാക്‌സിനേഷന്‍, കൂടുതല്‍ സെര്‍വിക്കല്‍ സ്മിയര്‍ ടെസ്റ്റുകള്‍, അതായത് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സാധ്യത കണ്ടെത്തുവാനുളള ടെസ്റ്റുകള്‍. പുകവലി ഒഴിവാക്കുക തുടങ്ങിയവ നമുക്കെടുക്കാവുന്ന മുന്‍കരുതലുകളാണ്.

English summary

Vulvar Cancer Signs And Precautions

Vulvar Cancer Signs And Precautions, Read more to know about,
X
Desktop Bottom Promotion