For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുമ്പോൾ അപകടം

|

ആർത്തവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട ദിവസങ്ങളാണ്. സാധാരത്തേതിൽ നിന്ന് വിഭിന്നമായി അൽപം കൂടുതൽ ശ്രദ്ധ നമ്മൾ നൽകേണ്ടതായി വരുന്നു ഈ ദിവസങ്ങളിൽ. എന്നാൽ പലപ്പോഴും ആർത്തവത്തിന്റെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ അത് അശ്രദ്ധമായി ഒരിക്കലും വിടരുത്.

കാരണം ഇത് പിന്നീട് പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുന്നത്. പല സ്ത്രീകളും അനുഭവിക്കുന്നതാണ് ആർത്തവം കൃത്യമാവാത്തതും ആർത്തവ ദിനങ്ങളിലെ എണ്ണം വർദ്ധിക്കുന്നതും ആർത്തവ സമയത്ത് രക്തം കുറയുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്നാൽ ഈ ലേഖനത്തിൽ പറയുന്നത് ആർത്തവ ദിനങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചാണ്. ഏഴ് ദിവസമാണ് സാധാരണയായി ആർത്തവ ദിനങ്ങൾ എന്ന് പറയുന്നത്. എന്നാൽ ഇതിൽ രക്തസ്രാവം ആദ്യത്തെ മൂന്നോ നാലോ ദിവസമാണ് ഉണ്ടാവുന്നത്.

<strong>most read: ദോശയും പുട്ടും വേണ്ട,ആയുസ്സിന് കാച്ചിൽ പുഴുങ്ങിയത്</strong>most read: ദോശയും പുട്ടും വേണ്ട,ആയുസ്സിന് കാച്ചിൽ പുഴുങ്ങിയത്

പക്ഷേ പലപ്പോഴും ഇത് ചിലരിൽ കൂടുതൽ ദിവസം രക്തസ്രാവം നീണ്ടു നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം. ഈ അവസ്ഥക്ക് പറയുന്ന പേരാണ് വോൺ വില്ലിബ്രാൻഡ് രോഗം. രക്തസ്രാവത്തിലുണ്ടാവുന്ന വൈകല്യമാണ് ഈ രോഗം എന്ന് പറയുന്നത്. ഇത് ആര്‍ത്തവ ദിനങ്ങൾ കൂടുതലാവുന്നതിന് കാരണമാകുന്നു. കൂടുതൽ വിവരങ്ങളിലേക്ക്...

വോൺവില്ലിബ്രാൻഡ് രോഗം

വോൺവില്ലിബ്രാൻഡ് രോഗം

കൂടുതൽ കേട്ടറിവുകൾ ഇല്ലാത്ത ഒരു രോഗമാണ് വോൺ വില്ലിബ്രാൻഡ് രോഗം. എന്നാൽ ഇത് സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. രക്തം കട്ടപി‌ടിക്കുന്നതിന് വില്ലിബ്രാൻഡ് എന്ഫാക്റ്റർ വളരെ അത്യാവശ്യമുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഭാവമാണ് ഇത്തരം അവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇതി തിരിച്ചറിയാൻ ആർത്തവ സമയത്ത് അമിത രക്തസ്രാവമോ അല്ലെങ്കിൽ കൂടുതൽ ദിവസങ്ങള്‍ നീണ്ട് നിൽക്കുന്ന ആര്‍ത്തവമോ ആയിരിക്കും ഉണ്ടാവുന്നത്.

നൂറിലൊരു സ്ത്രീകളിൽ

നൂറിലൊരു സ്ത്രീകളിൽ

നൂറിലൊരു സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് സാധാരണ ആര്‍ത്തവ കാലമെന്ന് കരുതി പലരും ശ്രദ്ധിക്കാതെ വിടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുരുതരാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രസവ സമയത്താണ് സ്ത്രീകളെ ഇത്തരം അവസ്ഥകൾ വളരെയധികം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരംഅ വസ്ഥകൾ വളരെയധികം ശ്രദ്ധിക്കണം.

രോഗം തിരിച്ചറിയാൻ വൈകുന്നത്

രോഗം തിരിച്ചറിയാൻ വൈകുന്നത്

രോഗം തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും രോഗതീവ്രത വർദ്ധിപ്പിക്കുന്നത്. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ അത് അമിത രക്തസ്രാവത്തെ ഇല്ലാതാക്കുന്നു. പലപ്പോഴും ശസ്ത്രക്രിയ സമയത്തോ പ്രസവ സമയത്തോ ഉണ്ടാവുന്ന അമിത രക്തസ്രാവത്തിലൂടെയാണ് ഇത്തരം അവസ്ഥകളെ ആദ്യമായി പലരും തിരിച്ചറിയുന്നത്. ഇത് പലപ്പോഴും പാരമ്പര്യമായി വരെ സംഭവിക്കാവുന്ന ഒന്നാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ നൽകേണ്ടതായി ഉണ്ട്.

 ആർത്തവ ദിനങ്ങള്‍

ആർത്തവ ദിനങ്ങള്‍

പലപ്പോഴും ഇത്തരം രോഗമുള്ള സ്ത്രീകളിൽ ആര്‍ത്തവ ദിനങ്ങൾ പത്ത് മുതൽ ഇരുപത് വരെ ദിവസം നീണ്ടു നിൽക്കുന്നു. ഇത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധ നൽകിയില്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് അപകടമായ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്നു.

ആർത്തവ സമയത്തെ ലക്ഷണങ്ങൾ

ആർത്തവ സമയത്തെ ലക്ഷണങ്ങൾ

ആര്‍ത്തവ സമയത്താണ് പലപ്പോഴും ഇത്തരം ഒരു അവസ്ഥ പെട്ടെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. കാരണം ഈ സമയത്ത് സ്ത്രീകളഇൽ അമിത രക്തസ്രാവം ഉണ്ടാവുന്നു. മാത്രമല്ല വലിയ രക്തക്കട്ടകള്‍ ആർത്തവ രക്തത്തോടൊപ്പം പുറത്തേക്ക് പോവുന്നു. കൂടുതൽ സമയം പാഡ് മാറ്റേണ്ട അവസ്ഥയും ഉണ്ടാവുന്നു. കൂടുതൽ ക്ഷൂണം, തളർച്ച എന്നിവയും ഈ രോഗ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. രോഗ ലക്ഷണങ്ങളിൽ ഇവയും വളരെ പ്രധാനപ്പെട്ടതാണ്. ശസ്ത്രക്രിയക്കിടയെണ്ടാവുന്ന അമിത രക്തസ്രാവം, മോണകളിൽ നിന്നും ദന്ത പ്രശ്നങ്ങളിൽ നിന്നും ഉണ്ടാവുന്ന അവസ്ഥകളിൽ രക്തം പൊടിയുന്നതും ഇത്തരം രോഗത്തിന്ററ ലക്ഷണമാണ്. കൂടാതെ പത്ത് മിനിട്ടിൽ കൂടുതൽ നേരം മൂക്കിൽ കൂടെയുള്ള രക്തസ്രാവം, മൂത്രത്തിനൊപ്പമുള്ള രക്തസ്രാവം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വളരെ വൈകി രോഗലക്ഷണം

വളരെ വൈകി രോഗലക്ഷണം

വളരെ വൈകിയാണ് പലപ്പോഴും രോഗലക്ഷണങ്ങള്‍ ശരീരത്തിൽ പ്രകടമാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നേരത്തേ കണ്ടെത്തുന്നതോടെ ശരീരത്തിലെ രക്ത നഷ്ടം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ രക്തം കയറ്റിയും പ്ലാസ്മ കുത്തി വെച്ചും എല്ലാം ഈ രോഗത്തിൽ നിന്ന് നമുക്ക് മുക്തി നേടാവുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

Von Willebrand Disease in women

Von Willebrand disease is a lifelong bleeding disorder, read on to know more about it.
Story first published: Thursday, February 21, 2019, 13:49 [IST]
X
Desktop Bottom Promotion