For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ D കുറവ് നിസാരമാക്കരുത്, കാരണം

വൈറ്റമിന്‍ ഡി കുറവ് ഗുരുതര രോഗങ്ങളുണ്ടാക്കും

|

ഇന്നത്തെ കാലത്ത് പൊതുവായി കണ്ടു വരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. പലരിലും കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. ഇതിന്റെ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാകുമെങ്കിലും ഇതിന് പരിണിത ഫലങ്ങള്‍ ഏറെയുണ്ട്.

ഇന്നത്തെ കാലത്ത് പലരേയും അലട്ടി വരുന്ന ഒന്നാണ് വൈററമിന്‍ ഡിയുടെ കുറവ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പല തരം വൈറ്റമിനുകളുടെ അത്യാവശ്യമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് വൈറ്റമിന്‍ ഡി. കാരണം എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണിത്. കാരണം കാല്‍സ്യമാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നതും വളര്‍ച്ചയ്ക്കു കഴിയൊരുക്കുന്നതും ഭാവിയില്‍ എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം. എല്ലിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. കാല്‍സ്യത്തിന്റെ കുറവ് എല്ലിനും പല്ലിനുമെല്ലാം ഗുരുതര പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

ഏത്തപ്പഴം ശര്‍ക്കര ചേര്‍ത്തു കുട്ടിയ്ക്കു നല്‍കൂഏത്തപ്പഴം ശര്‍ക്കര ചേര്‍ത്തു കുട്ടിയ്ക്കു നല്‍കൂ

ഇവിടെയാണ് വൈറ്റമിന്‍ ഡിയ്ക്കു പ്രസക്തിയേറുന്നത്. കാരണം കാല്‍സ്യം ശരീരത്തില്‍ എത്രയുണ്ടെങ്കിലും ഇത് ശരീരത്തിന് ഉപയോഗപ്പെടുത്തണമെങ്കില്‍, ശരീരം ഇത് ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ എത്ര തന്നെ കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ടെങ്കിലും ഇതെല്ലാം തന്നെ പാഴാകുമെന്നാര്‍ത്ഥം.

എല്ലിനു മാത്രമല്ല, വൈറ്റമിന്‍ ഡി കുറവ് ശരീരത്തിനു വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു വരുത്തി വയ്ക്കുകയും ചെയ്യും.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി എന്നത് ഫാറ്റില്‍ അലിയുന്ന ഒരു വൈറ്റമിനാണ്. സാധാരണ ഗതിയില്‍ സൂര്യപ്രകാശത്തില്‍ നിന്നാല്‍ ഇത് ചര്‍മത്തിനടിയില്‍ ഇത് രൂപപ്പെടുന്നതാണ് സാധാരണ രീതി. ഇതല്ലാതെ ചില പ്രത്യേക ഭക്ഷണങ്ങള്‍, ഉദാഹരണത്തിന് മുട്ട പോലെയുളള ചില പ്രത്യേക ഭക്ഷണങ്ങളില്‍ വരെ വൈറ്റമിന്‍ ഡി ഉണ്ട്.

ഓട്ടിസം

ഓട്ടിസം

ഇന്ന് കൊച്ചുകുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ വൈറ്റമിന്‍ ഡിയുടെ കുറവ് പല തരത്തിലെ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കൊച്ചുകുട്ടികളില്‍ കണ്ടു വരുന്ന ഒന്നാണ് ഓട്ടിസം. ഇതിനു വരെ വൈറ്റമിന്‍ ഡിയുടെ കുറവാണ് ഇതിന്റെ കാരണമായി വറയുന്നത്. ഇന്നത്തെ കാലത്ത് 95 ശതമാനം കുട്ടികളിലും വൈറ്റമിന്‍ ഡിയുടെ അളവ് ഉണ്ടാകേണ്ടതിനേക്കാള്‍ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

സന്ധിവേദന

സന്ധിവേദന

സന്ധിവേദനയുണ്ടാകുന്നുവെങ്കില്‍ സാധാരണ രക്തപരിശോധന നടത്താന്‍ പറയാറുണ്ട്. ഇതില്‍ നിന്നും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടോയെന്നറിയാന്‍ വേണ്ടിയാണിത്. അതായത് സന്ധി വേദനകള്‍ക്കും സ്ത്രീകളില്‍ പ്രധാനമായും ഒരു പ്രായം കഴിഞ്ഞാല്‍ കണ്ടു വരുന്ന ഓസ്റ്റിയോപെറോസിസ് അഥവാ എല്ലു തേയ്മാനം അഥവാ എല്ലുകള്‍ മൃദുവാകുക എന്ന അവസ്ഥയ്ക്കും കാരണമാകുന്നതില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പ്രധാന കാരണമാണ്. പലപ്പോഴും കാല്‍സ്യക്കുറവാകില്ല, വൈറ്റമിന്‍ ഡിയുടെ കുറവാകും, ഇതിന് കാരണമാകുന്നത്.

കൊച്ചുകുട്ടികളിലെ ന്യൂറോണ്‍

കൊച്ചുകുട്ടികളിലെ ന്യൂറോണ്‍

കൊച്ചുകുട്ടികളിലെ ന്യൂറോണ്‍ അഥവാ നാഡീസംബന്ധമായ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ ഡി. ഇതു കൊണ്ടു തന്നെ ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ ആവശ്യത്തിന് വൈററമിന്‍ ഡി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇല്ലാത്ത പക്ഷം കുട്ടിയ്ക്ക് ബ്രെയിന്‍ സംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഓട്ടിസം സാധ്യത കൂടുതലാണ്. പല രാജ്യങ്ങളിലും ഇപ്പോള്‍ വൈറ്റമിന്‍ ഡി ഡ്രോപ്‌സ് ഒരു വയസു വരെ കൊടുക്കുന്ന ശീലമുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് രോഗവും വൈറ്റമിന്‍ ഡിയുമായി ബന്ധമുണ്ട്. വൈറ്റമിന്‍ ഡി കുറവുള്ളവരില്‍ തൈറോയ്ഡ് രോഗങ്ങള്‍ കൂടുന്നതായി കണ്ടിട്ടുണ്ട്. തൈറോയ്ഡ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും വൈറ്റമിന്റെ കുറവു കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അലര്‍ജി

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും മാത്രമല്ല, ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി, ഉദാഹരണത്തിന് ഗോതമ്പ്, പാല്‍ തുടങ്ങിയ ചില പ്രത്യേക വസ്തുക്കളോടുള്ള ഭക്ഷണ അലര്‍ജി, ശ്വസന സംബന്ധമായ അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇതു പോലെ ഇടയ്ക്കിടെയുണ്ടാകുന്ന വയറുവേദന, വയറിളക്കം തുടങ്ങിയവയ്ക്കും ഇതു കാരണമാണ്.

ക്യാന്‍സറുകള്‍ക്കും

ക്യാന്‍സറുകള്‍ക്കും

തൈറോയ്ഡ് ക്യാന്‍സറിനു പുറമേ പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇവ ക്യാന്‍സര്‍ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണെന്നര്‍ത്ഥം.

അമിത വണ്ണമുള്ളവരില്‍

അമിത വണ്ണമുള്ളവരില്‍

അമിത വണ്ണമുള്ളവരില്‍ കണ്ടു വരുന്ന അവസ്ഥ കൂടിയാണിത്. അതായത് വൈറ്റമിന്‍ ഡിയുടെ കുറവ് തടി കൂടാന്‍ കാരണമാകുന്നു. വയറിലും അരക്കെട്ടിലുമെല്ലാം കൊഴുപ്പടിഞ്ഞു കൂടും. കൂടാതെ ഫാററി ലിവര്‍ പോലുള്ള ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവ് പ്രധാനപ്പെട്ട ഒരു കാരണമാകുന്നുണ്ട്. കരളിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണിത്.

നമ്മുടെ രക്തക്കുഴലുകള്‍ക്കുളളിലുണ്ടാകുന്ന

നമ്മുടെ രക്തക്കുഴലുകള്‍ക്കുളളിലുണ്ടാകുന്ന

നമ്മുടെ രക്തക്കുഴലുകള്‍ക്കുളളിലുണ്ടാകുന്ന, അതായത് കാപ്പില്ലറിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിന്‍ ഡി കുറവ്. ബ്ലോക്ക് പോലുള്ള അവസ്ഥകള്‍ക്ക് ഇതു കാരണമാണ്. അതായത് വൈറ്റമിന്‍ ഡിയുടെ കുറവ് ഹൃദയാരോഗ്യത്തിന് പ്രശ്‌നമാണ്. വൈററമിന്‍ ഡി ക്യാപില്ലറിയ്ക്കുള്ളിലുള്ള മൃദുത്വം നില നിര്‍ത്തുവാന്‍ പ്രധാനമാണ്. ഇതിന് വീക്കം വരാതിരിയ്ക്കാന്‍ പ്രധാനമാണ്. മാത്രമല്ല, വൈറ്റമിന്‍ ഡിയുടെ കുറവ് ബിപി കൂടുതലാകാനും പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

അടിക്കടി രോഗം വരുന്നവരെങ്കില്‍, അതായത് പ്രതിരോധ ശേഷി കുറവാണെങ്കില്‍ ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണവും വൈററമിന്‍ ഡിയുടെ കുറവാകാം. പ്രതിരോധ ശേഷി നല്‍കുന്ന കോശങ്ങളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് വൈററമിന്‍ ഡി. പ്രത്യേകിച്ചും കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷം, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാണ്.

സൂര്യ പ്രകാശം

സൂര്യ പ്രകാശം

നമ്മളില്‍ എന്തു കൊണ്ടാണ് വൈറ്റമിന്‍ ഡി കുറയുന്നത് എന്നതാണ് ആശങ്ക. കാരണം നല്ല രീതിയില്‍ സൂര്യ പ്രകാശം കൊള്ളുന്നവരില്‍ പോലും വൈറ്റമിന്‍ ഡി കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതല്‍ തുടര്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുമുണ്ട്.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം കൊള്ളുകയെന്നതാണ് വൈററമിന്‍ ഡി ലഭിയ്ക്കാന്‍ ഏറെ അത്യാവശ്യം. വെളുത്ത നിറമുള്ളവര്‍ ദിവസവും 20 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുക, ഇടത്തരം നിറമെങ്കില്‍ 30-35 മിനിറ്റു വരെ സൂര്യപ്രകാശം ഏല്‍ക്കുക. ഇനി കറുത്ത നിറമെങ്കില്‍ 40-45 മിനിറ്റെങ്കിലും സൂര്യ പ്രകാശം അത്യാവശ്യമാണ്. രാവിലെ 7-11 വരെയുളള വെയിലോ വൈകീട്ട് 5നു ശേഷമുള്ള വെയിലോ ആണ് ഏറെ നല്ലത്.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ഇതിനു പുറമേ ചില പ്രത്യേക ഭക്ഷണങ്ങള്‍ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്. മുട്ടയ്ക്കു പുറമേ ഇറച്ചി, പാല്‍ , പാലുല്‍പന്നങ്ങള്‍, മീന്‍ എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്. ഇവ കഴിയ്ക്കുന്നതു നല്ലതാണ്.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും ഇന്നു ലഭ്യമാണ്. ഇത് ഡോക്ടറുടെ നിര്‍ദേശാനുസാരണം കഴിയ്ക്കണം. അല്ലാതെ കണ്ട രീതിയില്‍ ഇതു കഴിയ്ക്കരുത്.

English summary

Vitamin D Deficiency Is The Reason Behind These Health Issues

Vitamin D Deficiency Is The Reason Behind These Health Issues, Read more to know about,
X
Desktop Bottom Promotion