For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍?

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഏത് പ്രതിസന്ധിക്കും പിന്നിൽ നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതിയും കൂടി ഉണ്ട് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. ചില രോഗങ്ങൾ പുരുഷൻമാരെ മാത്രം ലക്ഷ്യമിടുന്നവയാണ്. എന്നാൽ ചിലതാകട്ടെ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നവയും. ഇത്തരത്തില്‍ പുരുഷന്റെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് എന്തൊക്കെ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നവ കൂടിയാണ് എന്ന കാര്യവും അറിഞ്ഞിരിക്കണം.

ഇന്നത്തെ കാലത്ത് രോഗങ്ങൾ ബാധിക്കുന്നത് വളരെ കൂടുതലാണ്. ഏതൊക്കെ തരത്തില്‍ അത് ജീവിതത്തെ ബാധിക്കും എന്ന് പറയാൻ സാധിക്കുകയില്ല. ആരോഗ്യസംരക്ഷണത്തിൽ പുരുഷന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാൻസർ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ കൃത്യമായ രോഗനിർണയം അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

<strong>most read: ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്</strong>most read: ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്

പുരുഷനെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന ഓരോ അവസ്ഥയും അൽപം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കൃത്യമായ രോഗ നിർണയം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഏഴിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം.

പ്രായമായവരിൽ സാധ്യത

പ്രായമായവരിൽ സാധ്യത

അൽപം പ്രായമാവുന്നതിലൂടെയാണ് ഇത്തരം സാധ്യത വളരെ കൂടുതലാവുന്നത്. പ്രായമാവുന്നതിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന അവസ്ഥയിലേക്കുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. 70 വയസ്സ് പിന്നിടുന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. ഇവരിൽ രോഗം അങ്ങേയറ്റത്തെത്തുമ്പോഴാണ് നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് എന്തെ‌ങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാല്‍ ഉടൻ തന്നെ ഡോക്ടറെ കാണുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

വിറ്റാമിൻ ഡിയുടെ അഭാവം

വിറ്റാമിൻ ഡിയുടെ അഭാവം

വിറ്റാമിൻ ഡിയു‌ടെ അഭാവം പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സർ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ടത് സൂര്യ പ്രകാശം കൊള്ളുന്നതിന് വേണ്ടിയാണ്. വിറ്റാമിൻ ഡിയുടെ അളവും പ്രോസ്റ്റേറ്റ് ക്യാൻസറും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ആരോഗ്യത്തിന് വളരെയധികം വേണ്ട ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശം കുറവുള്ള രാജ്യങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പുരുഷന്‍മാരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സൂര്യ പ്രകാശം കൊള്ളുന്നതിന് വേണ്ടി ശ്രമിക്കണം. ഗർഭാവസ്ഥയിൽ അമ്മമാർ സൂര്യ പ്രകാശം കൊള്ളുന്നത് പല രോഗങ്ങളേയും തടയുന്നതിന് വേണ്ടിയാണ്.

ശരീരഭാരം കൂടിയവരിൽ

ശരീരഭാരം കൂടിയവരിൽ

അനിയന്ത്രിതമായ ശരീരഭാരം ഉള്ളവരിൽ പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വളരെ കൂ‌ടുതലാണ്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായാണ് ബാധിക്കുന്നു. അമിതവണ്ണം പലപ്പോഴും പല രോഗങ്ങളേയും കൂടെക്കൂട്ടുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളെ നിങ്ങളിൽ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗം രണ്ട് തരത്തിലാണ് ഉള്ളത്

രോഗം രണ്ട് തരത്തിലാണ് ഉള്ളത്

രോഗം പലപ്പോഴും രണ്ട് തരത്തിലാണ് ഉള്ളത്. 50 വയസ്സ് കഴിഞ്ഞവരിലും 80 വയസ്സ് കഴിഞ്ഞവരിലും ആണ് ഗുരുതരാവസ്ഥയിൽ രോഗം ബാധിക്കുന്നത്. എന്നാൽതീവ്രത കുറഞ്ഞാതായാണ് പൊതുവേ 50 വയസ്സിനു ശേഷമുള്ള പ്രോസ്റ്റേറ്റ് ക്യാൻസറിനെ കണക്കാക്കുന്നത്. എന്നാൽ 70-80 വയസ്സിനു ശേഷമുള്ള പ്രോസ്റ്റേറ്റ് ക്യാൻസര്‍ അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് പല വിധത്തിലാണ് ജീവനെ ബാധിക്കുന്നത്.

തിരിച്ചറിയാൻ

തിരിച്ചറിയാൻ

രോഗം കൃത്യസമയത്ത് നിർണയിച്ച് തിരിച്ചറിയുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് പലപ്പോഴും കാര്യങ്ങൾ പ്രശ്നത്തിലാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ തിരിച്ചറിയുന്നതിന് ബയോപ്സി അത്യാവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാൽ ഉ‌ടനേ തന്നെ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ ശ്രദ്ധിക്കുക. സംശയം ചെറുതാണെങ്കിൽ പോലും അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പ്രോസ്റ്റേറ്റ് ക്യാൻസർ നിങ്ങളിലുണ്ടോ എന്ന് മനസ്സിലാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ചില ലക്ഷണങ്ങളാണ്. മൂത്ര തടസ്സം, മൂത്രമൊഴിക്കുമ്പോൾ എരിച്ചിലും പുകച്ചിലും, ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, അണുബാധ, മൂത്രത്തിൽ രക്തത്തിന്റെ അംശം, നട്ടെല്ലിലെ വേദന തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസർ ലക്ഷണങ്ങളാണ്. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളാണെങ്കില്‍ പോലും ഡോക്ടറെ സമീപിക്കാൻ മടിക്കേണ്ടതില്ല.

തിരിച്ചറിയാൻ കാലതാമസം

തിരിച്ചറിയാൻ കാലതാമസം

പലപ്പോഴും ഇത്തരം രോഗങ്ങൾ തിരിച്ചറിയാൻ കാലതാമസം നേരിടുന്നതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്. ഭൂരിഭാഗം പേരിലും ഇത്തരം ക്യാൻസറുകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പുറത്തായിരിക്കും വരുക. അതുകൊണ്ട് തന്നെ തിരിച്ചറിയാൻ വളരെ വൈകുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

English summary

vitamin D and prostate cancer relationship

The relationship between vitamin D and prostate cancer is controversial read on
X
Desktop Bottom Promotion