For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈ വലിപ്പമുള്ള ആവണക്കിലയില്‍ പ്രമേഹം പടി കടക്കും

കൈ വലിപ്പമുള്ള ആവണക്കിലയില്‍ പ്രമേഹം പടി കടക്കും

|

ഒരു പ്രായം കഴിഞ്ഞാല്‍ നമുക്കൊപ്പം സ്ഥിര താമസമാക്കുന്ന ചില രോഗങ്ങളുണ്ട്, ജീവിത ശൈലീ രോഗങ്ങളെന്നോ പാരമ്പര്യ രോഗങ്ങളെന്നോ എല്ലാം പറയാവുന്ന ചില പ്രത്യേക രോഗങ്ങളാണിവ.

ഇത്തരം പാരമ്പര്യ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം എന്നു പറയാം. പ്രധാനമായും ഇതു പാരമ്പര്യ രോഗം തന്നെയാണ്. കാരണം പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇതു വരാനുള്ള സാധ്യതയും ഏറെയാണ്. ഏതു പ്രായത്തിലും വരാവുന്ന ഒരു രോഗവുമാണിത്. ഗര്‍ഭിണികളില്‍ ജെസ്‌റ്റേഷണല്‍ ഡയബെറ്റിസ് വരുന്നതു സാധാരണയാണ്. ഗര്‍ഭിണിയ്ക്കു പ്രമേഹമെങ്കില്‍ ജനിച്ചു വീഴുന്ന നവജാ ശിശുവിനും സാധാരണയാണ്. അമിത വണ്ണമുള്ള ഷുഗര്‍ ബേബിയാണ് ഫലം. ഇതല്ലാതെ തന്നെ ചെറുപ്രായത്തില്‍ തന്നെ പ്രമേഹം വരുന്ന കുട്ടികളുണ്ട്. ചെറുപ്പക്കാരിലും പല കാരണങ്ങള്‍ കൊണ്ട് ഇതു കാണാം.

പ്രമേഹത്തിന് പാരമ്പര്യമല്ലാതെയും ചില കാരണങ്ങളുണ്ട്. സ്‌ട്രെസ് ഇതിലൊന്നാണ്. ഭക്ഷണ ശീലം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനു കാരണമാകുന്ന ചിലതാണ്.

പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നീട് പൂര്‍ണമായും മാറ്റാന്‍ സാധിയ്ക്കില്ല. എന്നാല്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുകയും ചെയ്യും. ഇതിനായി പല വീട്ടു വൈദ്യങ്ങളുമുണ്ട്.

<strong>പ്രമേഹത്തിന് ഒറ്റമൂലി, വെളുത്തുള്ളി കറുവാപ്പട്ട</strong>പ്രമേഹത്തിന് ഒറ്റമൂലി, വെളുത്തുള്ളി കറുവാപ്പട്ട

പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന പല വീട്ടു വൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്തവ.
ഇതെക്കുറിച്ചറിയൂ,

ആവണക്കിന്റെ ഇല

ആവണക്കിന്റെ ഇല

ആവണക്കിന്റെ ഇല പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്. ആവണക്ക് ഓയില്‍ അഥവാ കാസ്റ്റര്‍ ഓയില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ്. ഇതിന്റെ ഇലയാകട്ടെ, പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരവുമാണ്.

ജീരകവും

ജീരകവും

ആവണക്കിന്റെ ഇലയ്‌ക്കൊപ്പം ജീരകവും ഇതിനായി ഉപയോഗിയ്ക്കും. ജീരകത്തില്‍ തൈമോക്വയ്‌നോന്‍ എന്നൊരു വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കും. പാന്‍ക്രിയാസിലെ ബി സെല്‍സിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയാണ് ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നത്. കൂടാതെ ജീരകം ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴിയും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ക്കൊപ്പം ജീരകവും ഉപയോഗിയ്ക്കാറുണ്ട്. ദിവസവും 2 ഗ്രാം ജീരകം കഴിയ്ക്കുന്നത് ഫാസ്റ്റിംഗ് ഷുഗര്‍ തോതിലും ഭക്ഷണശേഷമുള്ള രക്തപരിശോധനയിലും കാര്യമായ കുറവു വരുത്തുന്നുവെന്നും 2010ലെ ഒരു പഠനം കാണിയ്ക്കുന്നു.

ഈ രീതി

ഈ രീതി

ഈ രീതി വളരെ സിംപിളാണ്. ആവണക്കിന്റെ ഇലയാണ് ഇതിനായി വേണ്ടത്. നിങ്ങളുടെ കൈപ്പത്തി വലിപ്പമുള്ള ആവണക്കിന്റെ രണ്ട് ഇല എന്നതാണ് കണക്ക്. ഇതെടുക്കുക. നല്ല പോലെ വൃത്തിയാക്കി കഴുകുക. ഇതിന്റെ നീരെടുക്കുക. മിക്‌സിയില്‍ അരച്ചെടുത്താല്‍ മതിയാകും. ഇതിനൊപ്പം അര സ്പൂണ്‍ ജീരകവും ചേര്‍ത്തു കഴിയ്ക്കാം. നീരിനൊപ്പം ഇത്രയും ജീരകം പൊടിച്ചെടുത്തു ചേര്‍ത്തു കഴിയ്ക്കാം. ഇല്ലെങ്കില്‍ ആവണക്കിലയും ജീരകവും അരച്ചെടുത്തു കഴിയ്ക്കാം. ആഴ്ചിയില്‍ രണ്ടു മൂന്നു ദിവസം, അല്ലെങ്കില്‍ ആറുമാസക്കാലം ഒന്നരാടം ദിവസം ഇട വിട്ട് ഇതു കഴിയ്ക്കാം. ഗുണമുണ്ടാകും. ആവണക്കിന്റെ തളിരില വേണം, കഴിയ്ക്കുവാന്‍. രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. ഇതു കഴിച്ച് അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. പ്രമേഹമുള്ളവര്‍ക്കു മാത്രമല്ല, ഇല്ലാത്തവര്‍ക്കു വരാതിരിയ്ക്കാനും ഇതു നല്ലതാണ്.

പച്ചക്കായ

പച്ചക്കായ

പച്ചക്കായയാണ് ഇതിനുള്ള മറ്റൊരു പ്രതിവിധി. പച്ചക്കായ ചുട്ടു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. മുത്താറിയും പച്ചക്കായയും ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. മുത്താളി തികച്ചും നാട്ടുസസ്യമാണ്.

കീഴാര്‍ നെല്ലി

കീഴാര്‍ നെല്ലി

കീഴാര്‍ നെല്ലിയാണ് ഇതിനുളള മറ്റൊരു പരിഹാരം. കീഴാര്‍ നെല്ലി നെല്ലിയോടു സാമ്യമുള്ള സസ്യമാണ്. നമ്മുടെ വളപ്പുകളില്‍ യഥേഷ്ടം കാണുന്ന ഒന്ന്. ഇത് സമൂലം അരച്ചു വെറും വയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയുവാന്‍.

ഇതു പോലെ നല്ല ഭക്ഷണവും

ഇതു പോലെ നല്ല ഭക്ഷണവും

ഇതു പോലെ നല്ല ഭക്ഷണവും അത്യാവശ്യം. നല്ല ഫ്രൂട്‌സ് കഴിയ്ക്കുക. ദിവസവും രണ്ടു മൂന്നു തരം പഴങ്ങള്‍ കഴിയ്ക്കാം. ധാരാളം വെള്ളം കുടിയ്ക്കുക. വ്യായാമം ചെയ്യുക. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ അത്യോവശ്യമാണ്.

Read more about: diabetes പ്രമേഹം
English summary

Tender Castor Leaf And Cumin To Control Diabetes

Tender Castor Leaf And Cumin To Control Diabetes, Read more to know about,
X
Desktop Bottom Promotion