For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിപ്പക്ക് ശേഷം മരണഭീതി പരത്തി വെസ്റ്റ് നൈല്‍ പനി

|

നമ്മുടെ നാടിനെ പിടിച്ചുലച്ച ഒന്നാണ് നിപ്പ വൈറസ് ബാധ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനേക്കാള്‍ഭീകരമായി ഭീതി പരത്തി മുന്നേറുകയാണ് വെസ്റ്റ് നൈല്‍ പനി. പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചതോടെ ആശങ്കകളും ഭയവും വര്‍ദ്ധിക്കുകയാണ് ചെയ്തത്. എന്നാല്‍ എന്താണ് വെസ്റ്റ് നൈല്‍ പനി, എന്തുകൊണ്ടാണ് ഇതിനെ ഇത്ര മാത്രം പേടിക്കേണ്ടത്, എങ്ങനെ ഈ രോഗം പടരുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മളെല്ലാം അറിഞ്ഞിരിക്കണം. വൈറസ് ബാധമൂലമാണ് ഇത് പകരുന്നത്. പകര്‍ച്ചവ്യാധിയായി എല്ലാവരിലേക്കും പടര്‍ന്ന് പിടിക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തിക്കുന്നത്. കൊതുകാണ് പ്രധാന രോഗവാഹി.

അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകളില്‍ നിന്നും ആണ് മനുഷ്യരിലേക്ക് ഈ രോഗമെത്തുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് പകരില്ലെങ്കിലും വൈറസ് നേരിട്ട് പകര്‍ത്തുന്നതിലൂടെയും രക്തദാനത്തിലൂടേയും മറ്റും ഈ രോഗം പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അമ്മ കുഞ്ഞിന് മുലയൂട്ടുന്നതിലൂടെയും ഇത്തരം രോഗം പകരാവുന്നതാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. കൊതുക് ജന്യ രോഗങ്ങളില്‍ ഏറെ പരിചയമില്ലാത്ത ഒന്നാണ് വെസ്റ്റ് നൈല്‍ പനി.

വെസ്റ്റ് നൈല്‍ പനി ഇന്ന് നമ്മളെ ഭീതിയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. അതിന് മുന്‍പ് തന്നെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന് നോക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

<strong>most read: ഹൃദയാരോഗ്യത്തിനും ലൈംഗിക ശേഷിക്കും കരിങ്കോഴി</strong>most read: ഹൃദയാരോഗ്യത്തിനും ലൈംഗിക ശേഷിക്കും കരിങ്കോഴി

ഉഗാണ്ടയിലാണ് ഈ പനി ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ ഇടയില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് പലപ്പോഴും അറിയുന്നില്ല. പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരിക്കുകയില്ല എന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ രോഗം മൂര്‍ച്ഛിച്ച് കഴിയുമ്പോഴാണ് പലപ്പോഴും എല്ലാവരും അറിയുന്നത്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ പരിഹാരങ്ങള്‍ മുന്‍കരുതലുകള്‍ എന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പനി, തലവേദന, ക്ഷീണം, ശരീര വേദന, ഛര്‍ദ്ദി, ഓര്‍മ്മക്കുറവ് എന്നിവയാണ് വെസ്റ്റ് നൈല്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് പിന്നീട് ഗുരുതരാവസ്ഥയിലായി നാഡീവ്യൂഹത്തെ ബാധിക്കുകയും ഇത് പിന്നീട് എന്‍സൈഫലൈറ്റിസ് ആവുകയും ചെയ്യുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ എത്തുന്നതിന് ഇത് കാരണമാകുന്നു. കൃത്യമായി രോഗനിര്‍ണയം നടത്തിയാല്‍ അത് മരണത്തില്‍ നിന്ന് രോഗിയെ രക്ഷപ്പെടുത്തുന്നു.

ഗുരുതര ലക്ഷണങ്ങള്‍

ഗുരുതര ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനിക്ക് ഉണ്ടാവുന്ന തരത്തിലുള്ള പനി തന്നെയാണ് ആദ്യ ലക്ഷണം. എന്നാല്‍ കണ്ണ് വേദന, ശരീര വേദന, ശരീരത്തില്‍ തടിപ്പുകള്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ രോഗം അതിന്റെ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു എന്നാണ് കാണിക്കുന്നത്. ചിലരില്‍ അപൂര്‍വ്വമായെങ്കിലും മെനഞ്ചൈറ്റിസ് എന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ മെനഞ്ചൈറ്റിസ് പോലുള്ള ഗുരുതരാവസ്ഥ പലപ്പോഴും വളരെ ചെറിയ ഒരു ശതമാനം രോഗികളില്‍ മാത്രമേ കാണുകയുള്ളൂ.

സമയം ഇങ്ങനെ

സമയം ഇങ്ങനെ

വൈറസ് ബാധ ശരീരത്തില്‍ ഉണ്ടെങ്കില്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പതിനാല് ദിവസം വരെ പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കുന്നു. എങ്കിലും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

രാത്രിയില്‍ രക്തം കുടിക്കുന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. പക്ഷികളുടെ രക്തം കുടിക്കുന്ന കൊതുകുകളിലേക്ക് പക്ഷികളില്‍ നിന്നാണ് ഈ വൈറസ് പടരുന്നത്. രോഗവാഹകരായ കൊതുകുകള്‍ രക്തത്തിനായി കുത്തുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് പകരുന്നു. പക്ഷികളില്‍ നിന്ന് രക്തം കുടിക്കുന്ന അവസ്ഥയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പ്രധാനമായും പതിനാല് തരം കൊതുകുകളാണ് അസുഖം പരത്തുന്നത്. കൊതുക് ഇടുന്ന മുട്ട വഴി പലപ്പോഴും അടുത്ത തലമുറയിലേക്കും രോഗകാരികളായ വൈറസ് പകരുന്നു.

പ്രതിരോധിക്കുന്നത് ഇങ്ങനെ

പ്രതിരോധിക്കുന്നത് ഇങ്ങനെ

പ്രതിരോധമാണ് ആദ്യം വേണ്ടത്.അതിനായി പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കണം. ഉറങ്ങുമ്പോള്‍ കൊതുകു വലക്കുള്ളില്‍ ഉറങ്ങണം, ക്യുലക്‌സ് കൊതുകുകളെ നശിപ്പിക്കാന്‍ ശ്രദ്ധിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ചികിത്സിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും ചിക്തിസ വൈകിപ്പിക്കരുത്. മാത്രമല്ല പനിയാണെന്ന് കരുതിയുള്ള സ്വയം ചികിത്സ അപകടം വരുത്തി വെക്കുന്നതായിരിക്കും.

 ഗുരുതരാവസ്ഥ

ഗുരുതരാവസ്ഥ

വെസ്റ്റ് നൈല്‍ പനി ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതാണോ എന്ന് പലര്‍ക്കും അറിയുകയില്ല. എന്നാല്‍ വൈറസ് ബാധിച്ച നല്ലൊരു വിഭാഗം ആളുകളേയും നമുക്ക് ചികിത്സിച്ച് സുഖപ്പെടുത്താവുന്നതാണ്. പക്ഷേ പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയില്‍ വെക്കണം. അല്ലെങ്കില്‍ രോഗത്തേക്കാള്‍ വളരെയധികം പ്രതിസന്ധികള്‍ പിന്നീട് രോഗം മാറിയ ശേഷവും നിങ്ങളെ വേട്ടയാടുന്നു.

 എത് പ്രായക്കാരിലും

എത് പ്രായക്കാരിലും

ഏത് പ്രായക്കാരേയും ബാധിക്കുന്നുണ്ട് ഈ രോഗാവസ്ഥ. എങ്കിലും പ്രായമായവരില്‍ പലപ്പോഴും ഇതിന്റെ ഗുരുതരാവസ്ഥ വളരെ കൂടുതലായിരിക്കും. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവരിലും ഡയബറ്റിസ്, ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍ എന്നിവ ഉള്ളവരിലും ഗുരുതരാവസ്ഥക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ അത് നിങ്ങളെ എത്തിക്കുന്നു.

English summary

Symptoms, Diagnosis, and Treatment of west nile fever

In this article we explain symptoms , diagnosis and treatment of west nile fever, read on to know more about it.
X
Desktop Bottom Promotion