For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സെടുക്കും വെയിലിനെ പ്രതിരോധിക്കേണ്ടതിങ്ങനെ

|

ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടില്‍ ചൂടു കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനകം നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. മാത്രമല്ല താപ നില ഇനിയും ഉയരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. സൂര്യാഘാതമേറ്റ് മരണപ്പെടുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് പലര്‍ക്കും അറിയുകയില്ല.

<strong>Most read: ക്യാന്‍സര്‍, ബിപി; സാമ്പാര്‍ചീരയില്‍ മരുന്നുണ്ട്‌</strong>Most read: ക്യാന്‍സര്‍, ബിപി; സാമ്പാര്‍ചീരയില്‍ മരുന്നുണ്ട്‌

കൂടുതല്‍ ആളുകള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഈ വേനലില്‍ അനുഭവിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് സൂര്യാഘാതത്തെ പരിഹരിക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കേണ്ടത് എന്ന് നോക്കാം. വേനലില്‍ ചുട്ടു പോള്ളുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളെ ഗുരുതരമായ അവസ്ഥകളിലേക്കാണ് തള്ളിയിടുന്നത്. നിങ്ങള്‍ക്ക് സൂര്യാഘാതമേറ്റാല്‍ അല്ലെങ്കില്‍ നിങ്ങളുടെ കൂടെയുള്ള ആളുകള്‍ക്ക് സൂര്യാഘാതമേറ്റാല്‍ അത് എങ്ങനെ തരണം ചെയ്യണം എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും നോക്കാം.

 സൂര്യാഘാതം ഏറ്റാല്‍

സൂര്യാഘാതം ഏറ്റാല്‍

സൂര്യാഘാതം ഏറ്റാല്‍ അത് എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കും എന്ന കാര്യം പലപ്പോഴും ആര്‍ക്കും അറിയില്ല. ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതിനെ അല്‍പം ശ്രദ്ധിച്ചാല്‍ മതി അതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിലൂടെ സൂര്യാഘാതത്തെ നമുക്ക പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

 ചര്‍മ്മത്തിലെ വിളര്‍ച്ച

ചര്‍മ്മത്തിലെ വിളര്‍ച്ച

ചര്‍മ്മത്തിലെ വിളര്‍ച്ചയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് മനസ്സിലാക്കിയാല്‍ സൂര്യാഘാതമേറ്റോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. വിളര്‍ച്ച ബാധിച്ചതു പോലെയുള്ള ചര്‍മ്മം എല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നല്ല. എന്നാല്‍ ഇതും ഒരു ലക്ഷണമാണ് എന്ന കാര്യം അവഗണിക്കരുത്.

ക്ഷീണം

ക്ഷീണം

അമിത ക്ഷീണം ഈ വേനല്‍ക്കാലത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ പുറത്ത് പോയി വന്ന ഉടനേ അമിതമായി ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നുണ്ടെങ്കില്‍ അതിനെ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കാരണമാകുന്നത് അല്ലെങ്കില്‍ വിരല്‍ ചൂണ്ടുന്നത് പലപ്പോഴും സൂര്യാഘാത ലക്ഷണങ്ങളിലേക്കാണ് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് ഈ ലക്ഷണവും ശ്രദ്ധിക്കണം.

ഓക്കാനവും തലകറക്കവും

ഓക്കാനവും തലകറക്കവും

ഓക്കാനവും തല കറക്കവും പുറത്ത് പോയി വന്ന ഉടനേ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പലപ്പോഴും ലക്ഷ്യം വെക്കുന്നത് പലപ്പോഴും സൂര്യാഘാതത്തിലേക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഓക്കാനവും തലകറക്കവും എല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ അല്ല.

ഹൃദയമിടിപ്പിന്റെ വേഗം

ഹൃദയമിടിപ്പിന്റെ വേഗം

ഹൃദയമിടിപ്പിന്റെ വേഗം തന്നെയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ സൂര്യാഘാതമേറ്റു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ</strong>Most read: വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ

ശ്വാസഗതിയുടെ വേഗം

ശ്വാസഗതിയുടെ വേഗം

ശ്വാസഗതിയുടെ വേഗമാണ് മറ്റൊന്ന്. ഇത് ആഴം കുറവും എന്നാല്‍ വേഗത്തിലും ആവുമ്പോള്‍ അത് അല്‍പം ഗുരുതരമായ അവസ്ഥയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പുറത്തിറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ശ്വാസഗതിയുടെ വേഗം കൂടുന്നത് പലപ്പോഴും സൂര്യാഘാതമേല്‍ക്കുന്നതിന്റെ ലക്ഷണമാണ്.

പേശികളുടെ കോച്ചിപ്പിടുത്തം

പേശികളുടെ കോച്ചിപ്പിടുത്തം

പേശികളുടെ കോച്ചിപ്പിടുത്തം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതും ശ്രദ്ധിക്കണം. മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ചൂടില്‍ നടക്കുമ്പോള്‍ അനുഭവപ്പെട്ടാല്‍ ഉടനേ തന്നെ വിശ്രമിക്കണം. അതും തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമേ വിശ്രമിക്കാന്‍ പാടുകയുള്ളൂ. ഇതെല്ലാം സൂര്യാഘാത ലക്ഷണങ്ങളാണ് എന്ന കാര്യം മറക്കേണ്ടതില്ല.

പ്രതിരോധിക്കേണ്ടത് ഇങ്ങനെ

പ്രതിരോധിക്കേണ്ടത് ഇങ്ങനെ

എങ്ങനെ സൂര്യാഘാതത്തെ പ്രതിരോധിക്കണം എന്നുള്ളത് നാം ഓരോരുത്തരും ഈ വേനലില്‍ അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്നു നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നമുക്ക് ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിന് സഹായിക്കുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിക്കാന്‍ അവസരം നല്‍കരുത്. നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് ദിവസവും മൂന്ന് ലിറ്റര്‍ തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവയും ശീലമാക്കുക. ഇതെല്ലാം ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കുറക്കേണ്ടത് ഇവയെല്ലാം

കുറക്കേണ്ടത് ഇവയെല്ലാം

ചായയും കാപ്പിയും ഇല്ലാതെ ജീവിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ചായയും കാപ്പിയും ഒരു പരിധി വരെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മദ്യപിക്കുന്നതും നല്ലതല്ല. കടയില്‍ നിന്നും വാങ്ങിക്കുന്ന കൃത്രിമ ശീതള പാനീയങ്ങള്‍ ദാഹം കുറക്കുമെങ്കിലും ഇവയെല്ലാം പിന്നീട് ദാഹം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇതെല്ലാം കുറക്കാന്‍ ശ്രദ്ധിക്കുക.

പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക

പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക

പഴങ്ങളും പച്ചക്കറികളും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്. വേറെയും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

 വെയിലുകൊള്ളുന്നത്

വെയിലുകൊള്ളുന്നത്

രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയുള്ള സമയം ഒരു കാരണവശാലും വെയില്‍ കൊള്ളരുത്. ഇത് നിങ്ങള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വസ്ത്രധാരണത്തിലും വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ശരീരത്തെ പ്രശ്‌നത്തിലാക്കുന്നു.

English summary

sunburn causes, symptoms and treatment

In this article we explain the sunburn causes, symptoms and treatment. Read on.
Story first published: Tuesday, March 26, 2019, 13:24 [IST]
X
Desktop Bottom Promotion