For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് വെള്ളം പോലും ശ്രദ്ധിക്കണം

|

വേനല്‍ക്കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളെയെല്ലാവരേയും വലക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന് കൃത്യമായ ചികിത്സ എന്നതിലുപരി ശ്രദ്ധിക്കേണ്ടത് മുന്‍കരുതലുകള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയാണ് ഈ നിമിഷത്തില്‍ ഏറ്റവും അത്യാവശ്യം. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല രോഗങ്ങളും ഉണ്ടാവുന്നത് തന്നെ പലപ്പോഴും വേനല്‍ക്കാലത്താണ്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഏറ്റവും നല്ലത്. അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

<strong>most read: വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ</strong>most read: വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ

അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം കുടിക്കുന്ന വെള്ളത്തില്‍ പോലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാരണം അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം മോശമാക്കുന്ന അവസ്ഥയുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ പുറത്ത് നിന്ന് വെള്ളം കുടിക്കാന്‍ പാടുകയുള്ളൂ. അത് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങളും കൂടെ കൂടുന്നു. വേനല്‍ കടുത്തതോടെ പുറത്ത് നിന്ന് പാനീയങ്ങള്‍ കഴിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ജലജന്യരോഗങ്ങള്‍ ചില്ലറയല്ല

ജലജന്യരോഗങ്ങള്‍ ചില്ലറയല്ല

ദാഹം തോന്നി എപ്പോഴെങ്കിലും രോഗങ്ങള്‍ക്ക് പുറകേ പോകണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പുറത്ത് നിന്ന് ധാരാളം വെള്ളം കുടിച്ചോളൂ. കൂടെ ജലജന്യ രോഗങ്ങളും പോരും. കാരണം ദാഹം ഈ വേനല്‍ക്കാലത്ത് സാധാരണമാണ്. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ സൗജന്യമായി ലഭിക്കുന്നത് രോഗങ്ങള്‍ കൂടിയാണ് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് എടുത്ത് ചാടാന്‍ പാടുകയുള്ളൂ.

 കോളറ

കോളറ

കോളറ തന്നെയാണ് ആദ്യം പിടിപെടുന്ന രോഗങ്ങള്‍. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും ഇതാണ്. ഛര്‍ദ്ദിയും അതിസാരവുമായി തുടങ്ങി മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. രോഗം പരത്തുന്ന വൈറസ് ശരീരത്തില്‍ എത്തുന്നതോടെ പിന്നെ രോഗത്തിന് പഞ്ഞമില്ലാതായി. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും പുറമെ നിന്ന് വെള്ളം കുടിക്കുന്നവരെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു.

ഉപ്പിട്ട കഞ്ഞിവെള്ളം

ഉപ്പിട്ട കഞ്ഞിവെള്ളം

പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പരമാവധി പുറത്ത് നിന്നും വെള്ളം കുടിക്കാതിരിക്കുക. വീട്ടില്‍ തന്നെയാണെങ്കിലും നല്ലതു പോലെ തിളപ്പിച്ച വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇനി രോഗം പിടിപെട്ടാല്‍ അതിന് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ എടുക്കുക. മാത്രമല്ല നല്ലതു പോലെ ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു.

വയറിളക്കം

വയറിളക്കം

കുട്ടികളിലാണ് ഈ രോഗം ഏറ്റവും ആദ്യം ബാധിക്കുന്നത്. ഇതിലൂടെ ശരീരത്തിന് ധാരാളം ജലനഷ്ടം സംഭവിക്കുന്നു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഇത് കാണുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഒരു ദിവസത്തില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ ശോധന നടത്തുന്നവരില്‍ ഇത്തരം രോഗമുണ്ടെന്ന് സ്ഥിരീകരിക്കാം. തിളപ്പിച്ച വെള്ളം, ഉപ്പിട്ട കഞ്ഞി വെള്ളം, ഒ ആര്‍ എസ് ലായനി എന്നിവയാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍. മാത്രമല്ല പ്രതിരോധ നടപടികളും സ്വീകരിക്കാവുന്നതാണ്.

ടൈഫോയ്ഡ്

ടൈഫോയ്ഡ്

എന്നും ഏത് കാലത്തും ശ്രദ്ധിക്കേണ്ടതാണ് ടൈഫോയ്ഡ്. കാരണം രോഗിയുടെ വിസര്‍ജ്യത്തിലൂടെയും മലിന ജലത്തിലൂടേയും ആണ് പ്രധാനമായും ടൈഫോയ്ഡ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഇക്കാര്യത്തില്‍ വേണം. അല്ലെങ്കില്‍ അത് പലപ്പോഴും മരണ കാരണം വരെ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാല്‍മൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയാണ് ആവശ്യം. ഇവിടേയും അത്യാവശ്യം എന്ന് പറയുന്നത് പ്രതിരോധം തന്നെയാണ്.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു രോഗാവസ്ഥയാണ് വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം എന്ന് പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ ഇ എന്നീ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ആറാഴ്ചയെങ്കിലും കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പുറത്ത് വരുകയുള്ളൂ.

മരണ കാരണം

മരണ കാരണം

മരണ കാരണം വരെ ആയേക്കാവുന്ന അവസ്ഥ പലപ്പോഴും മഞ്ഞപ്പിത്തത്തില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു കാരണവശാലും പുറത്ത് നിന്നോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നോ ഭക്ഷണമോ വെള്ളമോ കുടിക്കരുത്. ഇത് കൂടുതല്‍ ഗുരുതരാവസ്ഥ ക്ഷണിച്ച് വരുത്തുന്നു.

English summary

summer disease and ways to prevent them

Here are the list of common summer diseases and ways to prevent them. Take a look,
Story first published: Friday, March 22, 2019, 17:50 [IST]
X
Desktop Bottom Promotion