For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിനെ കുടുക്കും പഞ്ചപാണ്ഡവര്‍

കൊളസ്‌ട്രോളിനെ കുടുക്കും പഞ്ചപാണ്ഡവര്‍

|

ഒരു പ്രായം കഴിഞ്ഞാല്‍ വരുന്ന രോഗങ്ങള്‍ പലതുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണവും രോഗങ്ങളും വരെ ഇതിനു കാരണമാകും. എന്നാല്‍ ഈ രോഗങ്ങള്‍ പലതും ഇപ്പോള്‍ ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്നുവെന്നതാണ് വാസ്തവം.

ഇത്തരം രോഗങ്ങളില്‍ പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. പാരമ്പര്യ രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. എന്നാല്‍ പാരമ്പര്യമില്ലാതെയും വരാം. ഭക്ഷണവും ജീവിത ശൈലികളുമെല്ലാം കാരണമായി പറയാം.

കൊളസ്‌ട്രോള്‍ രണ്ടു തരത്തിലുണ്ട്. നല്ലതും ചീത്തയും. നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ആരോഗ്യകരമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് രക്തധമനികളില്‍ അടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തി ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുന്നത്.

തലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞുംതലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞും

കൊളസ്‌ട്രോള്‍ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണം. വറുത്തതും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ് തുടങ്ങി ഇതിനുള്ള കാരണങ്ങള്‍ പലതാണ്.

കൊളസ്‌ട്രോളിനെ നമുക്കു നിയന്ത്രിച്ചു നിര്‍ത്താം. ഇതിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം പല വീട്ടുവൈദ്യങ്ങളിലും പ്രധാന ചേരുവ അടുക്കളക്കൂട്ടു തന്നെയാണ്. വളരെ എളുപ്പം തയ്യാറാക്കി വളരെ എളുപ്പം ഉപയോഗിയ്ക്കാവുന്ന പല മരുന്നുകളും നമുക്കു തയ്യാറാക്കാം.

കൊളസ്‌ട്രോളിന് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു മരുന്നിനെ കുറിച്ചറിയൂ. അഞ്ചു തരം അടുക്കള ചേരുവകള്‍ കൂട്ടിയാണ് ഇതു തയ്യാറാക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കാമെന്നും ഇതിലെ പ്രധാന ചേരുവകള്‍ എന്തെന്നും അറിയൂ,

5 കൂട്ടു മരുന്നില്‍

5 കൂട്ടു മരുന്നില്‍

ഇഞ്ചി, വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കാന്‍ വേണ്ടത്.

ഓരോ ചേരുവകളും പല തരം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതുമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഇതിന്റെ പ്രധാന ഗുണമായി പറയാവുന്നത്. അസുഖങ്ങള്‍ വരാതെ തടയുന്നതിനും അസുഖങ്ങള്‍ മാറുന്നതിനുമെല്ലാം ഒരുപോലെ സഹായകമായ ഇത് നല്ലൊരു മരുന്നിന്റെ ഗുണം ചെയ്യുന്ന ഒന്നാണ്. കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഇത് വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകം നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം തരുന്ന ഒന്നാണ്. കൊളസ്‌ട്രോളിന്റെ പ്രധാന ശത്രുവാണ് വെളുത്തുള്ളി. രക്തശുദ്ധി വരുത്താനും ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കാനുമെല്ലാം ഏറെ ഗുണകരവുമാണ് ഇത്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

പല ഗുണങ്ങളുമുള്ള ചെറുനാരങ്ങ കൊളസ്‌ട്രോളിന്റെയും പ്രധാനപ്പെട്ട ശത്രുവാണ്. ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പമെല്ലാം പുറന്തള്ളി അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണിത്.

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍

പണ്ടത്തെ കാലത്ത് ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഗുണങ്ങള്‍ അജ്ഞാതമായിരുന്നുവെങ്കിലും ഇന്ന് ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞു വരികയാണ്. രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്. പുളിപ്പിച്ച ആപ്പിളില്‍ നിന്നെടുക്കുന്ന ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ്.

തേന്‍

തേന്‍

തേന്‍ സ്വാഭാവിക മധുരമാണ്. ആരോഗ്യകരമായ ആന്റിഓക്‌സിഡന്റാണ് ഇത്. ശുദ്ധമായ തേന്‍ ആരോഗ്യപരമായി ദോഷങ്ങള്‍ വരുത്തില്ലെന്നു മാത്രമല്ല, പല തരം ഉപകാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. വയറിന്‍െ ആരോഗ്യത്തിനും ചര്‍മാരോഗ്യത്തിനുമെല്ലാം ഇത് ഒരു പോലെ ഗുണകരമാണ്.

ഇതിനു വേണ്ട അളവുകള്‍

ഇതിനു വേണ്ട അളവുകള്‍

ഇതിനു വേണ്ട അളവുകള്‍ കൃത്യമായി എടുക്കുക. ഇഞ്ചി തോല്‍ കളഞ്ഞ് അരച്ചെടുക്കണം. ഇത് ഒരു കപ്പ് എടുക്കുക. ഇതേ കപ്പ് ഉപയോഗിച്ചു തന്നെ ബാക്കിയുള്ള ചേരുവകളും അളക്കുക. അളവും കൃത്യമാകാന്‍ ഇതാണ് വഴി. അരച്ച ശേഷം ഇഞ്ചി ഒരു കപ്പു വേണം, ഇതു പോലെ വെളുത്തുള്ളിയും തോല്‍ കളഞ്ഞ് ഇതേ കപ്പില്‍ ഒരു കപ്പു വേണം.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീര് ഇതേ കപ്പില്‍ ഒരു കപ്പ് എടുക്കുക. ഇതില്‍ വെള്ളം ചേര്‍ക്കാതെ വേണം, എടുക്കാന്‍. ഇതുപോലെ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതില്‍ ഒരു കപ്പ് എടുക്കണം. അതായത് അരച്ച ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും വിനെഗറും നാരങ്ങാനീരും ഒരു കപ്പില്‍ നിറയെ എടുക്കുക. തേന്‍ ഇതേ അളവുള്ള കപ്പില്‍ കാല്‍ കപ്പ് എടുത്താല്‍ മതിയാകും.

ഇത്

ഇത്

ഇത് അടുപ്പില്‍ വച്ചു വേവിച്ചു തയ്യാറാക്കണം. ഇതിന് ഏറ്റവും നല്ലത് ഇരുമ്പു കൊണ്ടുള്ള ചീനച്ചട്ടിയാണ്. ഇതുപോലെ മരത്തവി വച്ചാണ് ഇത് ഇളക്കേണ്ടത്.

കുറഞ്ഞ ചൂടില്‍

കുറഞ്ഞ ചൂടില്‍

തേന്‍ ഒഴികെയുള്ള എല്ലാ ചേരുവകളും ചീനച്ചട്ടി ചൂടാകുമ്പോള്‍ ഇതിലേയ്ക്കിട്ട് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ വേണം, ഇതു വേവിയ്ക്കാന്‍. ഇത് നല്ലപോലെ പാകത്തിന് തയ്യാറാകുമ്പോള്‍ ചെറിയ പച്ച നിറം വരും. തിളച്ചു വരുമ്പോള്‍ ഈ മിശ്രിതം പുറത്തേയ്ക്കു തെറിയ്ക്കുവാനും തുടങ്ങും. ഇതിന്റെ പച്ച നിറത്തിനു കാരണം വെളുത്തുളളിയിലെ സള്‍ഫറാണ്.

ഇത് വെന്തു കഴിഞ്ഞാല്‍

ഇത് വെന്തു കഴിഞ്ഞാല്‍

ഇത് വെന്തു കഴിഞ്ഞാല്‍ വാങ്ങി വച്ച് ചൂടാറാന്‍ വയ്ക്കുക. നല്ല പോലെ ചൂടാറിയ ശേഷം മാത്രം കാല്‍ കപ്പ് തേന്‍ ചേര്‍ത്ത് ഇളക്കുക. തേന്‍ രുചി കൂട്ടാനുള്ളതാണ്. ഇല്ലെങ്കില്‍ ഈ മിശ്രിതം കഴിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും.

ഇത് നല്ലപോലെ ചൂടാറിയ ശേഷം

ഇത് നല്ലപോലെ ചൂടാറിയ ശേഷം

ഇത് നല്ലപോലെ ചൂടാറിയ ശേഷം ഒരു ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം. ജാറില്‍ വെള്ളം തീരെ പാടില്ല. ഇല്ലെങ്കില്‍ മിശ്രിതം കേടാകും. അധികം സൂര്യപ്രകാരം കടക്കാത്ത ഇടത്തു വയ്ക്കുക. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരവും ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കാം. കൊളസ്‌ട്രോള്‍ നിലയ്ക്കു നിര്‍ത്തന്‍ സഹായിക്കുന്ന ഒരു മിശ്രിതമാണിത്.

English summary

Special Ginger Garlic Remedy To Treat Cholesterol

Special Ginger Garlic Remedy To Treat Cholesterol, Read more to know about,
X
Desktop Bottom Promotion