For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കുറയ്ക്കാന്‍ സ്‌പെഷല്‍ ഉലുവാ പേസ്റ്റ്....

കുടവയര്‍ കുറയ്ക്കാന്‍ സ്‌പെഷല്‍ ഉലുവാ പേസ്റ്റ്....

|

പലരേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ് ഇന്നത്തെ കാലത്ത് കുടവയര്‍. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വരുന്ന പ്രശ്‌നമാണിത്. കാരണങ്ങള്‍ ഭക്ഷണം തുടങ്ങി വ്യായാമക്കുറവു വരെ ഉണ്ടാകാം. ചില മരുന്നുകള്‍, പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍, സ്ത്രീകള്‍ക്കെങ്കില്‍ മെനോപോസ്, പ്രസവം പോലുള്ള അവസ്ഥകള്‍ എല്ലാം തന്നെ വയര്‍ ചാടാനുളള കാരണമാണ്.

വയര്‍ പോകുവാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനു പല അടുക്കളക്കൂട്ടുകളും സഹായിക്കും. നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന പല ചേരുവകളും ഇതിനു സഹായിക്കും.

meti

ഇത്തരത്തില്‍ ഒന്നാണ് ഉലുവ. ചെറിയ കയ്പു രസമുള്ള ഉലുവ പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ്. പ്രമേഹം മുതല്‍ വയര്‍ കുറയ്ക്കാന്‍ വരെ സഹായിക്കുന്ന ഒന്നാണ്.

ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയുടെ ഇതിലുണ്ട്. ഉലുവ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉലുവയ്ക്കു സാധിയ്ക്കും.

വിളര്‍ച്ച അകറ്റാനും ഹീമോഗ്ലോബിന്‍ കൂടാനും ഉലുവ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. വിളര്‍ച്ചയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണിത്.

വയര്‍ കുറയ്ക്കാന്‍ പല പ്രത്യേക രീതികളിലും ഉലുവ ഉപയോഗിയ്ക്കാം. വയര്‍ കുറയ്ക്കാന്‍ പല പ്രത്യേക രീതികളിലും ഉലുവ ഉപയോഗിയ്ക്കാം. ഉലുവ പേസ്റ്റാക്കി വെള്ളം തിളപ്പിച്ച് ഇതില്‍ ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്തു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം.

ഉലുവയ്‌ക്കൊപ്പം ശര്‍ക്കരയും

ഉലുവയ്‌ക്കൊപ്പം ശര്‍ക്കരയും

ഉലുവയ്‌ക്കൊപ്പം ശര്‍ക്കരയും ചേര്‍ത്താല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മരുന്നാണ്. ഉലുവ തിളപ്പിച്ച വെള്ളത്തില്‍ ലേശം ശര്‍ക്കര ചേര്‍ത്തിളക്കി കുടിയ്ക്കാം. ഉലുവ മുളപ്പിച്ച് ഇതില്‍ ശര്‍ക്കര ചേര്‍ത്ത് അരയ്ക്കുക. ഇത് കഴിയ്ക്കുന്നതു നല്ലതാണ്. ഉലുവ വേവിച്ചും ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം.

ഉലുവ ഡ്രെ

ഉലുവ ഡ്രെ

അല്‍പം ഉലുവ ഡ്രെ ആയി വറുക്കുക. ഇത് ചുവക്കനെ വറുക്കണം. പിന്നീട് ഇതിലേയ്ക്ക് അല്‍പം വെള്ളം ഒഴിയ്ക്കുക. ഇത് നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ തീയില്‍ വേണം, തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്ത് ഇതില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കാം. ഇത ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

ഉലുവ ചുവക്കനെ

ഉലുവ ചുവക്കനെ

ഉലുവ ചുവക്കനെ വറുത്ത് പൊടിയ്ക്കുക. ഈ പൊടി വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്.

വെളളത്തിലിട്ടു കുതിര്‍ത്തുക

വെളളത്തിലിട്ടു കുതിര്‍ത്തുക

തലേന്ന രാത്രി അല്‍പം ഉലുവ വെളളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുക. ഈ ഉലുവ ചവച്ചരച്ചു കഴിയ്ക്കുക. ഇതും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് ഇത് കഴിയ്ക്കുന്നതു ഗുണം ചെയ്യും.

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. വെള്ളമൂറ്റി നനഞ്ഞ കട്ടി കുറഞ്ഞ, വെള്ളത്തുണിയെങ്കില്‍ കൂടുതല്‍ നല്ലത്, ഇതില്‍ കെട്ടി വയ്ക്കുക. ഇതിനു മീതേ കട്ടിയുള്ള എന്തെങ്കിലും വസ്തു കയറ്റി വയ്ക്കുക. രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഇതു മുളയ്ക്കും. അല്‍പം നീളത്തില്‍ മുള വന്നാല്‍ ഇത് കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്.

ഉലുവ

ഉലുവ

ഉലുവ വിശപ്പു കുറയ്ക്കുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതു പോലെ ഇതിലെ ഫൈബറുകള്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതില്‍ 75 ശതമാനം വാട്ടല്‍ സോലുബിള്‍ ഫൈബറുകളാണ് ഉള്ളത്. ഇവ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. നല്ല ദഹനം നല്‍കി മലബന്ധം നീക്കുന്നു. ഇതിലെ ഗ്യാലക്ടോമാനന്‍ ഷുഗര്‍ പെട്ടെന്നു തന്നെ അപചയ പ്രക്രിയ വഴി നീക്കാന്‍ സഹായിക്കുന്നു. ഇതു പ്രമേഹവും ഫാറ്റും കുറയ്ക്കുന്നു.

English summary

Special Fenugreek Paste To Reduce Belly Fat

Special Fenugreek Paste To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion