For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറും പ്രമേഹവും ഒതുക്കും സ്‌പെഷല്‍ പിണ്ടി സൂപ്പ്

ഇളകാത്ത തടിയും ഇളക്കും ആയുര്‍വേദ വാഴപ്പിണ്ടിസൂപ്പ്

|

തടിയും വയറും ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണെന്നു പറയാം. പലതും ഇതു സൗന്ദര്യ പ്രശ്‌നമായാണ് എടുക്കുന്നതെങ്കിലും ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ വരുത്തും, ഇവ രണ്ടും. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ്.

വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പമാണ്. എന്നാല്‍ അത്ര തന്നെ ബുദ്ധിമുട്ടാണ് ഇത് കളഞ്ഞു കിട്ടാനും. മാത്രമല്ല, വയറ്റിലെ കൊഴുപ്പ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്.

ഇങ്ങനെ വെള്ളം കുടിച്ചാല്‍ രോഗം അടുക്കില്ലഇങ്ങനെ വെള്ളം കുടിച്ചാല്‍ രോഗം അടുക്കില്ല

പല തരത്തിലുള്ള കാരണങ്ങള്‍ തടിയ്ക്കു വയറിനും പുറകിലുണ്ടാകും. പാരമ്പര്യം, ഭക്ഷണ, ജീവിത രീതികള്‍, വ്യായമാക്കുറവ്, ഉറക്കക്കുറവ്, സ്‌ട്രെസ്, ചില അസുഖങ്ങള്‍, മരുന്നുകള്‍ ഇവയെല്ലാം ഇതില്‍ പെടും.

തടിയും വയറും വരുന്നത് ഒരു പിടി അസുഖങ്ങള്‍ക്കുള്ള കാരണമായി മാറാറുണ്ട്. ഇവയെല്ലാം ആയുസിനെ തന്നെ ബാധിയ്ക്കുന്നവയും നിത്യരോഗിയാക്കുന്നതുമാണ്.

വയര്‍, തടി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികളാണ്. ഇവ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാക്കില്ലെന്നതാണ് വാസ്തവം. ഗുണം ലഭിയ്ക്കുകയും ചെയ്യും. ഒരു കാര്യത്തിന് ഉപയോഗിയ്ക്കുമ്പോള്‍ ഒരു പാടു ഗുണം ല ഭിയ്ക്കും എന്നു വേണം, പറയാന്‍.

നാട്ടു ഭക്ഷണങ്ങള്‍ പലതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഒന്നാണ് വാഴപ്പിണ്ടി. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയുമാണ്.

വാഴപ്പിണ്ടി കൊണ്ട് ഒരു പ്രത്യേക രീതിയില്‍ സൂപ്പു വച്ചു കുടിച്ചാല്‍ തടിയും വയറുമെല്ലാം നല്ല പോലെ കുറഞ്ഞു കിട്ടും. ഇത് അല്‍പകാലം ചെയ്യണം എന്നു മാത്രം.

ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് ഇതു തയ്യാറാക്കുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ.

വാഴപ്പിണ്ടിയ്‌ക്കൊപ്പം

വാഴപ്പിണ്ടിയ്‌ക്കൊപ്പം

വാഴപ്പിണ്ടിയ്‌ക്കൊപ്പം ചെറിയ ഉള്ളി, വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവയും എള്ളെണ്ണയും ഇൗ പ്രത്യേക സൂപ്പ് തയ്യാറാക്കുവാന്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഫൈബര്‍

ഫൈബര്‍

വാഴപ്പിണ്ടി ഫൈബര്‍ സമ്പുഷ്ടമാണ്. ഇതാണ് കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന പ്രത്യേക ഗുണം. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. നല്ല ശോധന നല്‍കുന്നു. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ഇതാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതു മാത്രമല്ല, ദഹനം മെച്ചപ്പെടുത്തിയും ആരോഗ്യം നല്‍കുന്ന ഒന്നാണ്.

 കുരുമുളകും

കുരുമുളകും

ഇതില്‍ ചേര്‍ക്കുന്ന കുരുമുളകും

ചെറിയ ഉള്ളിയുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്. തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ് കുരുമുളക്. ഇത് ശരീരത്തിന്റെ മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ദഹനത്തിനും നല്ലതാണ്. ഇതിലെ പെപ്പറൈന്‍ എന്ന എന്‍സൈമാണ് ഈ എല്ലാ ഗുണങ്ങളും നല്‍കുന്നത്

ജീരകം

ജീരകം

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന വസ്തുവാണ് ജീരകം. ജീരകം കൊണ്ട് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ചേരുവകളും തയ്യാറാക്കാം. ഇതും മെറ്റബോളിസം ശക്തിപ്പെടുത്താനും ദഹനത്തിനുമെല്ലാം സഹായിക്കുന്നു.

മല്ലിയില

മല്ലിയില

ഇതില്‍ ചേര്‍ക്കുന്ന മല്ലിയിലയും ഫൈബര്‍ സമ്പുഷ്ടമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു തന്നെയാണ് ഇതും. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമം.

 പിണ്ടി

പിണ്ടി

ഒരു ചെറിയ കഷ്ണം പിണ്ടി നല്ലപോലെ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയത്, 4-5 കുരുമുളക്, കാല്‍ ടീസ്പൂണ്‍ ജീരകം, 2 വെളുത്തുള്ളി, 1 ചെറിയ ഉള്ളി, 250 മില്ലി വെള്ളം, 1 ടീസ്പൂണ്‍ എള്ളെണ്ണ, ഉപ്പ്, അല്‍പം മല്ലിയില എന്നിവയാണ് ഈ പ്രത്യേക വാഴപ്പിണ്ടി സൂപ്പുണ്ടാക്കാന്‍ വേണ്ടത്.

ജീരകം, കുരുമുളക്

ജീരകം, കുരുമുളക്

പിണ്ടി കഷ്ണങ്ങളാക്കുക, ജീരകം, കുരുമുളക് എന്നിവ ചതച്ചെടുക്കുക, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ അരിഞ്ഞെടുക്കു.

ഇത് 10 മിനിററു തിളപ്പിയ്ക്കുക

ഇത് 10 മിനിററു തിളപ്പിയ്ക്കുക

ഒരു ചീനച്ചട്ടിയില്‍ എള്ളെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, കുരുമുളക് എന്നിവയിട്ടു പൊട്ടിയ്ക്കുക. പിന്നീട് വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ വെള്ളമൊഴിയ്ക്കുക. ഇതു തിളച്ചു തുടങ്ങുമ്പോള്‍ വാഴപ്പിണ്ടി ഇതിലേയ്ക്കിടുക. കുറഞ്ഞ തീയില്‍ ഇത് 10 മിനിററു തിളപ്പിയ്ക്കുക. പിന്നീട് വാങ്ങി ഊറ്റിയെടുക്കണം.

ഇതിലേയ്ക്ക്

ഇതിലേയ്ക്ക്

ഊറ്റിയെടുത്ത ഇതിലേയ്ക്ക് പാകത്തിന് ഉപ്പും മല്ലിയില അരിഞ്ഞതും ചേര്‍ത്തിടാം. ഇത് ചെറിയ ചൂടില്‍ കുടിയ്ക്കാം. ആഴ്ചയില്‍ മൂന്നു ദിവസം ഇത് അല്‍പനാള്‍ കുടിയ്ക്കുക. ഫലം ലഭിയ്ക്കും.

ഹീമോഗ്ലാബിന്‍

ഹീമോഗ്ലാബിന്‍

ഈ പ്രത്യേക സൂപ്പ് തടി കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. പൊട്ടാസ്യം, വൈറ്റമിന്‍ ബി6 എന്നിവ അടങ്ങിയ ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഹീമോഗ്ലാബിന്‍ തോതു കൂട്ടാനും നല്ലതാണ്. അതായത് പ്രമേഹ നിയന്ത്രണത്തിനും അനീമിയയ്ക്കും ഇതു നല്ലൊരു മരുന്നാണെന്നര്‍ത്ഥം.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഫൈബര്‍ നിറഞ്ഞ ഈ സൂപ്പ് നല്ല ദഹനത്തിനും മലബന്ധം പരിഹരിയ്ക്കാനും സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്.

English summary

Special Ayurvedic Banana Stem Soup For Weight Lose And Belly Fat

Special Ayurvedic Banana Stem Soup For Weight Lose And Belly Fat,
X
Desktop Bottom Promotion