For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കമില്ലായ്മ : ലക്ഷണങ്ങൾ, പ്രകൃതിദത്ത ചികിത്സകൾ

|

ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തെ നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബാധിക്കുന്നു. സ്ഥിരമായി ഉറക്കം ലഭിക്കാതെ വരികയാണെങ്കിൽ, അത് നിങ്ങളുടെ മനസ്സിനെ തളർത്തുകയും, ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശേഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് മൂലമാണ് വീട്ടിലായാലും റോഡിലായാലും അപകടങ്ങൾ കൂടുതലായും ഉണ്ടാകുന്നതും.

<strong>Most read: പോണ്‍ചിത്രം കാണുന്ന ആണിലെ ആരോഗ്യം പേടിക്കണോ?</strong>Most read: പോണ്‍ചിത്രം കാണുന്ന ആണിലെ ആരോഗ്യം പേടിക്കണോ?

ഉറക്കമില്ലായ്മ നിങ്ങളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും അണുബാധയ്ക്കുമുള്ള സാധ്യകളും വർദ്ധിപ്പിക്കുന്നു. അതിനാൽ ഉറങ്ങാനുള്ള നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കുവാൻ ഉടൻ തന്നെ നടപടി എടുക്കേണ്ടതായുണ്ട്. അതിനായി നിങ്ങൾ കുറച്ച് പരിശ്രമിച്ചാൽ മാത്രം മതി. അതിനുള്ള വഴികൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് ഉറക്കമില്ലായ്മ?

എന്താണ് ഉറക്കമില്ലായ്മ?

മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോഴാണ് ഉറക്കമില്ലായ്മ എന്ന അവസ്ഥ ഉണ്ടാകുന്നത് എന്ന് അറിയാമല്ലോ. രാത്രി ഉറക്കം ശരിയാകാതെ വന്നാൽ, അടുത്ത ദിവസം ഒട്ടും ചുറുചുറുക്ക് അനുഭവപ്പെടുകയില്ല. എത്ര നേരം ഉറക്കം ആവശ്യമാണ് എന്നത് ഓരോ ആളുകൾക്കും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഉറക്കം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം പ്രായം കൂടിയവരെക്കാൾ കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ്.

ഉറക്കമില്ലായ്മയെ കുറിച്ചുള്ള ചില വസ്തുതകൾ

ഉറക്കമില്ലായ്മയെ കുറിച്ചുള്ള ചില വസ്തുതകൾ

ഉറക്കം ലഭിക്കാതെ വന്നാൽ അത് നിങ്ങളുടെ ശ്രദ്ധയെയും ചുറ്റും നൽകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള കഴിവിനെയും തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ സ്വബോധത്തെ ബാധിക്കുകയും, അത് വഴി വലിയ അപകടങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു (ട്രയിൻ റെയിൽ പാളം തെറ്റുക, വിമാനം അപകടത്തിൽ പെടുക എന്നിങ്ങനെ ഉദാഹരണങ്ങൾ). ഉറക്കം ലഭിക്കാതെ വരുന്നത് കൃത്യമായി ഉറങ്ങാൻ കഴിയാത്ത പ്രശ്നം മൂലമോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലമോ സംഭവിക്കാം. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ കടം വരുത്തിയ പോലെ ഉറക്കം ബാക്കി നിൽക്കുന്ന അവസ്ഥ മനസ്സിനും ശരീരത്തിനും വന്നുചേരും. ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് ഇനി തുടർന്ന് വായിക്കാം.

ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

പല കാരണങ്ങൾ മൂലം ഈ അവസ്ഥ വന്നുചേരാം. ചില കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനായി മനപൂർവ്വം ഉറക്കം തടയുന്ന പ്രവൃത്തി (പഠനം, ബിസിനസ്സ് ജോലികൾ, വിനോദങ്ങളിൽ ഏർപ്പെടൽ എന്നിങ്ങനെ ഉദാഹരണങ്ങൾ).

  • ജോലി സമയങ്ങളിൽ വരുന്ന മാറ്റങ്ങൾ
  • കുടുംബ പ്രാരാബ്ദ്ധങ്ങൾ
  • ജോലിയുടെ കാഠിന്യം
  • മാനസിക സമ്മർദ്ദം
  • ആരോഗ്യപരമായ പ്രശ്നങ്ങളായ കൂർക്കം വലി, വിഷാദരോഗം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ
  • ഉറക്കമില്ലായ്മ അനുഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ :
  • മ്ലാനമായി ഇരിക്കുക
  • അടിക്കടി കോട്ടുവായിടുക
  • അസ്വസ്ഥതയും ഈർഷ്യയും അനുഭവപ്പെടുക
  • പഠനത്തിലൊ മറ്റ് കാര്യങ്ങൾക്കോ ശ്രദ്ധ പതിപ്പിക്കുവാൻ സാധിക്കാതെ വരിക
  • മറവി കൂടുക
  • തലയിൽ ഭാരം തോന്നുന്നതിനാൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക
  • പ്രചോദനം ലഭിക്കാത്തത് പോലെ തോന്നുക
  • ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

    ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

    • ലൈംഗീക തൃഷ്ണ കുറയുക
    • വിശപ്പ് കൂടുക (കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തോട് ആർത്തി കൂടുക)
    • ഉറക്കമില്ലായ്മ ശരീരത്തിലെ ചില പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.
    • ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്നങ്ങൾ
    • ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരത്തെ ഈ പറയുന്ന രീതികളിൽ ബാധിക്കുന്നു :
    • രോഗപ്രതിരോധ ശേഷി കുറയുന്നു.
    • ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

      ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ?

      • ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയേറുന്നു.
      • ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാൽ അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
      • ടൈപ്പ് 2 പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുമുള്ള സാധ്യതയേറുന്നു.
      • ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
      • ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളും പരിണിതഫലങ്ങളും അറിഞ്ഞ സ്ഥിതിക്ക്, ഈ പ്രശ്നം പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെയാണ് എന്നാണ് ഇനി നമ്മൾ വായിക്കുവാൻ പോകുന്നത്.
      • ഉറക്കമില്ലായ്മ നീക്കുവാനുള്ള പ്രകൃതിദത്ത വഴികൾ

        ഉറക്കമില്ലായ്മ നീക്കുവാനുള്ള പ്രകൃതിദത്ത വഴികൾ

        ഉറങ്ങുന്നതിന് മുൻപായി ചൂടുവെള്ളത്തിൽ ഒരു ചെറിയ കുളി കുളിക്കുന്നത് നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു. ഇനി അടുത്ത തവണ ഉറക്കം ലഭിക്കാതെ വന്നാൽ ഉടൻ ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി നോക്കു. ഫലം ചെയ്യുമോ എന്ന് അറിയാം.

        1. ചൂടുവെള്ളത്തിൽ കുളിക്കുക

        2. എസ്സൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുക

        ഇതിനായി വേണ്ടത്

        1-2 തുള്ളി ലാവണ്ടർ, ചാമോമൈൽ, അല്ലെങ്കിൽ ഓറഞ്ച് എന്നിവയുടെ എസ്സൻഷ്യൽ ഓയിൽ

        ആവി പിടിക്കുന്ന ഡിഫ്യൂസർ

        വെള്ളം

        നിങ്ങൾ ചെയ്യേണ്ടത്

        ഡിഫ്യൂസറിൽ വെള്ളം നിറച്ച് അതിലേക്ക് 1-2 തുള്ളി എസ്സൻഷ്യൽ ഓയിൽ ചേർക്കുക.

        ശേഷം ഡിഫ്യൂസർ ഓൺ ആക്കി അതിന്റെ ഗന്ധം ശ്വസിക്കുക.

        ഇത് എല്ലാദിവസവും രാത്രി കിടക്കുന്നതിന് മുൻപായി ചെയ്യുക.

        ഇത് എങ്ങിനെ പ്രയോജനപ്പെടും എന്ന് സംശയിക്കേണ്ട.

        ഇത്തരം എസ്സൻഷ്യൽ ഓയിൽ ഉപയോഗിച്ചുള്ള അരോമ തെറാപ്പി നിങ്ങളുടെ ശരീര പേശികളെയും മനസ്സിനെയും അയവ് വരുത്തി, ഉറക്കത്തിലേക്ക് ശരീരത്തെയും മനസ്സിനെയും നയിക്കുന്നു.

        വ്യായാമം

        വ്യായാമം

        ഭാരം നിയന്ത്രിക്കുന്നതിനേക്കാൾ ഗുണങ്ങൾ കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. കൃത്യമായ വ്യായാമം മാനസിക സമ്മർദ്ദം അകറ്റുകയും അതുവഴി ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

        നീല വെളിച്ചം ഒഴിവാക്കുക

        നീല വെളിച്ചം ഒഴിവാക്കുക

        എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും (ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്) ഒരുതരം നീല തരംഗ വെളിച്ചം പുറപ്പെടുവിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുൻപായി നീല വെളിച്ചം കാണുന്നത് ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണെ തടയുന്നു. ഇതുമൂലം നാഡീവ്യൂഹത്തിൽ ഉണർച്ച ഉണ്ടാവുകയും, തൻമൂലം ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുകയാണെങ്കിൽ സുഖനിദ്ര എളുപ്പത്തിൽ ലഭിക്കും.

        ശരിയായ ഭക്ഷണക്രമം പിന്തുടരുക

        ശരിയായ ഭക്ഷണക്രമം പിന്തുടരുക

        പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം മുതലായവ സ്ഥിരമായി കഴിക്കുന്നത് ഉറക്കം നല്ലരീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കാൻ ഇടവരുത്തും.

        കിടക്കുന്നതിന് കൃത്യസമയം വയ്ക്കുക

        കിടക്കുന്നതിന് കൃത്യസമയം വയ്ക്കുക

        ഉറങ്ങുന്നതിന് കൃത്യമായ സമയവും രീതികളും പിന്തുടരുന്നത് ഉറക്കമില്ലായ്മ പരിഹരിക്കുവാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി ശരീരത്തിൽ സുഖകരമായ മസാജ് ലഭിക്കുന്നത്, ചൂടുവെള്ളത്തിൽ കുളിക്കുന്നത്, ശാന്തവും ഇരുണ്ടതുമായ അന്തരീക്ഷം എന്നിങ്ങനെ ചില കാര്യങ്ങൾ ഉറക്കം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. കൂടാതെ, എല്ലാ രാത്രികളിലും ഒരു കൃത്യ സമയത്ത് ഉറങ്ങുന്നതും സുഖനിദ്രയ്ക്ക് വളരെയേറെ ഗുണകരമാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വഴുതിപ്പോകാൻ നിങ്ങൾക്ക് സാധിക്കും.

        പകൽ സമയത്ത് സൂര്യപ്രകാശം കൊള്ളുക

        പകൽ സമയത്ത് സൂര്യപ്രകാശം കൊള്ളുക

        പകൽ സമയങ്ങളിലെ സ്വാഭാവിക വെളിച്ചം ഏൽക്കാതിരിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ രീതികളെ ബാധിക്കൻ ഇടയുണ്ട്. ക്ലിനിക്കൽ സ്ലീപ്പ് മെഡിസിന്റെ ജേർണലിൽ പറഞ്ഞിരിക്കുന്ന പ്രകാരം, ഒരു വ്യക്തിയുടെ ശരീരത്തിന് എല്ലാത്തരം ഗുണം ചെയ്യുന്നതിൽ പകൽ സമയത്തെ സൂര്യപ്രകാശം വളരെ വലിയ പങ്കുവഹിക്കുന്നു എന്നാണ്. ഇത് സുഖനിദ്ര പ്രദാനം ചെയ്യുന്നതിലും നല്ല പങ്ക് വഹിക്കുന്നു. ഈ വഴികളിലൂടെ നിങ്ങളുടെ ഉറക്കം സാധാരണ നിലയിലേക്ക് എത്തിക്കുവാൻ സാധിക്കുന്നതാണ്. ഇതുകൊണ്ടും സാധിച്ചില്ലെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് വൈദ്യസഹായം തേടേണ്ടതാണ്. എന്നിരുന്നാലും, മരുന്ന് കഴിക്കുക എന്നത് അവസാന മാർഗ്ഗമായി മാത്രം കാണുക.

English summary

Sleep Deprivation causes, symptom, effects and Natural Treatments

Effects and symptom and Natural Treatments of Sleep Deprivation
Story first published: Friday, May 17, 2019, 15:42 [IST]
X
Desktop Bottom Promotion