For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സൂചന ഹൃദയത്തിലേയ്ക്കുള്ള രക്ത പമ്പിംഗ് തടസം

ഈ സൂചന ഹൃദയത്തിലേയ്ക്കുള്ള രക്ത പമ്പിംഗ് തടസം

|

രക്തക്കുഴലിലെ തടസം പലപ്പോഴും മരണത്തിലേയ്ക്കു വരെ വഴി തെളിച്ചു വിടുന്ന കാരണമാണെന്നു വേണം, പറയാന്‍. ക്ലോഗ്ഡ് ആര്‍ട്ടെറി എന്നാണ് ഈ പ്രത്യേക മെഡിക്കല്‍ കണ്ടീഷനെ പറയുക. ഇതു വഴി ഹൃദയത്തിലേയ്ക്ക് രക്തവും ഓക്‌സിജനുമൊന്നും എത്തിച്ചേരാതിരിയ്ക്കുന്നു. ഇത് ഹൃദയത്തകരാറിലേയ്ക്കും ഹാര്‍ട്ട് അറ്റാക്ക് പോലെയുളള പ്രശ്‌നങ്ങളിലേയ്ക്കുമെല്ലാം വഴി വയ്ക്കുകയും ചെയ്യുന്നു.

രക്തക്കുഴലുകളിലുണ്ടാകുന്ന തടസത്തിന്റെ പ്രധാനപ്പെട്ട കാരണം ഇതില്‍ കൊഴുപ്പ് അഥവാ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ്. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. രക്തപ്രവാഹം തടസപ്പെടുന്നത് ഹൃദയാഘാതത്തിനു മാത്രമല്ല, സ്‌ട്രോക്ക് പോലെയുള്ള അവസ്ഥകളിലേയ്ക്കും വഴിയൊരുക്കുകയും ചെയ്യുന്നു. ഹൃദയ പ്രവര്‍ത്തനം നേരെ നടക്കാതെ വരുന്നത് ബ്രെയിന്‍ അടക്കമുള്ള തലച്ചോറിലെ എല്ലാ അവയവങ്ങളേയും ബാധിയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഓക്‌സിജനും ഇതു വഴി ലഭിയ്ക്കാതിരിയ്ക്കുന്നു.

പലപ്പോഴും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നുവെന്ന് തിരിച്ചറിയാനാകാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നതും ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴിയൊരുക്കുന്നതും. കൊളസ്‌ട്രോള്‍, ട്രൈ ഗ്ലിസറൈഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത്തരം അവസ്ഥയുണ്ടാകാനുളള സാധ്യത ഏറെയുമാണ്.

പല രോഗലക്ഷണങ്ങളും ആദ്യം നമ്മുടെ ശരീരത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതായത് പലപ്പോഴും രോഗസൂചന, ആരോഗ്യം സംബന്ധിച്ച അപായ സൂചന ശരീരം തന്നെ നല്‍കുകയും ചെയ്യുന്നു. ഇതു തിരിച്ചറിയാനാകാതെ പോകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്.

രക്തക്കുഴലുകളില്‍ തടസമുള്ളത്, ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നത്, ശരീരം തന്നെ പലപ്പോഴും പല ലക്ഷണങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നമുക്കിതു തിരിച്ചറിയാനാകാതെ പോകുന്നുവെന്നതാണ് വാസ്തവം. ക്ലോഗ്ഡ് ആര്‍ട്ടെറിയുടെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പല തരത്തില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നറിയൂ, ഇതിന്റെ സൂചനകള്‍ എന്തെല്ലാമെന്നറിയൂ,

നടുവേദന

നടുവേദന

നടുവേദന ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ഇരിപ്പും നടപ്പും ശരിയല്ലാത്തതും പ്രായമാകുമ്പോള്‍ മസിലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും കാല്‍സ്യം, വൈറ്റമിന്‍ ഡി കുറവും നട്ടെല്ലിനുണ്ടാകുന്ന തകരാറുകളുമെല്ലാം കാരണമായി മാറാറുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ക്കൊപ്പം തടസപ്പെട്ട രക്തക്കുഴലുകളുടെ ഒരു ലക്ഷണം കൂടിയാണിത്. രക്തപ്രവാഹം തടസപ്പെടുമ്പോള്‍ ശരീരത്തിന്റെ കീഴ്ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹവും തടസപ്പെടുന്നു. ശരീരത്തിന് ആവശ്യമായ തോതില്‍ രക്തം ലഭിയ്ക്കാതെ വരുമ്പോള്‍, നട്ടെല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാതെ വരുമ്പോള്‍, നടുവേദനയുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതു കൊണ്ടാണ് നടു വേദന ഈ പ്രശ്‌നം കൊണ്ടുണ്ടാകുന്നതുമാകാമെന്നു പറയുന്നത്.

കഷണ്ടി

കഷണ്ടി

ഇതു പോലെയാണ് കഷണ്ടിയും. കഷണ്ടിയ്ക്കും കാരണങ്ങള്‍ പലതാകാം. പാരമ്പര്യം മുതല്‍ മുടി സംരക്ഷണത്തിലെ പോരായ്മ വരെ ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കഷണ്ടി കാണപ്പെടുന്നതും. എന്നാല്‍ കഷണ്ടി തടസപ്പെട്ട രക്തധമനികളുടെ ലക്ഷണം കൂടിയാകാം. കാരണം മുടിയുടെ വളര്‍ച്ചയ്ക്ക്, മുടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ വേരുകളിലേയ്ക്കുള്ള രക്തപ്രവാഹം. മുടിയില്‍ എണ്ണ പുരട്ടി മസാജ് മുടി വളരുവാന്‍ സഹായിക്കുന്നുവെന്നു പറയുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇതു തന്നെയാണ്. ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇത് മുടി വളരാന്‍ കാരണമാകുന്നു. എന്നാല്‍ രക്തപ്രവാഹം തടസപ്പെടുമ്പോള്‍ മുടിയിലേയ്ക്കുള്ള രക്തപ്രവാഹത്തേയും ഇതു ബാധിയ്ക്കുന്നു. ഇത് മുടി വളര്‍ച്ചയെ ബാധിയ്ക്കുകയും മുടി കൊഴിച്ചിലി്‌ന് ഇടയാക്കുകയും ചെയ്യുന്നു. ഇതാണ് കഷണ്ടിയും ചിലപ്പോള്‍ ക്ലോഗ്ഡ് ആര്‍ട്ടെറിയുടെ ലക്ഷണം എന്നു പറയുവാനുള്ള കാരണം.

ഉദ്ധാരണ പ്രശ്‌നങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍

പല പുരുഷന്മാരേയും ബാധിയ്ക്കുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ഇതിനുള്ള അടിസ്ഥാന കാരണം ലൈംഗിക അവയവത്തിലേയ്ക്ക് രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. ഇതിനും കാരണങ്ങള്‍ പലതാണ്. ഇറുകിയ അടിവസ്ത്രം മുതല്‍ കെമിക്കലുകളുമായുളള സംസര്‍ഗം വരെ കാരണമാകാം. ഇത്തരം കാരണങ്ങളില്‍ ഒന്ന് ഇത് ഹൃദയ ധമനികളിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതും കൂടിയാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ, പമ്പിംഗിനെ തടസപ്പെടുത്തുന്നു. അപ്പോള്‍ രക്തം അവയവ ഭാഗത്തേയ്ക്കു പ്രവഹിയ്ക്കാതെയിരിയ്ക്കുന്നു. ഇത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതു കൊണ്ടാണ് രക്തധമനികള്‍ തടസപ്പെടുന്നതിന്റെ ഒരു ലക്ഷണം ഉദ്ധാരണക്കുറവു കൂടിയാണെന്നു പറയുന്നത്.

കാലിന്റെ പിന്‍ഭാഗത്തെ

കാലിന്റെ പിന്‍ഭാഗത്തെ

കാലിന്റെ പിന്‍ഭാഗത്തെ, അതായത് മുട്ടിനു താഴെയുളള കാഫ് മസിലുകള്‍ക്കുണ്ടാകുന്ന വേദനയ്ക്കും പല കാരണങ്ങള്‍ക്കൊപ്പം രക്തപ്രവാഹം തടസപ്പെടുന്നതും കൂടിയാണ്. പുക വലിയ്ക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നതു സാധാരണയാണ്. ഇതിനു കാരണം നിക്കോട്ടിന്‍ രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ്. ഇതു പോലെയാണ് രക്തധമനികളിലേയ്ക്കുള്ള രക്തപ്രവാഹം ബ്ലോക്ക് ചെയ്യപ്പെടുമ്പോള്‍ കാലിന്റെ ഈ ഭാഗത്തു വേദനയുണ്ടാകുന്നതും. മററു കാരണങ്ങളില്ലാതെ ഈ വേദന വരുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക.

തലച്ചോറിലേയ്ക്കുള്ള

തലച്ചോറിലേയ്ക്കുള്ള

രക്തധമനികള്‍ തടസപ്പെടുന്നത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഏകാഗ്രതക്കുറവും ശ്രദ്ധക്കുറവുമെല്ലാം ഉണ്ടാക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുവാന്‍ സാധിയ്ക്കാതെ വരുന്നു. ഇതും കാരണങ്ങള്‍ മറ്റൊന്നുമില്ലാതെ വരുന്ന പ്രശ്‌നമെങ്കില്‍ രക്തധമനികളിലെ തടസത്തിന്റെ ലക്ഷണമായി കണക്കാക്കാം.

ചെവിയില്‍ ചുളിവുകള്‍

ചെവിയില്‍ ചുളിവുകള്‍

പ്രായമേറുമ്പോള്‍ ശരീരത്തില്‍, ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു സാധാരണയാണ്. കഠിനമായ സൂര്യപ്രകാശം, കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍, മേയ്ക്കപ്പ് എന്നിവയെല്ലാം തന്നെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതിനുള്ള കാരണമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ചെവിയില്‍ ചുളിവുകള്‍ വീഴുന്നത് രക്തപ്രവാഹം തടസപ്പെടുന്നുവെന്നതിന്റെ ഒരു സൂചന കൂടിയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നുവെന്നതിന്റെ പ്രത്യക്ഷമായ ഒരു സൂചനയെന്നു വേണം, പറയാന്‍.

നെഞ്ചില്‍ ഹൃദയഭാഗത്ത്

നെഞ്ചില്‍ ഹൃദയഭാഗത്ത്

നെഞ്ചില്‍ ഹൃദയഭാഗത്ത് വേദനയനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമാണ്‌. പെട്ടെന്ന് കത്തി കൊണ്ടു കുത്തുന്ന പോലുള്ള കഠിനവേദനയനുഭവപ്പെടാം. ഇത് അല്‍പം കഴിഞ്ഞ് മാറുകയും ചെയ്യും. പലരും ഇത് ഗ്യാസ് എന്നോ മറ്റോ കരുതി നിസാരമായി കരുതും. പെട്ടെന്ന് ഹൃദയഭാഗത്ത് വേദനയനുഭവപ്പെടുന്നത് രക്തധമനികളിലുണ്ടാകുന്ന തടസത്തിന്റെ ഒരു ലക്ഷണമാണ്.

English summary

Signs Body Warn About The Possibility Of Clogged Arteries

Signs Body Warn About The Possibility Of Clogged Arteries, Read more to know about
Story first published: Friday, April 19, 2019, 23:38 [IST]
X
Desktop Bottom Promotion