For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കൂടിയാല്‍

|

സ്ത്രീകളിലെ ലൈംഗിക ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍. സ്ത്രീകളുടെ ആരോഗ്യം ക്രമമായി നിലനിര്‍ത്തുന്ന കാര്യത്തില്‍ ഈസ്ട്രജന്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പുരുഷന്‍മാരിലും ചെറിയ തോതില്‍ ഈസ്ട്രജന്‍ കാണപ്പെടുന്നുണ്ട്. എങ്കിലും ഏറ്റവും കൂടിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളിലാണ്.

പക്ഷേ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിച്ചാലും അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈസ്ട്രജന്‍ ഉത്പാദനം നടക്കുന്നത് അണ്ഡാശയത്തിലാണ്. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം, ആര്‍ത്തവം, എല്ലിന്റെ ആരോഗ്യം എന്നിവക്കെല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കൗമാരക്കാരായ പെണ്‍കുട്ടികളുടെ സ്തനങ്ങളുടെ വളര്‍ച്ചക്കും ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ക്കും എല്ലാം സഹായിക്കുന്ന ഒന്നാണ് ഈസ്ട്രജന്‍. എന്നാല്‍ ശരീരത്തില്‍ ഈസ്ട്രജന്‍ വളരെയധികം വര്‍ദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

<strong>Most read: ആര്‍ത്തവ രക്തം കട്ട പിടിച്ചാണോ പോവുന്നത്</strong>Most read: ആര്‍ത്തവ രക്തം കട്ട പിടിച്ചാണോ പോവുന്നത്

അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മാത്രമല്ല ഈസ്ട്രജന്റെ അളവ് കുറയുമ്പോളും അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇതെല്ലാം ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തില്‍ നീര്

ശരീരത്തില്‍ നീര്

ശരീരത്തില്‍ നീര് കൂടുതലായി അനുഭവപ്പെടുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് കാലുകളില്‍ നീര് വെക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് സ്ത്രീകള്‍ അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കാണുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഒരിക്കലും കാലില്‍ നീര് കണ്ടാല്‍ അതിനെ നിസ്സാരമാക്കി വിടരുത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 വയറ് നിറഞ്ഞ അവസ്ഥ

വയറ് നിറഞ്ഞ അവസ്ഥ

പലപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് വിശപ്പുണ്ടാക്കുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും വയറ് നിറഞ്ഞ് ഇരിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുകയാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ക്രമമല്ലാത്ത ആര്‍ത്തവം

ക്രമമല്ലാത്ത ആര്‍ത്തവം

ക്രമമല്ലാത്ത ആര്‍ത്തവം പോലുള്ള അവസ്ഥകള്‍ പല സ്ത്രീകളും അനുഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലുള്ള കാരണം അറിയാന്‍ ശ്രമിക്കണം. സ്ത്രീകളില്‍ ക്രമമല്ലാത്ത ആര്‍ത്തവം ഉണ്ടെങ്കില്‍ അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുതലാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ക്രമമല്ലാത്ത ആര്‍ത്തവമെന്ന ലക്ഷണം കാണിക്കുന്നു.

 സ്തനങ്ങളില്‍ ചെറിയ മുഴ

സ്തനങ്ങളില്‍ ചെറിയ മുഴ

സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും ഭയക്കുന്ന ഒന്നാണ്. ഇതിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും സ്തനങ്ങളില്‍ കാണുന്ന ചെറിയ മുഴ. പക്ഷേ ഈസ്ട്രജന്റെ അളവ് നിങ്ങളില്‍ കൂടുതലാണെങ്കിലും അത് സ്തനങ്ങളില്‍ ചെറിയ മുഴകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഈസ്ട്രജന്‍ അളവ് ശരീരത്തില്‍ കൃത്യമാവുമ്പോള്‍ തനിയേ മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ഭിന്നലിംഗക്കാരെ വലക്കും പ്രശ്‌നങ്ങള്‍ ഗുരുതരം</strong>Most read: ഭിന്നലിംഗക്കാരെ വലക്കും പ്രശ്‌നങ്ങള്‍ ഗുരുതരം

ലൈംഗിക താല്‍പ്പര്യം കുറവ്

ലൈംഗിക താല്‍പ്പര്യം കുറവ്

സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യക്കുറവ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണം പലപ്പോഴും ഈസ്ട്രജന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വില്ലനായി മാറുന്നുണ്ട്. ഈസ്ട്രജന്റെ അളവ് കൂടുതലാവുന്നതിലൂടെ സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നു. അതുകൊണ്ട് ചികിത്സ തേടുന്നതിന് ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ഡിപ്രഷന്‍ വര്‍ദ്ധിക്കുന്നു

ഡിപ്രഷന്‍ വര്‍ദ്ധിക്കുന്നു

പലപ്പോഴും സ്ത്രീകളില്‍ ഡിപ്രഷന്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഈസ്ട്രജന്റെ അളവിലുള്ള മാറ്റങ്ങള്‍ സ്ത്രീകളുടെ മാനസിക നിലയെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അവരുടെ ദാമ്പത്യ ജീവിതത്തിലും ഉണ്ടാക്കുന്നുണ്ട്. ഈ ഹോര്‍മോണില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ഒരിക്കലും അത് സാധാരണ നിലയില്‍ ജീവിതത്തെ കൊണ്ട് പോവുന്നതിന് സഹായിക്കുകയില്ല.

 കാരണമില്ലാതെ തലവേദന

കാരണമില്ലാതെ തലവേദന

പല സ്ത്രീകളിലും യാതൊരു വിധത്തിലുള്ള കാരണങ്ങളും ഇല്ലാതെ പലപ്പോഴും തലവേദന ഉണ്ടാവുന്നുണ്ട്. അതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഇത്തരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉടനേ തന്നെ ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

ക്ഷീണം കൂടുതല്‍

ക്ഷീണം കൂടുതല്‍

വെറുതേ ഇരിക്കുമ്പോള്‍ പോലും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഈസ്ട്രജന്‍ അളവില്‍ മാറ്റം വരുമ്പോള്‍ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഈസ്ട്രജന്‍ അളവില്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Signs and Symptoms of High Estrogen

Signs and symptoms that your body has excess estrogen production. Read on.
Story first published: Friday, April 26, 2019, 15:48 [IST]
X
Desktop Bottom Promotion