For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പായ്ക്കറ്റിലെ ചപ്പാത്തി പണി തരും, അറിയണം...

പായ്ക്കറ്റിലെ ചപ്പാത്തി പണി തരും, അറിയണം...

|

ഇന്നത്തെ കാലത്ത് ജോലികള്‍ എളുപ്പമാക്കാനുള്ള വിദ്യകള്‍ പലതാണ്. ഇതുപയോഗിച്ചു പണം കൊയ്യുന്ന പല ബിസിനസുകളുമുണ്ട്. തികച്ചും ബിസിനസ് സംബന്ധമായ ഗുണങ്ങല്ലാതെ മറ്റ് ന്യായങ്ങളോ നന്മകളോ ഒന്നും തന്നെ ഇവര്‍ക്കു പ്രശ്‌നവുമല്ല.

ആരോഗ്യകരമായ പല ഭക്ഷണങ്ങളും ഇന്ന് പായ്ക്കറ്റില്‍ ലഭിച്ച് അനാരോഗ്യകരമാകുന്നുണ്ട്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചപ്പാത്തി എന്നു വേണം, പറയാന്‍. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഇത് തടി കുറയ്ക്കാനും പ്രമേഹമുളളവര്‍ക്കു കഴിയ്ക്കുവാനും ഏറെ നല്ലതുമാണ്.

ചപ്പാത്തി ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ ഇതും ഇന്നത്തെ കാലത്ത് പായ്ക്കറ്റുകളില്‍ ലഭിയ്ക്കാറുണ്ട്. ചൂടാക്കിയാല്‍ വീര്‍ത്തു വരുന്ന മൃദുവായ ചപ്പാത്തി ലഭിയ്ക്കുകയും ചെയ്യും. അധ്വാനം കുറയ്ക്കാനും സമയം ലാഭിയ്ക്കുവാനും പലരും ഇതു വാങ്ങി ഉപയോഗിയ്ക്കുന്നുമുണ്ട്.

എന്നാല്‍ പായ്ക്കറ്റിലെ ഈ ചപ്പാത്തി വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതെക്കുറിച്ചറിയൂ,

കെമിക്കലുകള്‍

കെമിക്കലുകള്‍

ഇത്തരത്തിലെ ഹാഫ്ഡ് കുക്ക്, റെഡി കു കുക്ക് ചപ്പാത്തികളിലെ ഏറ്റവും വലിയ അപകടം പ്രിസര്‍വേറ്റീവുകളാണ്. അതായത് ഇതു കേടാകാതിരിയ്ക്കാന്‍ ഇതില്‍ ചേര്‍ക്കുന്ന കെമിക്കലുകള്‍. ഇവ ആരോഗ്യത്തിന് പല പ്രശ്‌നങ്ങളുമുണ്ടാക്കും.

മാവില്‍

മാവില്‍

ഇത്തരം ചപ്പാത്തിയുണ്ടാക്കുന്ന മാവില്‍ ബേക്കിംഗ് സോഡ, ഹൈഡ്രോജെനേറ്റഡ് ഫാറ്റ് എന്നിവയും ചേര്‍ക്കുന്നുണ്ട്. ചപ്പാത്തി മൃദുവാകുന്നതിനും പൊന്തി വരുന്നതിനുമെല്ലാം കാരണം ഇത്തരത്തിലെ കൂട്ടുകളാണ്. ഈ പ്രത്യേക ലക്ഷ്യം വച്ചാണ് ഇവ ചേര്‍ക്കുന്നതും. ചപ്പാത്തിയുടെ ഒരു ഗുണമെന്നു പറയുന്നത് ഇതു തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്. എന്നാല്‍ ഇത്തരം ഹൈഡ്രോജെനേറ്റഡ് ഫാറ്റുകള്‍ തടി കൂട്ടുകയാണു ചെയ്യുന്നത്. പോരാത്തതിന് കൊളസ്‌ട്രോള്‍ പോലെയുളള പ്രശ്‌നങ്ങളും.

ചപ്പാത്തികളില്‍

ചപ്പാത്തികളില്‍

ഇങ്ങനെ ലഭിയ്ക്കുന്ന ചപ്പാത്തികളില്‍ കേടാകാതെ സൂക്ഷിയ്ക്കുവാന്‍ സോഡിയം ബെന്‍സോയേറ്റ്, സോഡിയം പ്രൊപ്പോണേറ്റ്, കാല്‍സ്യം പ്രൊപ്പോണേറ്റ്, ബെന്‍സോയിക് ആസിഡ് തുടങ്ങിയ പല ഘടകങ്ങളും ചേര്‍ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് കേടു വരുത്തുന്നവയാണ് ഇവയൊന്നും തന്നെ ഇത്തരം ചപ്പാത്തികളില്‍ ചേര്‍ക്കാന്‍ അനുവദിയ്ക്കുന്നയല്ല.

റെഡി ടു കുക്ക് അല്ലെങ്കില്‍ റെഡി ടു ഈറ്റ്

റെഡി ടു കുക്ക് അല്ലെങ്കില്‍ റെഡി ടു ഈറ്റ്

റെഡി ടു കുക്ക് അല്ലെങ്കില്‍ റെഡി ടു ഈറ്റ് ചപ്പാത്തികളില്‍ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം ചേര്‍ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് സോര്‍ബിക് ആസിഡ്. ഇതു മാത്രമാണ് ഇത്തരം ചപ്പാത്തികളില്‍ അനുവദനീയമായത്. എന്നാല്‍ ഇവ ചേര്‍ത്തുണ്ടാക്കുന്ന ചപ്പാത്തികളും ഫ്രിഡ്ജില്‍ വച്ചാല്‍ 15 ദിവസം വരെ മാത്രമേ കേടാകാതിരിയ്ക്കൂ. മാത്രമല്ല, ഇവയോരോന്നും പൊതിഞ്ഞു വയ്ക്കുകയും വേണം.

നിയമമനുവദിയ്ക്കുന്നതിനു പുറമേ

നിയമമനുവദിയ്ക്കുന്നതിനു പുറമേ

എന്നാല്‍ നിയമമനുവദിയ്ക്കുന്നതിനു പുറമേ മനുഷ്യ ശരീരത്തിന് ദോഷകരമായ പല കെമിക്കലുകളും ഇത്തരം ചപ്പാത്തികളില്‍ ചേര്‍ക്കുന്നുണ്ട്. ഇവ ഏറെക്കാലം കേടു കൂടാതിരിയ്ക്കുന്നതിനാണ് ഇവ ചേര്‍ക്കുന്നത്. കടകളില്‍ നാം വാങ്ങുന്ന പല ചപ്പാത്തികളും ഫ്രിഡ്ജില്‍ വച്ചാകില്ല, വില്‍ക്കാന്‍ വയ്ക്കുന്നത്. ഇത്തരം ചപ്പാത്തികള്‍ കൂടുതല്‍ കാലം കേടാകാതിരിയ്ക്കുന്നതിനു കാരണം കെമിക്കലുകളാണ്. പല പ്രിസര്‍വേറ്റീവുകളും ലേബലില്‍ രേഖപ്പെടുത്തുന്നുമില്ല. കാരണം ഇവ നിയമവിധേയമായല്ല ചേര്‍ക്കുന്നത് എന്നതു കൊണ്ടു തന്നെ.

ചപ്പാത്തികളില്‍

ചപ്പാത്തികളില്‍

ചപ്പാത്തികളില്‍ അനുവദീനയമായ ബെന്‍സോയിക് ആസിഡ് ചേര്‍ത്താല്‍ തന്നെ ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്നു. പ്രത്യേകിച്ചും അടുപ്പിച്ചു കഴിച്ചാല്‍ കുടല്‍ പ്രശ്‌നങ്ങള്‍, ആസ്തമ, ചര്‍മത്തില്‍ ചൊറിച്ചില്‍, കണ്ണിന് അസ്വസ്ഥത തുടങ്ങിയവ സാധാരണയാണ്. കരളിനും ഇതു നല്ലതല്ല. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുള്ളവര്‍ ഇത് യാതൊരു കാരണവശാലും കഴിയ്ക്കരുത്.

റെഫ്രിജറേററ് ചെയ്തു സൂക്ഷിയ്ക്കാത്ത ചപ്പാത്തികളില്‍

റെഫ്രിജറേററ് ചെയ്തു സൂക്ഷിയ്ക്കാത്ത ചപ്പാത്തികളില്‍

റെഫ്രിജറേററ് ചെയ്തു സൂക്ഷിയ്ക്കാത്ത ചപ്പാത്തികളില്‍ യീസ്റ്റ്, പൂപ്പല്‍ എന്നിവയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതു കൊണ്ടുത ന്നെ ഇ കോളി, സാല്‍മൊണെല്ല തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന പല ബാക്ടീരികളും ഇതില്‍ ഉണ്ടാകുന്നു. ഇവയെല്ലാം തന്നെ പല തരത്തിലെ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നു.

പ്രിസര്‍വേറ്റീവുകളില്‍

പ്രിസര്‍വേറ്റീവുകളില്‍

പ്രിസര്‍വേറ്റീവുകളില്‍ ഒന്നാണ് കാല്‍സ്യം പ്രൊപ്പണേറ്റ് വയറിന്റെ ലൈനിംഗിനെ ബാധിയ്ച്ച ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമാകാം. സോഡിയം പ്രൊപ്പണേറ്റാകട്ടെ, വയറിന് അസ്വസ്ഥത, ഗ്യാസ്, മനംപിരട്ടല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ഇത്തരം ചപ്പാത്തികളില്‍

ഇത്തരം ചപ്പാത്തികളില്‍

ഇത്തരം ചപ്പാത്തികളില്‍ ചേര്‍ക്കുന്ന ഹൈഡ്രോജെനേറ്റഡ് ഫാറ്റുകളും ബേക്കിംഗ് സോഡയുമാണ് ചപ്പാത്തി പൊങ്ങി വരാന്‍ സഹായിക്കുന്നത്. ഇത്തരം ഫാറ്റുകള്‍ ട്രാന്‍സ്ഫാറ്റുകളാണ്. കൊളസ്‌ട്രോള്‍ കൂട്ടുന്നതു കാരണം ഹൃദയ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കു കാരണമാകുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹത്തിനും വഴിയൊരുക്കുന്നവയാണ് ഇവ.

ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും

ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും

ചുരുക്കിപ്പറഞ്ഞാല്‍ ചപ്പാത്തി കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇത്തരം റെഡി ടു ചപ്പാത്തികള്‍ കഴിയ്ക്കുന്നതു കൊണ്ടു ലഭിയ്ക്കുന്നില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

English summary

Side Effects Of Eating Ready To Cook Chappatis

Side Effects Of Eating Ready To Cook Chappatis, Read more to know about,
Story first published: Thursday, April 11, 2019, 11:27 [IST]
X
Desktop Bottom Promotion