For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കൂടുതല്‍ പുഴുങ്ങിയാല്‍ അപകടം, കാരണം...

|

മുട്ട ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒത്തിണങ്ങിയതാണ് മുട്ടയെന്നു പറയാം.

മുട്ട വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുമെല്ലാം ഏറെ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഇതിലെ പ്രോട്ടീനുകളാണ് പ്രധാന ഗുണം നല്‍കുന്നത്. ഇതു മസിലുകള്‍ക്ക് ഉറപ്പും ശക്തിയും നല്‍കുന്നു. കാല്‍സ്യം, വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഒന്നു കൂടിയാണ് മുട്ട. വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്നത്തെ കാലത്തു കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം ഒരു പോലെ ബാധിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ആഗിരണവും കുറയും, ഇത് എല്ലുകളെ ദുര്‍ബമാക്കുകയും ചെയ്യും.

മുട്ടയുടെ വെള്ളയും മഞ്ഞയുമെല്ലാം ഒരു പോലെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ മിതമായ അളവില്‍ മുട്ട മഞ്ഞ കഴിയ്ക്കണമെന്നു മാത്രമേയുള്ളൂ.

മുട്ട പല രീതിയിലും പാകം ചെയ്തു കഴിയ്ക്കാം. പുഴുങ്ങിയും പൊരിച്ചും ഓംലറ്റായും കറി വച്ചുമെല്ലാം പല തരത്തില്‍ ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ ആരോഗ്യകരം പുഴുങ്ങിയ മുട്ട എന്നു പറയാം. പുഴുങ്ങുന്ന ഏതു ഭക്ഷണ സാധനത്തിനും ഗുണം അധികരിയ്ക്കും. ഇതു പോലെ പുഴുങ്ങിയ മുട്ടയും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നതാണ്.

കര്‍ക്കിടത്തില്‍ ശരീരപുഷ്ടിയ്ക്ക് ഉലുവാക്കഞ്ഞി

എന്നാല്‍ മുട്ട പുഴുങ്ങുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. ഇതു ശ്രദ്ധിയ്ക്കാതിരുന്നാല്‍ മുട്ട പുഴുങ്ങി കഴിയ്ക്കുന്നതിന്റെ ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ഇത് ദോഷം വരുത്തുകയും ചെയ്യും. മുട്ട പുഴുങ്ങുമ്പോള്‍ ദോഷമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണമെന്നു പറയുന്നതിന്റെ പൊരുളറിയൂ.

 സമയ ക്രമം

സമയ ക്രമം

സാധാരണ മുട്ട പുഴുങ്ങുവാന്‍ നാം സമയ ക്രമം പാലിക്കാറില്ല. മുട്ട പുഴുങ്ങാനിട്ട് സൗകര്യം പോലെ ഓഫാക്കുന്ന ശീലമാണ് പലര്‍ക്കും. ഇതില്‍ പ്രത്യേകിച്ച് ഒരു ദോഷവും വരുന്നില്ലെന്നതും ഇതില്‍ പ്രത്യേകിച്ച് ഒന്നും ശ്രദ്ധിയ്ക്കാനില്ലെന്നതുമായ തോന്നലുകളാണ് ഇതിനു പുറകില്‍.

അമിത സമയം

അമിത സമയം

എന്നാല്‍ മുട്ട അമിത സമയം പുഴുങ്ങരുതെന്നാണ് സയന്‍സ് പറയുന്നത്. ഇത് മുട്ടയുടെ ഗുണം നശിപ്പിയ്ക്കുമെന്നു മാത്രമല്ല, മുട്ടയെ വിഷമയമാക്കുമെന്നും പറയണം. മുട്ട കൂടുതല്‍ സമയം വെന്തുവെന്നു മനസിലാക്കാന്‍ പുഴുങ്ങിയ മുട്ടയുടെ തോല്‍ കളഞ്ഞ് ഉളളിലെ മഞ്ഞ ശ്രദ്ധിച്ചാല്‍ മതിയാകും. മഞ്ഞയ്ക്കു ചുറ്റുമായി പച്ച നിറത്തിലെ ചെറിയൊരു ആവരണം പോലെ കാണാം. ഇത് മുട്ട കൂടുതല്‍ നേരം വെന്തുവെന്നതിന്റെ സൂചനയാണ്. ഈ പച്ച നിറം പുഴുങ്ങിയ മുട്ടയുടെ ആരോഗ്യപരമായ എല്ലാ ഗുണങ്ങളും കളയുന്ന ഒന്നു കൂടിയാണ്.

മുട്ട കൂടുതല്‍ വേവിയ്ക്കുമ്പോള്‍

മുട്ട കൂടുതല്‍ വേവിയ്ക്കുമ്പോള്‍

മുട്ട കൂടുതല്‍ വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയില്‍ രൂപപ്പെടും. മുട്ടയുടെ വെള്ളയിലാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടുന്നത്. മുട്ടയുടെ പ്രോട്ടീനിലാകട്ടെ, സള്‍ഫറുമുണ്ട്. ഇതാണ് മുട്ടയ്ക്ക് രൂക്ഷ ഗന്ധം നല്‍കുന്നത്. സവാളയ്ക്കുള്ളതു പോലെ. സവാളയിലും സള്‍ഫറുണ്ട്. ഈ സള്‍ഫറാണ് മുടിയില്‍ തേയ്ക്കാന്‍ ഇവ ഏറ്റവും ചേര്‍ന്ന വസ്തുക്കളാക്കുന്നതും. മുട്ട അമിതമായി വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ എന്നിവ ചേര്‍ന്ന് ഒരു പ്രത്യേക വിഷവാതകമുണ്ടാകുന്നു. ഈ വിഷ വാതകമാണ് മുട്ട മഞ്ഞയുടെ ചുറ്റും പച്ച നിറമുണ്ടാക്കുവാന്‍ കാരണമാകുന്നത്.

ഇത് പച്ച നിറമുണ്ടാക്കാന്‍

ഇത് പച്ച നിറമുണ്ടാക്കാന്‍

ഇത് പച്ച നിറമുണ്ടാക്കാന്‍ കാരണമാകുന്നത് മുട്ടയുടെ മഞ്ഞയിലെ അയേണ്‍ ഹൈഡ്രജന്‍ സള്‍ഫൈഡിനോടു ചേര്‍ന്ന് അയേണ്‍ സള്‍ഫൈഡ് ആയി മുട്ടയ്ക്കു മഞ്ഞയ്ക്കു ചുറ്റും പച്ച നിറം നല്‍കുന്നു. ഇത് വിഷാംശമാണെന്നു വേണം, പറയാന്‍. അതായത് വിഷ വാതകം.

മുട്ട വേവിച്ച ഉടന്‍ പച്ച വെള്ളത്തിലിടുന്നത്

മുട്ട വേവിച്ച ഉടന്‍ പച്ച വെള്ളത്തിലിടുന്നത്

മുട്ട വേവിച്ച ഉടന്‍ പച്ച വെള്ളത്തിലിടുന്നത് സാധാരണയാണ്. നാമിത് പലപ്പോഴും മുട്ടയുടെ തോടു നീക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണ് ചെയ്യാറുള്ളത്. എന്നാല്‍ മുട്ടയുടെ മഞ്ഞയ്ക്കു ചുറ്റും പച്ച നിറത്തിലെ ഈ കോട്ടിംഗ് വരാതെ തടയുക കൂടി ഇതിന്റെ ഉദ്ദേശ്യമാണ്. എന്നാല്‍ ഇതു വഴി ഒരു പരിധിയേ വിഷ വാതകം തടയാനാകൂ. ഇതു കൊണ്ടു തന്നെ മുട്ട പാകത്തിനു മാത്രം വേവിയ്ക്കുക എന്നതാണ് ആശാസ്യം. മുട്ട 10 മിനിറ്റു വരെ വേവിച്ചാല്‍ മതിയാകും, പിന്നീട് ഇത് തണുത്ത വെള്ളത്തിലിട്ടാല്‍ ഉറച്ചു കിട്ടുകയും ചെയ്യും. മുട്ട പുഴുങ്ങിയതിന്റെ ആരോഗ്യപരമായ ഗുണം ലഭിയ്ക്കുവാന്‍ ഇത് ഏറെ അത്യാവശ്യം തന്നെയാണ്.

മാത്രമല്ല, കൂടുതല്‍ വേവിയ്ക്കുമ്പോള്‍

മാത്രമല്ല, കൂടുതല്‍ വേവിയ്ക്കുമ്പോള്‍

മാത്രമല്ല, കൂടുതല്‍ വേവിയ്ക്കുമ്പോള്‍ പ്രോട്ടീനും മുട്ട മഞ്ഞയുമെല്ലാം കൂടുതല്‍ ഉറച്ച് റബ്ബര്‍ പോലെയാകുന്നു. ഇത് ഗുണത്തിനു മാത്രമല്ല, സ്വാദിനും നല്ലതല്ല. ഇതു പൊലെ മുട്ട പുഴുങ്ങുമ്പോള്‍ തിളച്ച വെള്ളത്തില്‍ ഇടരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുട്ടയിട്ടു തിളപ്പിയ്ക്കുന്നതാണ് നല്ലത്. ഇത് മുട്ട ശരിയായി വെന്തു കിട്ടാനും അതേ സമയം മാര്‍ദവത്തോടെയിരിയ്ക്കാനും സഹായിക്കും. തിളച്ച വെള്ളത്തില്‍ മുട്ടയിടുമ്പോള്‍ പുറത്തെയും അകത്തേയും ടെംപറേച്ചറില്‍ പെട്ടെന്നു തന്നെ വ്യത്യാസം വരികയും ചെയ്യും. ഇതുപോലെ ചെറിയ പാനില്‍ മുട്ടയിട്ടു വേവിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ചൂട് ഒരേ പോലെ മുട്ടയിലേയ്‌ക്കെത്താന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

Side Effects Of Boiling Egg For Extra Time

Side Effects Of Boiling Egg For Extra Time, Read more to know about,
X