For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12ആഴ്ച 200ഗ്രാം പച്ചത്തേങ്ങ കഴിയ്ക്കൂ, വയറും അരയും

12ആഴ്ച 200ഗ്രാം പച്ചത്തേങ്ങ കഴിയ്ക്കൂ,വയറും അരയും

|

തേങ്ങ അഥവാ നാളികേരം കേരളീയര്‍ക്കു പ്രധാനമാണ്. സൗത്ത് ഇന്ത്യയില്‍ ഇത് ഉപയോഗിയ്ക്കുമെങ്കിലും നോര്‍ത്തില്‍ ഇതിന്റെ ഉപയോഗവും ഇതില്‍ നിന്നുള്ള വെളിച്ചെണ്ണയുടെ ഉപയോഗവുമെല്ലാം കുറവു തന്നെയാണ്. തേങ്ങയ്ക്കും തേങ്ങയില്‍ നിന്നുള്ള വെളിച്ചെണ്ണയ്ക്കും ആരോഗ്യപരമായ ദോഷങ്ങള്‍ ഉണ്ടെന്നതാണ് പറയുക.

എന്നാല്‍ മലയാളിയ്ക്ക് തേങ്ങയുടെ രുചിയില്ലാതെ പറ്റില്ലെന്നു തന്നെ പറയാം. തേങ്ങ അരച്ച അവിയല്‍ പോലുള്ള കറികളും തേങ്ങാച്ചമ്മന്തിയുമെല്ലാം മലയാളിയുടെ നാവില്‍ പരമ്പരാഗതമായി അലിഞ്ഞു ചേര്‍ന്ന രുചിക്കൂട്ടുകളാണെന്നു പറയാം.

തേങ്ങയ്ക്ക് ചീത്തപ്പേരും കേട്ടിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കൂട്ടും, ആ പ്രശ്‌നമുണ്ടാക്കും, ഇതുണ്ടാക്കും എന്നിങ്ങനെ പോകുന്നു ഇത്.

എന്നാല്‍ അനാരോഗ്യമല്ല, ആരോഗ്യമാണ് തേങ്ങയിലുള്ളത് എന്നതാണ് വാസ്തവം. ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. തേങ്ങയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

നാരുകള്‍ അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് എന്നും ഉത്തമമാണ്. തേങ്ങ ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ഇതില്‍ 61 ശതമാനം ഫൈബറുണ്ടെന്നതാണു വാസ്തവം. നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്. ദഹന, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ശരീരത്തിനു ന്യുട്രിയന്റുകള്‍ പെട്ടെന്നു വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് നാളികേരം എന്നറിയുമോ. ഇതിലെ നാരുകള്‍ ഗ്ലൂക്കോസിനെ പതിയെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ. ഈ ഗ്ലൂക്കോസ് കോശങ്ങളിലേയ്ക്ക് എനര്‍ജിയായി കടത്തി വിടുകയാണ് ചെയ്യുന്നത്. പാന്‍ക്രിയാസിലെ മര്‍ദം കുറയ്ക്കുന്നതും ഇതിന്റെ ഗുണമാണ്. ഇതു പ്രമേഹം വരുന്നതു തടയും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാല്‍ ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുവാനും നല്ലതാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നൊന്നാന്തരം ഭക്ഷണ വസ്തുവാണിത്. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി പാരാസിറ്റിക്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. പച്ച തേങ്ങ കഴിയ്ക്കുന്നത് തൊണ്ട സംബന്ധമായ ഇന്‍ഫെക്ഷനുകള്‍, ബ്രോങ്കൈറ്റിസ്, യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, വിര തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

വയറും

വയറും

വയറും അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.12 ആഴ്ചകള്‍ അടുപ്പിച്ച് 200 ഗ്രാം തേങ്ങ കഴിച്ചാല്‍ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നു വേണം, പറയുവാന്‍.

ആന്റി ക്യാന്‍സര്‍

ആന്റി ക്യാന്‍സര്‍

ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഇത്. പ്രത്യേകിച്ചും കുടല്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കുള്ള പരിഹാരമാണിത്. ഇത് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞ ഒന്നുമാണ്.

അപസ്മാരം

അപസ്മാരം

അപസ്മാരം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. പ്രത്യേകിച്ചും കുട്ടികളില്‍. കെറ്റോണുകളെ ബാലന്‍സ് ചെയ്താണ് ഇതു സാധ്യമാകുന്നത്.

രക്തത്തിലെ കൊളസ്‌ട്രോള്‍

രക്തത്തിലെ കൊളസ്‌ട്രോള്‍

രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു ഉപാധിയാണ് നാളികേരം. ഇതു കൊണ്ടു തന്നെ ഹൃദയ പ്രശ്‌നങ്ങള്‍ക്കടക്കമുള്ള നല്ലൊരു പരിഹാരമാണിത്. ഇതിലെ സാച്വറേറ്റഡ് ഫാറ്റുകള്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അത്യുത്തമമാണ് നാളികേരം. കാല്‍സ്യം, മഗ്നീഷ്യം എന്നിവ വലിച്ചെടുക്കുവാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്നാണിത്. ഇത് എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണ്. പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ക്ക് ഇതിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് തേങ്ങ.

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന് അത്യുത്തമമാണ് ഇത്. ഇതിന്റെ വെള്ളം കൊണ്ടു വായ കഴുകുന്നത് ബാക്ടീരിയകളെ കൊന്നൊടുക്കുവാന്‍ സഹായിക്കും. വായ് നാറ്റത്തിനും ഇതു നല്ലൊരു പരിഹാരമാണ്. പല്ലിന്റെ ആരോഗ്യത്തിനും ഇതു വളരെ നല്ലതാണ്.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

കൊഴുപ്പു കത്തിച്ചു കളഞ്ഞ് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാന്‍ ഏറെ നല്ലതാണ് തേങ്ങ. വിശപ്പു കുറയ്ക്കാനും ഇത് നല്ലതാണ്. തൈറോയ്ഡ് ആരോഗ്യത്തിന് ഉത്തമവുമാണ് തേങ്ങ.

English summary

Raw Coconut Health Benefits For Body

Raw Coconut Health Benefits For Body, Read more to know about,
Story first published: Friday, June 7, 2019, 12:35 [IST]
X
Desktop Bottom Promotion