For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം അടുത്തെത്തിയാല്‍ ഈ 7 ലക്ഷണം...

പ്രമേഹം അടുത്തെത്തിയാല്‍ ഈ 7 ലക്ഷണം...

|

ഒരിക്കല്‍ വന്നാല്‍ ഒരിക്കലും മാറാത്ത അപൂര്‍വം രോഗങ്ങളില്‍ പെട്ട ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ജനിച്ച കുഞ്ഞിനു മുതല്‍ പ്രായമായവര്‍ക്കു വരെ വരാവുന്ന ഒന്നാണ് ഇത്.

പ്രമേഹത്തിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. പാരമ്പര്യമായ പ്രമേഹമെങ്കില്‍ ഇതു വരാനുളള സാധ്യതയും ഏറെയാണ്. പാരമ്പര്യ രോഗങ്ങൡല്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിതെന്നു വേണം, പറയാന്‍.

ഇതിനു പുറമേ ഭക്ഷണ-ജീവിത ശൈലി, സ്‌ട്രെസ് പോലുളള ചില കാരണങ്ങളും ഇതിനുണ്ട്. പ്രധാനമായും മധുരമടങ്ങിയ ഭക്ഷണങ്ങള്‍ പാരമ്പര്യമില്ലെങ്കിലും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

പലപ്പോഴും പ്രമേഹം അടുത്തെത്തുന്നതു നാമറിയാറില്ല. ഏതു രോഗങ്ങള്‍ക്കെന്ന പോലെ പ്രമേഹവും വരുന്നതിനു മുന്‍പു തന്നെ, പ്രമേഹ സാധ്യത തെളിയിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതായത് പ്രമേഹം വരുവാന്‍ പോകുന്നു എ്ന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍. പലപ്പോഴും ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഒന്നുമാണ്.

പ്രീ ഡയബെറ്റിക് അതായത് പ്രമേഹം വരാന്‍ പോകുന്നുവെന്ന് അറിയിക്കാനുളള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

പ്രീ ഡയബെറ്റിസിന്റെ ഒരു ലക്ഷണം കൂടിയാണ് ചര്‍മത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍. പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശരീരത്തിന് അകത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനം കൂടിയാണെന്നു വേണം, പറയാന്‍. പ്രീ ഡയബെറ്റിസ് രക്തപ്രവാഹത്തിന് തടസമാകുന്നു. ഇതാണ് ചര്‍മ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നത്. ഇത് കാലുകളിലും ശരീരത്തിലുമെല്ലാം ചൊറിച്ചിലുണ്ടാക്കുന്നു. പ്രമേഹം ചര്‍മ കോശങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

കാഴ്ച ശക്തി

കാഴ്ച ശക്തി

പ്രമേഹം ഗുരുതരമായി ബാധിയ്ക്കുന്ന ഒരു ഭാഗമാണ് കണ്ണ്. കാഴ്ച ശക്തി കുറയുന്നത് പ്രീ ഡയബെറ്റിക് ലക്ഷണമാണെന്നു തന്നെ വേണം, പറയുവാന്‍. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരുമ്പോള്‍ കണ്ണിലെ ഫ്‌ളൂയിഡ് കണ്ണിന്റെ ലെന്‍സിലേയ്ക്ക് ലീക്ക് ചെയ്യുന്നു. ശരീരം ഷുഗര്‍ പുറന്തള്ളാന്‍ നോക്കുന്നതു കൊണ്ടാണ് ഈ പ്രക്രിയ നടക്കുന്നത്. ഇതാണ് കാഴ്ച ശക്തിയെ ബാധിയ്ക്കുന്നത്. കാഴ്ച ശക്തിയ്ക്കു പ്രശ്‌നമുണ്ടാകുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഒരു കാരണമാണ് ഇപ്പറഞ്ഞത്.

ബിപിയും പ്രമേഹവും

ബിപിയും പ്രമേഹവും

ബിപിയും പ്രമേഹവും തമ്മിലും ബന്ധമുണ്ട്. ബിപി കൂടുന്നതും പ്രീ ഡയബെറ്റിക് കാരണമാകം. . ബിപി കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ ശക്തിയോടെ രക്തം പമ്പു ചെയ്യുന്നു. ഇതു വഴി രക്തത്തിലെ പഞ്ചസാര പുറന്തുള്ളവാന്‍ ബുദ്ധിമുട്ടുമുണ്ടാകും. ഇവ രണ്ടും ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണെന്ന കാര്യം തിരിച്ചറിയുക.

വിശപ്പു തോന്നുന്നതും

വിശപ്പു തോന്നുന്നതും

ഭക്ഷണം കഴിച്ച് കുറച്ച് ഇടവേളയ്ക്കുള്ളില്‍ തന്നെ വീണ്ടും വിശപ്പു തോന്നുന്നതും പ്രീ ഡയബെറ്റിക് ലക്ഷണമാണ്. രക്തത്തില്‍ ഗ്ലൂക്കോസ് തോത് അധികമാകുമ്പോള്‍ ഇന്‍സുലിന് ഇതു വേണ്ട രീതിയില്‍ ഊര്‍ജമാക്കി മാറ്റാന്‍ സാധിയ്ക്കില്ല. ഈ അധിക മധുരം രക്തത്തില്‍ ഒഴുകി നടക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ദം ലഭിയ്ക്കില്ല. ഇത് വീണ്ടും വിശപ്പു തോന്നിപ്പിയ്ക്കും. കാരണം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്.

ക്ഷീണം

ക്ഷീണം

ക്ഷീണം പോലെയുള്ള തോന്നലുകളും എപ്പോഴും ഉറക്കം വരവുമെല്ലാം പല കാരണങ്ങളാലും ഉണ്ടാകാമെങ്കിലും ഇതിനുള്ള ഒരു കാരണം പ്രീ ഡയബെറ്റിസ് തന്നെയാണ്. പ്രത്യേകിച്ചും കടുത്ത ക്ഷീണം, അടുപ്പിച്ചു ക്ഷീണം തോന്നുക, ആകെയുള്ള ഉന്മേഷക്കുറവ് എന്നിവയെല്ലാം വരുമ്പോള്‍.

അമിതമായ ദാഹം

അമിതമായ ദാഹം

അമിതമായ ദാഹം പ്രീ ഡയബെറ്റിക് ലക്ഷണം കൂടിയാണെന്നു വേണം, പറയാന്‍. ഗ്ലൂക്കോസ് കൂടുമ്പോള്‍ ഇതു പുറന്തള്ളുവാനായി ശരീരം ശ്രമിയ്ക്കും. ഇതിനുളള ഒരു വഴി മൂത്ര വിസര്‍ജനമാണ്. ഇതിനായി ശരീരം നല്‍കുന്ന സിഗ്നലുകളില്‍ ഒന്നാണ് അമിതമായ ദാഹം അനുഭവപ്പെടുന്നത്. ഇതിനായി കൂടുതല്‍ വെള്ളം ശരീരം ഉപയോഗിയ്ക്കുന്നതാണ് കാരണം.ഇതുപോലെ നല്ല പോലെ വെള്ളം കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാനുളള ഒരു വഴിയുമാണ്.

ഗൗട്ട്

ഗൗട്ട്

ഗൗട്ട് അതായത് കാല്‍വണ്ണയില്‍ നീരു വരുന്ന അവസ്ഥയുണ്ട്. ഇതു സാധാരണയായി യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇതു സാധാരയായി ഉണ്ടാകാറ്. വേദനയുണ്ടാക്കുന്ന ഒന്നു കൂടിയാണിത്. ഇത് ഡയബെറ്റിസിന്റെ ഒരു ലക്ഷണം കൂടിയാണ്. കാരണം ഇത് മധുരവും കാര്‍ബോഹൈഡ്രേറ്റുകളുമെല്ലാം കൂടുതല്‍ അടങ്ങിയ ഭക്ഷണം കാരണവും അമിത വണ്ണം കാരണവുമെല്ലാമുണ്ടാകാം.ഇതെല്ലാം തന്നെ പ്രമേഹത്തിന്റെ ലക്ഷണം കൂടിയാണ്.

Read more about: diabetes പ്രമേഹം
English summary

Pre Diabetic Symptoms Your Body Warns About

Pre Diabetic Symptoms Your Body Warns About, Read more to know about,
X
Desktop Bottom Promotion