For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങൾ പുരുഷന് നിർബന്ധം

|

സ്ത്രീകളും പുരുഷൻമാരും കഴിക്കേണ്ട ഭക്ഷണത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്. എന്നാൽ പുരുഷൻ പ്രോട്ടീനും വിറ്റാമിനും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ലഭിക്കേണ്ട ചില പ്രോട്ടീനുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രോട്ടീനും കലോറിയും ലഭിക്കുന്ന ഭക്ഷണങ്ങള്‍ നിർബന്ധമായും കഴിക്കേണ്ടത്. സ്ത്രീകളേക്കാൾ ജീവിത ശൈലീ രോഗങ്ങൾ ധാരാളം ഉള്ളത് പുരുഷന്‍മാരിലാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നതും. പുരുഷന്‍മാർ നിർബന്ധമായും കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ആയ ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 കഴിക്കേണ്ട ഭക്ഷണങ്ങൾ

കഴിക്കേണ്ട ഭക്ഷണങ്ങൾ

‌എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഇവയെല്ലാം നിർബന്ധമായും പുരുഷൻമാർ കഴിച്ചിരിക്കണം. അല്ലെങ്കിൽ അത് അനാരോഗ്യകരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

 ബ്ലൂബെറി

ബ്ലൂബെറി

ആരോഗ്യ പ്രതിസന്ധികളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് ബ്ലൂബെറി. ഇത് സ്ഥിരമായി കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ബ്ലൂബെറി. ഇതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും നമ്മളെ വലക്കുന്ന ജീവിത ശൈലീ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 പച്ചക്കറികൾ

പച്ചക്കറികൾ

ധാരാളം പച്ചക്കറികൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പുരുഷൻമാർ നിർബന്ധമായും ഇവയെല്ലാം ശീലമാക്കേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പുരുഷൻമാർ പച്ചക്കറികൾ എല്ലാ ദിവസവും ശീലമാക്കേണ്ടതാണ്.

 പയറു വർഗ്ഗങ്ങൾ

പയറു വർഗ്ഗങ്ങൾ

പയറു വര്‍ഗ്ഗങ്ങൾ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ നേട്ടങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് എല്ലാം പരിഹാരം കാണുന്നതിനും പയറു വർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. അതിലൂടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട്.

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ പുരുഷന്‍മാർ കഴിക്കാൻ പാടില്ലാത്തതാണ്. ഇത് നിങ്ങളിൽ രോഗാവസ്ഥകൾ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഇത്തരം അസ്വസ്ഥതകളെ വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ്.

പ്രിസര്‍വേറ്റീവുകൾ

പ്രിസര്‍വേറ്റീവുകൾ

പ്രിസർവേറ്റീവുകൾ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. പ്രമേഹം, കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും കാരണമാകുന്ന ഒന്നാണ് പലപ്പോഴും പ്രിസര്‍വേറ്റിവുകൾ.

English summary

One food men should eat every day and one they shouldn't!

One food men should eat every day and one they shouldn't!take a look.
Story first published: Friday, July 12, 2019, 23:04 [IST]
X
Desktop Bottom Promotion