For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറല്‍സെക്‌സും ചുണ്ടിലെ ക്യാന്‍സറും; ലക്ഷണം ഇതാണ്‌

By Aparna
|

ചുണ്ടിലെ ക്യാന്‍സര്‍ വളരെയധികം അപകടകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് തിരിച്ചറിയാന്‍ വൈകുന്നത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ മികപ്പോഴും അപകടത്തിലേക്കും ഗുരുതരമായ അവസ്ഥയിലേക്കും എത്തിക്കുന്നത് പലപ്പോഴും ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ്. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാവുന്നതാണ്. ഇതിലെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് ഇത് എത്തിയാല്‍ പിന്നീട് ചികിത്സിച്ച് മാറ്റുന്നതിന് അല്‍പം പ്രയാസമാണ്.

എന്നാല്‍ തിരിച്ചറിയാന്‍ പ്രയാസമാവുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. പലപ്പോഴും അല്‍പം പ്രായമാകുന്നവരിലാണ് അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. പ്രായം കൂടുന്തോറും രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് ചുണ്ടിലെ ക്യാന്‍സറിന്റെ ലക്ഷണം എന്ന് നോക്കാവുന്നതാണ്.

<strong>Most read: ശുക്ലവര്‍ദ്ധനവിനും പുരുഷത്വത്തിനും താന്നി പ്രയോഗം</strong>Most read: ശുക്ലവര്‍ദ്ധനവിനും പുരുഷത്വത്തിനും താന്നി പ്രയോഗം

ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് വിനയായി തീരുന്ന ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പോലും കാരണമാകും എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ അതിന് ഉടന്‍ തന്നെ കൃത്യമായ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

മാത്രമല്ല ഇതെങ്ങനെ തിരിച്ചറിയാം എന്ന് നോക്കാവുന്നതാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരമായി മാറും.

പുകവലി

പുകവലി

പുകവലിക്കുന്നവരില്‍ ഇത്തരം അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഇവരില്‍ ചുണ്ടില്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പുകവലി ചുണ്ടിലെ ക്യാന്‍സറിന് മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുകവലി പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കൂടുതല്‍ മദ്യപിക്കുന്നവര്‍

കൂടുതല്‍ മദ്യപിക്കുന്നവര്‍

കൂടുതല്‍ മദ്യപിക്കുന്നവരിലും ചുണ്ടിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഇവരില്‍ ചുണ്ടിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് ചുണ്ടിലെ ക്യാന്‍സര്‍ സാധ്യത വളരെ കൂടുന്നു.

 ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് ചെയ്യുന്നവരിലും പലപ്പോഴും ചുണ്ടിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് സാഹചര്യം ഉണ്ടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അനിയന്ത്രിതമായ ലൈംഗിക ബന്ധത്തിന് ലിമിറ്റ് വെക്കുക.

 നാല്‍പ്പതിന് ശേഷം

നാല്‍പ്പതിന് ശേഷം

നാല്‍പ്പത് വയസ്സിന് ശേഷം പലരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ചുണ്ടിലെ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നവരില്‍ പലരിലും നാല്‍പ്പത് വയസ്സിനപ്പുറമാണ്. പുകയില കൂടുതലായി ഉപയോഗിക്കുന്നവരിലും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ചുണ്ടിലെ കുരുക്കള്‍

ചുണ്ടിലെ കുരുക്കള്‍

ചുണ്ടിലെ കുരുക്കള്‍ ഉണ്ടെങ്കില്‍ അത് സാധാരണ സംഭവമായി എടുക്കാവുന്നതാണ്. എന്നാല്‍ ഇത് വിടാതെ നില്‍ക്കുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ചുണ്ടിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും ആദ്യം നില്‍ക്കുന്ന ലക്ഷണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചുണ്ടിലെ വെളുത്ത പാടുകള്‍

ചുണ്ടിലെ വെളുത്ത പാടുകള്‍

ചുണ്ടില്‍ വെളുത്ത പാടുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ക്യാന്‍സര്‍ സാധ്യതയായി കണക്കാക്കുന്നില്ല. എന്നാല്‍ ഇത് വെറും നിസ്സാരമായി കണക്കാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ചുണ്ടിലെ വെളുത്ത നിറം ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ചുണ്ടില്‍ നിന്ന് ചോര

ചുണ്ടില്‍ നിന്ന് ചോര

ചുണ്ടില്‍ നിന്ന് ഇടക്കിടക്ക് ചോരയും മുറിവും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണും മുന്‍പ് കൃത്യമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്കും പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

English summary

lip cancer , causes, symptoms, diagnosis and treatment

Here we talking about the causes, symptoms, diagnosis and treatment of lip cancer. Read on
X
Desktop Bottom Promotion