For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയും ഏത്തപ്പഴവും ഒരുമിച്ചാല്‍ മരണമോ, വാസ്തവം..

മുട്ടയും ഏത്തപ്പഴവും ഒരുമിച്ചാല്‍ മരണമോ, വാസ്തവം....

|

ഏത്തപ്പഴവും കോഴിമുട്ടയും ആരോഗ്യത്തിന് ഏറെ ആരോഗ്യകരമാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. ഏത്തപ്പഴത്തില്‍ പൊട്ടാസ്യവും കാല്‍സ്യവുമടക്കമുള്ള പല ആരോഗ്യപരമായ ഘടകങ്ങളുമുണ്ട്. ഇതു പോലെ മുട്ട കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഡി തുടങ്ങിയ പല വിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്.

എന്നാല്‍ ഏത്തപ്പഴവും മുട്ടയും ഒരുമിച്ചു കഴിച്ചാല്‍ മരണം സംഭവിയ്ക്കുമെന്ന അബദ്ധ പ്രചരണങ്ങള്‍ അടുത്തിടെയുണ്ടായിരുന്നു. ഇവ രണ്ടും ചേരുമ്പോള്‍ വയറിനുളളില്‍ ഒരു പ്രത്യേക കെമിക്കല്‍ രൂപപ്പെടുന്നുവെന്നും ഇതാണു മരണകാരണമാകുന്നതെന്നുമായിരുന്നു, കണ്ടെത്തല്‍.

എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നതാണ് വാസ്തവം. വെറും കെട്ടുകഥ എന്നു തന്നെ വേണം, പറയുവാന്‍. ദിവസവും ഒരു ഏത്തപ്പഴവും ഒരു മുട്ടയും, കഴിയ്ക്കുന്നത്, പ്രത്യേകിച്ചും ഇതു പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആരോഗ്യകരമായ ഒന്നാണിത്. ദിവസവും ഏത്തപ്പഴവും മുട്ടയും ഒരുമിച്ചു കഴിയ്ക്കുന്നതു കൊണ്ട് ശരീരത്തിനു ലഭ്യമാകുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ഇവ രണ്ടും കഴിയ്ക്കുമ്പോള്‍

ഇവ രണ്ടും കഴിയ്ക്കുമ്പോള്‍

ഇവ രണ്ടും കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഒരുമിച്ചു ലഭിയ്ക്കുകയാണ് ചെയ്യുന്നത്. ഏത്തപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, എനര്‍ജി, വൈറ്റമിനുകള്‍, പൊട്ടാസ്യം, സോഡിയും എന്നിവ ലഭിയ്ക്കും. മുട്ടയില്‍ നിന്നും പ്രോട്ടീനും സാച്വറേറ്റഡ് ഫാറ്റും ലഭിയ്ക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നാണ് സാച്വറേറ്റഡ് ഫാറ്റു ലഭിയ്ക്കുന്നത്. ഇതെല്ലാം തന്നെ ശരീരത്തിന് പല തരത്തിലെ ഗുണങ്ങള്‍ നല്‍കുന്നു.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ നല്ലൊരു സമീകൃതാഹാരമാണ് ഇവ. രാവിലെ പുഴുങ്ങിയ ഒരു ഏത്തപ്പഴം, മുട്ട എന്നിവ കുട്ടികള്‍ക്കു നല്‍കിയാല്‍ ഇവര്‍ക്ക് ഉച്ച വരെ ആവശ്യമായ എനര്‍ജി ലഭ്യമാകും. മറ്റു ഭക്ഷണങ്ങള്‍ ഉച്ച വരെ ആവശ്യമില്ലെന്നു പറയാം. ബ്രെയിന്‍ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ പഠനത്തിനും സഹായിക്കും.

വ്യായാമത്തിനു പോകുന്നതിനു മുന്‍പ്

വ്യായാമത്തിനു പോകുന്നതിനു മുന്‍പ്

വ്യായാമത്തിനു പോകുന്നതിനു മുന്‍പ് ഈ കോമ്പോ കഴിച്ചിട്ടു പോകുന്നത് ഏറെ എനര്‍ജിയും പ്രോട്ടീനുമെല്ലാം ശരീരത്തിന് ലഭ്യമാക്കുവാന്‍ സഹായിക്കും. വ്യായാമം ക്ഷീണം കൂടാതെ ചെയ്യാന്‍ മാത്രമല്ല, വ്യായാമം നിങ്ങളെ ക്ഷീണിപ്പിയ്ക്കാതിരിയ്ക്കാനും ഇതു സഹായിക്കും. മുട്ടയില്‍ നിന്നും പ്രോട്ടീന്‍, പഴത്തില്‍ നിന്നും പൊട്ടാസ്യം എന്നിവ ലഭിയ്ക്കും.

ഈ കോമ്പിനേഷന്‍

ഈ കോമ്പിനേഷന്‍

ഈ കോമ്പിനേഷന്‍ രാവിലെ കഴിയ്ക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. അസിഡിറ്റി അകറ്റാന്‍ രാവിലെ നേന്ത്രപ്പഴം നല്ലതാണ്. ഇതു പോലെ മുട്ട കഴിയ്ക്കുമ്പോള്‍ വയറ്റിലെ ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും.

മുട്ടയിലെ പ്രോട്ടീന്‍

മുട്ടയിലെ പ്രോട്ടീന്‍

മുട്ടയിലെ പ്രോട്ടീന്‍ കുട്ടികള്‍ക്കു പോലും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ മസിലുകളുടെ വളര്‍ച്ചയ്ക്കും മറ്റും ഏറെ ഗുണകരവുമാണ്. മുട്ടയിലെ സാച്വറേറ്റഡ് ഫാറ്റുകള്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നില്ലെന്നതാണ് വാസ്തവം. ഇത് പകരം ഊര്‍ജമായി ശരീരത്തിന ഉപകാരപ്രദമാകുകയാണ് ചെയ്യുന്നത്. ഇത് ഓരോ കോശങ്ങളിലേയ്ക്കും എനര്‍ജിയായി മാറുന്നു.

കാല്‍സ്യം

കാല്‍സ്യം

ഏത്തപ്പഴം, മുട്ട കോമ്പിനേഷന്‍ കാല്‍സ്യം സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യപ്രദവും. മുതിര്‍ന്നവരുടെ എല്ലിന്റെ ആരോഗ്യത്തിന് ഇതിലെ കാല്‍സ്യം സഹായകമാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന എല്ലു തേയ്മാനം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പ്രതിവിധിയുമാണ്. കുട്ടികളുടെ ഉയരത്തിനും എല്ലിനും പല്ലിനുമെല്ലാം ഏറെ ആരോഗ്യകരമായ കോമ്പിനേഷനാണിത്.

മുട്ടയിലെ പ്രോട്ടീനുകളും

മുട്ടയിലെ പ്രോട്ടീനുകളും

മുട്ടയിലെ പ്രോട്ടീനുകളും പഴത്തിലെ പൊട്ടാസ്യം പോലെയുള്ള ഘടകങ്ങളുമെല്ലാം ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബിപി പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഹൃദയത്തിന്റെ പള്‍സ് റേറ്റ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴം, മുട്ട കോമ്പോ. ഹൃദയത്തിന്റെ മസിലുകളെ ബലപ്പെടുത്തുവാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു.

രാവിലെ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍

രാവിലെ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍

രാവിലെ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, ഒരു പുഴുങ്ങിയ ഏത്തപ്പഴവും പുഴുങ്ങിയ മുട്ടയും നല്‍കിയാല്‍ മതിയാകും. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു മാത്രമല്ല, വിശപ്പ് ഉച്ച വരെ നിയന്ത്രിയ്ക്കാനും അതേ സമയം ശരീരത്തിന് ആവശ്യമായ ഊര്‍ജവും ശക്തിയും നല്‍കാനും സഹായിക്കുന്നു. ബ്രെയിന്‍ പ്രവര്‍ത്തനത്തിനു സഹായിക്കുന്നതിനാല്‍ ഇത് പഠനത്തിനും ജോലിയ്ക്കുമെല്ലാം ഏറെ സഹായകവുമാണ്.

ഏത്തപ്പഴവും മുട്ടയും

ഏത്തപ്പഴവും മുട്ടയും

ഏത്തപ്പഴവും മുട്ടയും ഒരുമിച്ചു കഴിച്ചാല്‍ മരണം സംഭവിയ്ക്കുമെന്നത് വെറും കെട്ടുകഥ മാത്രമാണ്. ഇതിന് അനാരോഗ്യമില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുമാണ്. രാവിലെ പ്രാതലിന് ഇതു ശീലമാക്കുന്നതാണു കൂടുതല്‍ ഗുണകരം.

English summary

Is Kerala Banana And Egg Combo Harmful For Body

Is Kerala Banana And Egg Combo Harmful For Body, Read more to know about,
X
Desktop Bottom Promotion